കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎല്‍ സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറി; ബിജെപി സംസ്ഥാന അധ്യക്ഷ പദം ഉറപ്പിച്ച് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാവുമെന്ന സൂചനകള്‍ സജീവമാക്കി ബിജെപി. അനുകൂലമായ സാഹചര്യമായിരുന്നിട്ട് പോലും ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാതെ വന്നതെടെ നിലവിലെ നേതൃത്വത്തിന് മാറ്റം വരുമെന്ന സൂചന ശക്തമായിരുന്നു. അംഗത്വ വിതരണ ക്യാംപെയന്‍ നടക്കുന്നതിനാലാണ് പുനഃസംഘടന വൈകുന്നതെന്നാണ് ബിജെപി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആറ് മാസത്തോളം നീണ്ടു നില്‍ക്കുന്ന ക്യാംപെയ്ന്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ നേതൃമാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

<strong>നസീം പിടിച്ചുവച്ചു; ശിവരഞ്ജിത്ത് നെഞ്ചില്‍ കുത്തി, പോലീസിനോട് എല്ലാം പറഞ്ഞ് അഖില്‍</strong>നസീം പിടിച്ചുവച്ചു; ശിവരഞ്ജിത്ത് നെഞ്ചില്‍ കുത്തി, പോലീസിനോട് എല്ലാം പറഞ്ഞ് അഖില്‍

കെ സുരേന്ദ്രന്‍റെ പേരാണ് അധ്യക്ഷന്‍റെ സ്ഥാനത്തേക്ക് ഏറ്റവും ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്നത്. കുമ്മനംരാജശേഖരന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോഴും കെ സുരേന്ദ്രന്‍റെ പേര് സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ശക്തമായതോടെ സമവായ ധാരണയില്‍ കേന്ദ്ര നേതൃത്വം ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കുകയായിരുന്നു. നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകള്‍ക്ക് അതീധമായ പിന്തുണ സുരേന്ദ്രന് ഉണ്ട് എന്നതാണ് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നവര്‍ അനുകൂലമായി കാണുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

അണികളുടെ ആവേശം

അണികളുടെ ആവേശം

ശബരിമല യുവതീപ്രവേശനത്തിനെതിരായ സമരത്തിലെ ഇടപെടലും ജയില്‍ വാസവും അണികള്‍ക്കിടയിലുണ്ടാക്കിയ ആവേശം പരിഗണിക്കാതിരിക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിയില്ലെന്നാണ് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. വി മുരളീധര പക്ഷം ഒന്നടങ്കം സുരേന്ദ്രന് പിന്നില്‍ അണിനിരക്കുന്നുണ്ട്. ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണയും സുരേന്ദ്രന് പ്രതീക്ഷിക്കുന്നു.ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച നേട്ടം ഉണ്ടാക്കിയ കെ സുരേന്ദ്രനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നാല്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് മുരളീധര പക്ഷം കേന്ദ്ര നേതൃത്വത്തെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു.

മുരളീധരന്‍റെ ദില്ലി സാന്നിധ്യം

മുരളീധരന്‍റെ ദില്ലി സാന്നിധ്യം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ സുരേന്ദ്രന് സാധിച്ചിരുന്നു. കേന്ദ്രമന്ത്രി എന്ന നിലയിലും പാര്‍ട്ടി സംഘടനാ തലത്തില്‍ സ്വാധീനുമുള്ള നേതാവെന്ന നിലയിലും വി മുരളീധരന്‍റെ ദില്ലി സാന്നിധ്യം കെ സുരേന്ദ്രന് അനുകൂലമാവുമെന്നാണ് വിലയിരുത്തുന്നത്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷ് നിയമിതനായതും സുരേന്ദ്രന് അനുകൂലമായി വിലിയിരുത്തുന്നു.

സന്തോഷിന്‍റെ നിലപാടുകള്‍

സന്തോഷിന്‍റെ നിലപാടുകള്‍

കേരളത്തെപ്പറ്റിയും ഇവിടുത്തെ നേതാക്കളെപറ്റിയും നല്ല ധാരണയുള്ളയാണെന്ന നിലയില്‍ പാര്‍ട്ടിയുടെ കേരളത്തിലെ വിഷയഹ്ങളില്‍ സന്തോഷിന്‍റെ നിലപാടുകള്‍ നിര്‍ണ്ണായകമാണ്. കേരളത്തിലെ ജില്ലാതല നേതാക്കളെപ്പോലും അടുത്ത് പരിചയമുള്ള സന്തോഷിന് പാര്‍ട്ടി പുനഃസംഘടനയില്‍ ക്യത്യമായ ധാരണയുണ്ടാകും. പാര്‍ട്ടി ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറിയായിരുന്ന സന്തോഷ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് സുരേന്ദ്രനെ കൊണ്ടുവരാന്‍ നേരത്തേയും ശ്രമം നടത്തിയിരുന്നു.

കൃഷ്ണദാസ് പക്ഷം

കൃഷ്ണദാസ് പക്ഷം

കുമ്മനം രാജശേഖരനെ പെട്ടെന്ന് ഗവര്‍ണറാക്കിയത് സുരേന്ദ്രനെ പ്രസിഡന്‍റ് ആക്കാനാണെന്ന ആരോപണം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. ഇതിന്‍റെ പേരില്‍ തൃശൂരില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ കൃഷ്ണദാസ് പക്ഷവും ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും സന്തോഷിനെ നിശിതമായി വിമര്‍ശിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേ ബിഎല്‍ സന്തോഷ് തന്നെ സംഘടനാ ജനറല്‍ സെക്രട്ടറിയായി വരുന്നത് സുരേന്ദ്രന്‍റെ സ്ഥാനാരോഹണം എളുപ്പമാക്കുമെന്നാണ് വിലയിരുത്തുന്നത്.

ശ്രീധരന്‍ പിള്ള എങ്ങോട്ട്

ശ്രീധരന്‍ പിള്ള എങ്ങോട്ട്

നിലവിലെ പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ളയെ ഒഴിവാക്കുകയാണെങ്കില്‍ അദ്ദേഹത്തിന് മാന്യമായ പദവി പകരം നല്‍കണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായം ഉയരുന്നുണ്ട്. ശ്രീധരന്‍പിള്ളയെ ദേശീയ തലത്തില്‍ പുതുതായി രൂപീകരിക്കുന്ന ലോ കമ്മീഷനില്‍ സജീവമായി പരിഗണിക്കുന്നുണ്ട്. ഗവര്‍ണര്‍ പദവിയിലേക്കും ശ്രീധരന്‍പിള്ളയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളോടൊന്നും ഔദ്യോഗികമായി പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

English summary
K Surendran confirms BJP state president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X