• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പബ്ലിക് സര്‍വ്വീസ് കമ്മീഷനെ സർക്കാർ പെണ്ണും പിള്ള സര്‍വ്വീസ് കമ്മീഷനാക്കി മാറ്റി: കെ.സുരേന്ദ്രൻ

തൃശ്ശൂർ: പിഎസ്സിയെ നോക്കുകുത്തിയാക്കി സിപിഎം പ്രവർത്തകരായ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രൻ. സുപ്രീംകോടതി വിധിയെ ദുരുപയോ ഗം ചെയ്യുകയാണ് സർക്കാരെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ യുവനേതാക്കളുടെ ഭാര്യമാരെയെല്ലാം സ്ഥിരപ്പെടുത്തിയത് ലജ്ജാകരമാണ്. എം.ബി രാജേഷിന്റെ ഭാര്യക്ക് കാലടി സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്.

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പെണ്ണും പിള്ള സര്‍വ്വീസ് കമ്മീഷനായി മാറി. സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ ബി.ജെ.പി യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തിലുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ നടക്കുമ്പോൾ ബന്ധുക്കളെയും പാർട്ടി അനുഭാവികളെയും സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്താൻ ഉള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം മര്യാദകേടാണ്. അധികാരം ഒഴിയുന്നതിനുമുമ്പ് ഇഷ്ടക്കാരെ നിയമിച്ച് തീർക്കുകയാണ് പിണറായി സർക്കാരെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളെ ആണ് ഇത്തരത്തിൽ അഞ്ച് വർഷം കൊണ്ട് സർക്കാർ അനധികൃതമായി നിയമിച്ചത്.

അനധികൃത നിയമനങ്ങൾക്കെതിരെ ശക്തമായ സമര പരിപാടികൾ യുവമോർച്ച സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ സ്വജനപക്ഷപാദിത്വവും അഴിമതിയും തുറന്ന് കാട്ടി ശക്തമായ പ്രതിഷേധം നടത്തും. കേന്ദ്രസർക്കാർ വായ്പ്പാ പരിധി വർദ്ധിപ്പിച്ചതിലൂടെ 9,000 കോടിയിലധികം കേരളത്തിന് അധികമായി ചെലവഴിക്കാം. കേന്ദ്രസർക്കാരിനെ എന്തിനും വിമർശിക്കുന്ന തോമസ് ഐസക്ക് ഒരു അക്ഷരം പോലും മിണ്ടുന്നില്ല. ഇത്രയധികം പരി ഗണന വേറെ എതെങ്കിലും കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ടോയെന്ന് സുരേന്ദ്രൻ ചോദിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

വൈദ്യുതി, കുടിവെള്ളം, ഭവന നിർമ്മാണം എന്നിവയെല്ലാെ ചെയ്യുന്നത് കേന്ദ്രസർക്കാരാണ്. സംസ്ഥാന സർക്കാരിന് ഇതിൽ എന്ത് പങ്കാണുള്ളത്? സംസ്ഥാന സർക്കാരിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ ബഹുജന മുന്നേറ്റത്തിന് ബി.ജെ.പി നേതൃത്വം കൊടുക്കും. കേരളത്തിൽ അഴിമതിക്കെതിരെ ഏറ്റവും കൂടുതൽ പോരാട്ടം നടത്തിയ ജേക്കബ് തോമസ് ബി.ജെ.പിയിലെത്തിയത് അഴിമതിക്കെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹരി,ഉല്ലാസ് ബാബു എന്നിവർ പങ്കെടുത്തു.

സുധാകരന്‍റെ പിന്നിലുള്ള ആർ എസ്എ സിനെ കണ്ടാണ് രമേശ് ചെന്നിത്തല പിൻമാറിയത്; എഎ റഹീം

cmsvideo
  മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam

  English summary
  K Surendran criticizes govt over appointment of MB Rajesh's wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X