കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് മുന്നേറും; എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിക്കും, പിണറായിയോട് അഭ്യര്‍ഥനയുമായി സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതാക്കള്‍. മികച്ച വിജയം നേടാനാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ പിടിച്ചെടുത്താകും ഇത്തവണ വെന്നിക്കൊടി പാറിക്കുക എന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു. കള്ളവോട്ടിന്റെ അകമ്പടിയില്ലാതെ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം ഒരുക്കമാണോ എന്ന് സുധാകരന്‍ ചോദിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇത്തവണ വന്‍ വിജയം

ഇത്തവണ വന്‍ വിജയം

യുഡിഎഫ് ജയിക്കുമെന്ന് വിശ്വാസത്തിലാണ് കെ സുധാകരന്‍. ഇത്തവണ വന്‍ വിജയമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ കണ്ണൂരില്‍ യുഡിഎഫ് പിടിച്ചെടുത്താകും വിജയം നേടുക. ജില്ലാ പഞ്ചായത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും അദ്ദേഹം വിശദീകരിച്ചു.

പ്രത്യേക മെക്കാനിസം

പ്രത്യേക മെക്കാനിസം

തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേക മെക്കാനിസം യുഡിഎഫ് തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ കഴിഞ്ഞ കാലങ്ങളളില്‍ അത്തരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാല്‍ ഇത്തവണ സര്‍വ സന്നാഹങ്ങളുമായിട്ടാണ് യുഡിഎഫ് ജനവിധി തേടുന്നതെന്നും സുധാകരന്‍ സൂചിപ്പിച്ചു.

സിപിഎം ഇല്ലാതാകും

സിപിഎം ഇല്ലാതാകും

കണ്ണൂര്‍ ജില്ലയുള്ള കാലം മുതലേ സിപിഎം ബൂത്തുകള്‍ പിടിച്ചടക്കുകയും കള്ളവോട്ട് രേഖപ്പെടുത്തുകയും പതിവാണ്. സിപിഎം എന്ന പാര്‍ട്ടി വര്‍ഷങ്ങളായി ചെയ്തുവരുന്നതാണത്. ആ പ്രവര്‍ത്തനം അവര്‍ നിര്‍ത്തിയാല്‍ കണ്ണൂരിലെ രാഷ്ട്രീയത്തില്‍ സിപിഎം ഇല്ലാതാകുമെന്നും ഇത്തവണ വളരെ പ്രതീക്ഷയുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന് വെല്ലുവിളി

സിപിഎമ്മിന് വെല്ലുവിളി

കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ സാധിക്കുമോ എന്ന് സുധാകരന്‍ ചോദിച്ചു. ഭീതി പരത്തി ആളുകളെ വരുതിയിലാക്കിയാണ് കണ്ണൂരിലെ തിരഞ്ഞെടുപ്പിനെ സിപിഎം അഭിമുഖീകരിക്കുന്നത്. ഇത്തവണ അക്രമമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പിണറായി വിജയന്‍ അണികളോട് പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

കള്ളവോട്ട് ചെയ്തവര്‍ സ്ഥാനാര്‍ഥികള്‍

കള്ളവോട്ട് ചെയ്തവര്‍ സ്ഥാനാര്‍ഥികള്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒട്ടേറെ പേര്‍ കള്ളവോട്ട് ചെയ്തു. അവരില്‍ പലരും ഇന്ന് സ്ഥാനാര്‍ഥികളാണ്. മൂന്ന് വോട്ട് വരെ ചെയ്തവര്‍ ഇത്തവണ സ്ഥാനാര്‍ഥികളായിട്ടുണ്ട്. ഇന്നുവരെ വോട്ട് ചെയ്യാന്‍ സാധിക്കാത്തവരുണ്ട് കണ്ണൂരില്‍. അപമാനത്തിന്റെ നിഴലിലാണ് കണ്ണൂരിലെ ജനാധിപത്യമെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് ഹൈക്കോടതിയില്‍

മുസ്ലിം ലീഗ് ഹൈക്കോടതിയില്‍

കള്ളവോട്ട് തടയാന്‍ മുസ്ലിം ലീഗ് നിയമപരമായും നീങ്ങിയിട്ടുണ്ട്. ഒരു കൂട്ടം ഗള്‍ഫ് പ്രവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്. പട്ടുവം പഞ്ചായത്തിലെ 116 ഗള്‍ഫുകാരാണ് അഡ്വ. എം മുഹമ്മദ് ഷാഫി മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജിസിസി പട്ടുവം പഞ്ചായത്ത് കെഎംസിസിയുടെയും വാട്‌സ്ആപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് ഹര്‍ജി.

ഇത്തവണ അനുവദിക്കരുത്

ഇത്തവണ അനുവദിക്കരുത്

തങ്ങള്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്നും വോട്ട് ചെയ്യുന്നതിന് നാട്ടിലെത്താന്‍ സാധിക്കില്ലെന്നും പ്രവാസികള്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടത്തിലൂടെ തങ്ങളുടെ വോട്ടുകള്‍ ചെയ്തിരുന്നു എന്നും ഇത്തവണ അതിന് അനുവദിക്കരുത് എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രവാസികളാണ് ഹര്‍ജിക്കാര്‍.

രേഖകള്‍ സമര്‍പ്പിച്ചു

രേഖകള്‍ സമര്‍പ്പിച്ചു

2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പട്ടുവം പഞ്ചായത്തിലെ വിവിധ പോളിങ് ബൂത്തുകളില്‍ കള്ളവോട്ടിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. പ്രവാസികളുടെ വോട്ടുകള്‍ ചെയ്തതും വിവാദമായി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഇതിന്റെ രേഖകള്‍ ഹൈക്കോടതിയില്‍ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് പുറമെ വോട്ട് ചെയ്യാന്‍ സാധിക്കാത്ത രോഗികളും വൃദ്ധരുമായ ചിലരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

നാല് ജില്ലകള്‍

നാല് ജില്ലകള്‍

തിങ്കളാഴ്ചയാണ് കണ്ണൂര്‍ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ്. മലപ്പുറം. കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും നാളെയാണ് വോട്ടെടുപ്പ്. ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് പോലീസ്. അക്രമങ്ങള്‍ ഇല്ലാതിരിക്കാന്‍ എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.

Recommended Video

cmsvideo
Actor Mammootty's name missing in voter’s list, fails to cast vote | Oneindia Malayala

മമത-അമിത് ഷാ നേരിട്ട് ഏറ്റുമുട്ടുന്നു; മൂന്ന് ഐപിഎസുകാരെ കേന്ദ്രം വിളിച്ചു, അയക്കില്ലെന്ന് ബംഗാള്‍മമത-അമിത് ഷാ നേരിട്ട് ഏറ്റുമുട്ടുന്നു; മൂന്ന് ഐപിഎസുകാരെ കേന്ദ്രം വിളിച്ചു, അയക്കില്ലെന്ന് ബംഗാള്‍

English summary
K Sudhakaran expects Huge Victory to UDF in Kannur with an Appeal to Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X