കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ എന്‍ഡിഎ സസ്‌പെന്‍സ് അവസാനിച്ചു... കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി!!

Google Oneindia Malayalam News

Recommended Video

cmsvideo
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി | Oneindia Malayalam

ദില്ലി: ബിജെപിയുടെ പത്തനംതിട്ട സീറ്റില്‍ അനിശ്ചിതത്വം അവസാനിച്ചു. ഏറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ്. ആദ്യ ഘട്ട പട്ടികയിലും രണ്ടാം ഘട്ട പട്ടികയിലും സുരേന്ദ്രന്റെ പേരോ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെയോ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരുന്നില്ല. ഇത് ഒരുപാട് അഭ്യൂഹങ്ങള്‍ക്കും കാരണമായിരുന്നു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ സീറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നതെന്നാണ് ബിജെപി പറഞ്ഞത്. എന്നാല്‍ ന്യൂനപക്ഷ നേതാവിനെയാണ് ബിജെപി പത്തനംതിട്ടയില്‍ പരിഗണിക്കുന്നതെന്നും, കോണ്‍ഗ്രസില്‍ നിന്നുള്ള നേതാവാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാവുകയെന്നും റിപ്പോര്‍ട്ട്ുണ്ടായിരുന്നു. എന്നാല്‍ ഇതിനെ തള്ളിയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

സസ്‌പെന്‍സ് തീര്‍ന്നു

സസ്‌പെന്‍സ് തീര്‍ന്നു

പത്തനംതിട്ടയില്‍ ബിജെപിയുടെ സസ്‌പെന്‍സ് അവസാനിച്ചിരിക്കുകയാണ്. കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 14 സീറ്റുകളിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ സുരേന്ദ്രന്റെ കന്നിയങ്കം കൂടിയാണിത്. നേരത്തെ കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് മത്സരിച്ച് കരുത്ത് തെളിയിച്ചിരുന്നു സുരേന്ദ്രന്‍. തോറ്റെങ്കിലും നേരിയ വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു തോല്‍വി.

ജനകീയ നേതാവ്

ജനകീയ നേതാവ്

കെ സുരേന്ദ്രന്‍ ജനകീയ നേതാവാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. തന്റെ ഇടപെടല്‍ കാരണമാണ് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം 36 സീറ്റുകളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതിലും പത്തനംതിട്ട സീറ്റിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇതോടെ അഭ്യൂഹങ്ങള്‍ നിരവധി വന്നിരുന്നു.

ന്യൂനപക്ഷ നേതാവ്

ന്യൂനപക്ഷ നേതാവ്

കോണ്‍ഗ്രസില്‍ നിന്നെത്തുന്ന ന്യൂനപക്ഷ നേതാവ് പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു ആദ്യത്തെ പ്രചാരണം. ഇത് പിജെ കുര്യനാണെന്നായിരുന്നു റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹവുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതം മൂളിയെന്നുമായിരുന്നു വാദം. എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിടില്ലെന്നും, ബിജെപി നേതാക്കളുമായി നല്ല ബന്ധമാണ് ഉള്ളതെന്നും കുര്യന്‍ പറഞ്ഞു. ഇതിനേക്കാള്‍ മികച്ച ഓഫറുകള്‍ മുമ്പ് ലഭിച്ചിട്ടുണ്ടെന്നും കുര്യന്‍ വ്യക്തമാക്കി.

പിസിയുടെ പേര്

പിസിയുടെ പേര്

പിസി ജോര്‍ജിന്റെ പേരാണ് അവസാന നിമിഷം ഉയര്‍ന്നത്. യുഡിഎഫ് തന്നെ വഞ്ചിച്ചെന്നും പത്തനംതിട്ടയില്‍ മത്സരിക്കുമെന്നായിരുന്നു പിസി പറഞ്ഞത്. ഇത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിട്ടാണെന്നായിരുന്നു പ്രചാരണം. താന്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതോടെ സുരേന്ദ്രന്റെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. യുഡിഎഫുമായി താന്‍ സഹകരിക്കില്ലെന്നും പിസി പറഞ്ഞിരുന്നു.

ആര്‍എസ്എസിന്റെ പിന്തുണ

ആര്‍എസ്എസിന്റെ പിന്തുണ

സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ആര്‍എസ്എസിന്റെ പിന്തുണയാണ് നിര്‍ണായകമായത്. പത്തനംതിട്ടയില്‍ ശബരിമല പ്രശ്‌നങ്ങളുടെ മികവ് വോട്ടായി മാറ്റണമെങ്കില്‍ സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആവശ്യം. ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം പത്തനംതിട്ടയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല പ്രക്ഷോഭം തന്നെയായിരിക്കും പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ എഐസിസി... കെപിസിസി ആവശ്യപ്പെട്ടെന്ന് സുര്‍ജേവാല!!രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ എഐസിസി... കെപിസിസി ആവശ്യപ്പെട്ടെന്ന് സുര്‍ജേവാല!!

English summary
k surendran contest from pathanamthitta announces bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X