കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാ‌ടക പ്രതിസന്ധി; വിധാൻസൗധയിൽ നാടകീയ രംഗങ്ങൾ, രാജിവെച്ച എംഎൽഎയെ പൂട്ടിയിട്ടു!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വിധാൻസൗധയിൽ ബുധനാഴ്ച അരങ്ങേറിയത് നാടകീയ രംഗങ്ങൾ. രാജി സമർപ്പിച്ച കോൺഗ്രസ് എംഎൽഎയെ കോൺഗ്രസ് നേതാക്കൾ പൂട്ടിയിട്ടു. കെ. സുധാകറിനെയാണ് മന്ത്രി കെജെ ജോര്‍ജിന്റെ മുറിയില്‍ പൂട്ടിയിട്ടത്. സ്പീക്കറെ കണ്ട് രാജി സമർപ്പിച്ച് പോകാനൊരുങ്ങവെയാണ് സംഭവം നടന്നത്.

<strong>കർണാടക പ്രതിസന്ധി; 2 എംഎൽഎമാർ കൂ‌ടി രാജി സമർപ്പിച്ചു, രാജി അംഗീകരിക്കില്ലെന്ന് സ്പീക്കർ!</strong>കർണാടക പ്രതിസന്ധി; 2 എംഎൽഎമാർ കൂ‌ടി രാജി സമർപ്പിച്ചു, രാജി അംഗീകരിക്കില്ലെന്ന് സ്പീക്കർ!

കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എംഎല്‍എയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് എംഎൽഎയെ പൂട്ടിയിടുകയായിരുന്നു. സംഭവം അറിഞ്ഞ് ബിജെപി നേതാക്കളും പോലീസും സംഭവ സ്ഥലത്ത് എത്തിയെങ്കിലും മുറി തുറക്കാൻ കോൺഗ്രസ് നേതാക്കൾ സമ്മതിച്ചില്ല.

Vidhan saudha

കോൺഗ്രസ് എംഎല്‍എമാരായ കെ സുധാകറും എംടിബി നാഗരാജുമാണ് സ്പീക്കറെ കണ്ട് ഇന്നാണ് രാജി സമർപ്പിച്ചത്. ഇതോടെ ഭരണപക്ഷത്തെ 16 എംഎൽഎമാർ രാജി സമർപ്പിച്ചു. എന്നാൽ ആരുടെയും രാജി സ്പീക്കർ അംഗീകരിച്ചതിട്ടില്ല.

പല രാജിക്കത്തുകളും ശരിയായ ഫോര്‍മാറ്റിലുള്ളതോ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതോ അല്ലെന്നും എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ആരുടെയും രാജി അംഗീകരിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന രാജിവെച്ച എംഎല്‍എമാരെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ഡികെ ശിവകുമാര്‍ മുംബൈയിലെത്തിയിരുന്നു. എന്നാൽ എംഎൽഎമാരെ കാണാൻ ഡികെയെയ അനുവദിച്ചില്ല. തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എമാര്‍ മുംബൈ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡികെയെ പോലീസ് തടഞ്ഞത്.

ഇതോടെ വിമത എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടലിന് പുറത്ത് ആറ് മണിക്കൂറോളം ഡികെ ശിവകുമാർ മഴയ പോലും അവഗണിച്ച് നിന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

English summary
K Sudhakar MLA locked in room by congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X