കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രനെ പൊങ്കാലയിടാന്‍ വരട്ടെ, ഇതാണ് തമിഴ്‌നാട്ടില്‍ ശരിക്കും നടക്കാന്‍ പോകുന്നത്!

തമിഴ്‌നാട് രാഷ്ട്രീയവും എ ഐ എ ഡി എം കെയുടെ ഭാവിയും എന്താകും എന്ന സുരേന്ദ്രന്റെ ആശങ്കയില്‍ കാര്യമുണ്ട്

  • By Kishor
Google Oneindia Malayalam News

ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാററങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. - ജയലളിതയെക്കുറിച്ച് ബി ജെ പി നേതാവ് ഫേസ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റാണിത്. ജയലളിത മരിച്ചു എന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കെ സുരേന്ദ്രന്റെ ഈ പോസ്റ്റ്. എന്നാല്‍ കെ സുരേന്ദ്രന്റെ ഈ പോസ്റ്റ് പ്രതീക്ഷിച്ച രീതിയിലല്ല ഫേസ്ബുക്കില്‍ സ്വീകരിക്കപ്പെട്ടത്.

Read Also: എന്തുകൊണ്ട് ജയലളിതയ്ക്ക് വേണ്ടി തമിഴര്‍ ജീവന്‍ കൊടുക്കും? ഒരു രൂപ ഇഡ്ഡലി മുതല്‍ ഫ്രീ ലാപ്‌ടോപ്പ് വരെ... ഇതാ ജയയുടെ ജനപ്രിയ പദ്ധതികള്‍!

ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ഇത്തരം വര്‍ത്തമാനങ്ങള്‍ ഭൂഷണമല്ല എന്ന് കാണിച്ച് രാഷ്ട്രീയ എതിരാളികള്‍ മുതല്‍ സംഘപരിവാര്‍ അനുകൂലികളും വരെ സുരേന്ദ്രന് പൊങ്കാലയുമായി എത്തി. എന്നാല്‍ സുരേന്ദ്രന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ. ഇല്ല എന്ന് സുരേന്ദ്രന്‍ പറയുന്നു. തമിഴ്‌നാട് രാഷ്ട്രീയവും എ ഐ എ ഡി എം കെയുടെ ഭാവിയും എന്താകും എന്ന സുരേന്ദ്രന്റെ ആശങ്കയില്‍ കാര്യമുണ്ട് താനും, കാണൂ...

സുരേന്ദ്രന്റെ ഈ പോസ്റ്റ്

സുരേന്ദ്രന്റെ ഈ പോസ്റ്റ്

ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാററങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. - ജയലളിതയെക്കുറിച്ച് ബി ജെ പി നേതാവ് ഫേസ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റാണിത്. ജയലളിത മരിച്ചു എന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കെ സുരേന്ദ്രന്റെ ഈ പോസ്റ്റ്. എന്നാല്‍ കെ സുരേന്ദ്രന്റെ ഈ പോസ്റ്റ് പ്രതീക്ഷിച്ച രീതിയിലല്ല ഫേസ്ബുക്കില്‍ സ്വീകരിക്കപ്പെട്ടത്.

സുരേന്ദ്രന്റെ ആശങ്കയില്‍ കാര്യമുണ്ട്

സുരേന്ദ്രന്റെ ആശങ്കയില്‍ കാര്യമുണ്ട്

ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ഇത്തരം വര്‍ത്തമാനങ്ങള്‍ ഭൂഷണമല്ല എന്ന് കാണിച്ച് രാഷ്ട്രീയ എതിരാളികള്‍ മുതല്‍ സംഘപരിവാര്‍ അനുകൂലികളും വരെ സുരേന്ദ്രന് പൊങ്കാലയുമായി എത്തി. എന്നാല്‍ സുരേന്ദ്രന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ. ഇല്ല എന്ന് സുരേന്ദ്രന്‍ പറയുന്നു. തമിഴ്‌നാട് രാഷ്ട്രീയവും എ ഐ എ ഡി എം കെയുടെ ഭാവിയും എന്താകും എന്ന സുരേന്ദ്രന്റെ ആശങ്കയില്‍ കാര്യമുണ്ട് താനും, കാണൂ...

ഇതാണ് സുരേന്ദ്രന്‍ പറഞ്ഞത്

ഇതാണ് സുരേന്ദ്രന്‍ പറഞ്ഞത്

വ്യക്തിപൂജയിലും പ്രാദേശിക വികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡ രാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പനീര്‍ശെല്‍വത്തിന്റെ കീഴില്‍ വളരെയൊന്നും മുന്നോട്ട് പോകാന്‍ എ. ഐ. ഡി. എം. കെ ക്കു കഴിയില്ല. ഏതായാലും നമുക്ക് കാത്തിരുന്നു കാണാം. - ഇതാണ് കെ സുരേന്ദ്രന് പൊങ്കാല കിട്ടിയ ഫേസ്ബുക്ക് പോസ്റ്റ്.

അവസരോചിതമായ പോസ്റ്റ് തന്നെ

അവസരോചിതമായ പോസ്റ്റ് തന്നെ

വളരെ അവസരോചിതമായ പോസ്റ്റ് സുരേന്ദ്രന്‍ജി. ഒരാള്‍ മരണവുമായി മല്ലിട്ടു ആശുപത്രിയില്‍ കിടക്കും നേരം, ഒരു ജനത മൊത്തം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളുമായി കാത്തിരിക്കും നേരം, അമ്മയെന്നും ദൈവമെന്നും പലരും മനസ്സില്‍ രൂപമേകി കണ്ണീരോടു കൂടി അവര്‍ തിരികെ വരും എന്നു കാത്തിരിക്കും നേരം, ആള്‍ മരിച്ചേ ശേഷം എന്തു ചെയ്യാം എന്നു ആണു ചിന്ത വേണ്ടൂ, എങ്ങിനെ അതിനെ രാഷ്ട്രീയമായി മുതലാക്കാം എന്നു തന്നെ ഇന്നേരം ചിന്തിക്കണം. അഭിനന്ദനങ്ങള്‍ - ഇവിടെ തുടങ്ങുന്നു വിമര്‍ശനങ്ങള്‍.

സംഘി മനസ് ഇതില്‍ കാണാം

സംഘി മനസ് ഇതില്‍ കാണാം

ഒരു ജനത പ്രാര്‍ഥനയോടെ തങ്ങള്‍ നെഞ്ചിലേറ്റിയ ഒരു ഭരണാധികാരിക്ക് വേണ്ടി ഉറക്കമിളക്കുമ്പോള്‍ , ഒരു ജീവന്‍ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പൊരുതുമ്പോള്‍ ഇത്തരത്തില്‍ എഴുതാന്‍ ഒരു സംഘിക്ക് മാത്രമേ സാധിക്കൂ.... ഒരാളുടെ മരണം കാത്തു കിടക്കുന്ന സംഘി മനസ് ഇതില്‍ കാണാം .... ജനകീയ വിഷയങ്ങളില്‍ ഇടപെട്ടാണ് ജനമനസ്സില്‍ സ്ഥാനം നേടേണ്ടത് അല്ലാതെ ആരെങ്കിലും മരിച്ച ഒഴിവിലൂടെയല്ല മിസ്റ്റര്‍.

വ്യക്തിപൂജയെക്കുറിച്ചു വാചാലന്‍

വ്യക്തിപൂജയെക്കുറിച്ചു വാചാലന്‍

നാഴികക്ക് നാല്പതുവട്ടം മോദി സിന്ദാബാദ് വിളിക്കുന്നവരാണ് വ്യക്തിപൂജയെക്കുറിച്ചു വാചാലന്‍ ആവുന്നത്... രാവിലെ താങ്കള്‍ ഒരു പോസ്റ്റ് ഇട്ടിരുന്നല്ലോ... വിശപ്പാണ് ജനതയുടെ ശരിയായ പ്രശ്‌നം... അത് പരിഹരിക്കുന്നതില്‍ അവര്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.... അതുകൊണ്ടു തന്നെ ജനങ്ങള്‍ അവരെ ആഗ്രഹിക്കുന്നു.... അവരുടെ ആഗ്രഹം തങ്ങളുടെ അമ്മ ജീവിച്ചിരിക്കണം എന്നാണ്... താങ്കളാണേല്‍ കട്ടില് ഒഴിയുന്നതും കാത്തിരിക്കുന്നു.... കഷ്ടം..

ഇത് പോലെ ചിന്തിക്കൂല്ലേ

ഇത് പോലെ ചിന്തിക്കൂല്ലേ

കുമ്മനമോ രാജഗോപാലോ ഒക്കെ മരിക്കാന്‍ കിടക്കുമ്പോഴും താങ്കളിലെ സംഘി ഇത് പോലെ ചിന്തിക്കൂല്ലേ? ഒരു കട്ടില് ഒഴിഞ്ഞു കിട്ടുന്ന സമാധാനം. ഇതൊക്കെ കേട്ട് വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. കെ സുരേന്ദ്രന്‍ ഇങ്ങിനെ ഒക്കെ പറഞ്ഞില്ല എങ്കിലാണ് അത്ഭുതം. മരണം സ്ഥിരീകരിച്ചിട്ടു പോരായിരുന്നോ സുരേട്ടാ തമിഴകത്തെ പാര്‍ട്ടി വളര്ത്തല്

ഏതോ ശത്രുക്കളാണ് പേജ് കൈകാര്യം ചെയ്യുന്നത്

ഏതോ ശത്രുക്കളാണ് പേജ് കൈകാര്യം ചെയ്യുന്നത്

സുരേന്ദ്രന്റെ ഏതോ ശത്രുക്കളാണ് പേജ് കൈകാര്യം ചെയ്യുന്നത് എന്ന് തോന്നുന്നു. ഇങ്ങനെയൊക്കെ സുരേന്ദ്രന്‍ ജി എഴുതി വിടുമെന്ന് തോന്നുന്നില്ല. ഇങ്ങനെ എഴുതണം എങ്കില്‍ രാഷ്ട്രീയ അന്ധത ബാധിച്ചവര്‍ക്കേ സാധിക്കൂ. ഇനി അദ്ദേഹം തന്നെയാണ് ഇങ്ങനെ എഴുതിയത് എങ്കില്‍ ഇനി മുതല്‍ സുരേന്ദ്രനെ ഫോളോ ചെയ്യില്ല. വെറുതെ വെറുപ്പിക്കാനായിട്ട് ഓരോന്ന് പടച്ചു വിട്ടോളും.

താങ്കള്‍ക്ക് ഒട്ടും യോജിച്ചതല്ല

താങ്കള്‍ക്ക് ഒട്ടും യോജിച്ചതല്ല

ഇത് താങ്കള്‍ക്ക് ഒട്ടും യോജിച്ചതല്ല.... മരിക്കുന്നതിനുമുമ്പ് സ്വത്ത് വീതം വെയ്ക്കാന്‍ ബന്ധുക്കള്‍ കാട്ടുന്ന കോപ്രായങ്ങള്‍ ഇതിലും ഭേദം ആണ്. തമിഴ് നാട്ടില്‍ ജയയുടെ രാഷ്ട്രീയ ശത്രുക്കള്‍ പോലും ഈ സമയത്തു ഇങ്ങനെ പരസ്യമായി പ്രതികരിച്ചിട്ടില്ല ... താനെന്തു മനുഷ്യനാടോ

സംഘ അനുഭാവികള്‍ പോലും

സംഘ അനുഭാവികള്‍ പോലും

ഒരു സംഘ അനുഭാവിയാണ് ഞാനും.. എങ്കിലും ഒന്ന് പറഞ്ഞോട്ടെ സുരേട്ടാ.. അന്നം തരുന്ന തമിഴ്‌നാട്ടിലെ ഒരു ജോലിക്കാരനായ എനിക്ക് താങ്കളുടെ ഈ ഊള എഴുത്തിനോട് പുച്ഛം മാത്രമാണ് തോന്നുന്നത്...ഒരു വ്യക്തി മരണാസനയായി കിടക്കുമ്പോള്‍.. ഒരു ജനത മുഴുവന്‍ അവരുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഇത്തരം തരംതാണ എഴുത്ത് പരിപാടി നടത്തി.... ഉള്ള വിലകൂടി കളയരുതേയെന്ന് വിനയപുരസരം അദ്യര്‍ത്ഥിക്കുന്നു..

സൂര്യന് കീഴില്‍ വേറെ എന്തൊക്കെ

സൂര്യന് കീഴില്‍ വേറെ എന്തൊക്കെ

ചാണക സുരേന്ദ്രാ, നിനക്ക് പോസ്റ്റ് ഇടാന്‍ ഈ സൂര്യന് കീഴില്‍ വേറെ എന്തൊക്കെ കാര്യങ്ങള്‍ ഉണ്ട് ഇത് തന്നെ വേണമായിരുന്നോ അവര് മരിച്ചിട്ടില്ല നീ ഇങ്ങനെ ബേജറാവുന്നത് കണ്ടാല്‍ തോന്നും അവര് നിന്റെ വീട്ടിലെ കട്ടിലേല്‍ ആണ് കിടക്കുന്നത് എന്ന്, അവര് കട്ടില്‍ ഒഴിഞ്ഞിട്ടു വേണോ നിനക്ക് അതില്‍ കേറി കിടക്കാന്‍

ചെറ്റ വര്‍ത്താനം പറയരുത്

ചെറ്റ വര്‍ത്താനം പറയരുത്

തലയണ മന്ത്രം സിനിമയിലെ മാമുക്കോയ ചെയ്തപോലെ മുഖത്തേക്ക് ഒന്ന് തന്നിട്ട് പറയാന്‍ തോന്നുന്നു....ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോ ഇനി മേലാല്‍ ഒരു മാതിരി ചെറ്റ വര്‍ത്താനം പറയരുത് എന്ന്. ഇത്രയ്ക്കും തിരക്ക് കൂട്ടണോ?? അങ്ങയുടെ നേതാവ് മോഡി പറഞ്ഞിരിക്കുന്നത് ജയലളിതയ്ക്കായി പ്രാര്‍ഥിക്കാനാണ്.... ഇത്തരം 'കഴുകന്‍' പോസ്റ്റുകള്‍ ഇടാനല്ല

കെ സുരേന്ദ്രന് മറുപടിയുണ്ട്

കെ സുരേന്ദ്രന് മറുപടിയുണ്ട്

വിമര്‍ശനങ്ങള്‍ക്കെല്ലാം കെ സുരേന്ദ്രന്റെ പക്കല്‍ മറുപടിയുണ്ട്. അതിങ്ങനെ - നവമാധ്യമങ്ങളുടെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കാന്‍ കഴിയാത്തവരാണ് വസ്തുതകളുടെ സ്ഥാനത്ത് വികാരപ്രകടനം നടത്തുന്നത്. ഫേസ്ബുക്കുകളില്‍ ഉണരുകയും ഉണ്ണുകയും ഉറങ്ങുകയും ചെയുന്ന പലരും അതിനു പുറത്തു വേറൊരു ലോകമില്ലെന്നു കരുതുന്നത് അവരുടെ കുറ്റമല്ല.

ലൈക്ക് നോക്കിയിട്ടല്ല

ലൈക്ക് നോക്കിയിട്ടല്ല

ജനങ്ങള്‍ക്കിടയില്‍ കഴിയുന്നവര്‍ക്ക് ഇതു തിരിച്ചറിയാന്‍ ലൈക്കിന്റെ എണ്ണവും വരുന്ന കമന്റുകളുടെ നിലവാരവും നോക്കേണ്ട കാര്യമില്ല. ഇന്നലെ അര്‍ദ്ധരാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജയലളിതയെ ഏറ്റവും സത്യസന്ധമായി വിലയിരുത്തി ഞാന്‍ ഇന്നലെ കാലത്ത് ഈ പേജില്‍ എഴുതിയകുറിപ്പ് എല്ലാവരും കണ്ടതല്ലേ?

അറിയാതെ പറഞ്ഞതല്ല

അറിയാതെ പറഞ്ഞതല്ല

അവരുടെ ജനപ്രീതിയും ഭരണപാടവവും അറിയാത്ത ഒരാളല്ല ഞാന്‍. എന്നാല്‍ അവര്‍ക്കുശേഷം തമിഴകരാഷ്ട്രീയത്തില്‍ എന്തുസംഭവിക്കുമെന്ന് വിലയിരുത്തുന്നത് ഇത്ര വലിയ പാതകമാണോ? ഇന്നലെ ദേശീയമാധ്യമങ്ങളും മലയാളമാധ്യമങ്ങളും പ്രസക്തമായ ഈ ചോദ്യം ചര്‍ച്ച ചെയ്തത് വിമര്‍ശകരാരും കണ്ടില്ലേ? പിന്നെ പറഞ്ഞ സമയം ഉചിതമായില്ല എന്നു ചിലര്‍ പറയുന്നുണ്ട്. എല്ലാവരും നാളെ പറയുന്നത് ഇന്നലെ പറയാനാണ് എനിക്കു താല്‍പ്പര്യം. എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും പ്രിയപ്പെട്ട അമ്മയായ ജയലളിതുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

വിവാദം ഇവിടെ നില്‍ക്കുമോ

വിവാദം ഇവിടെ നില്‍ക്കുമോ

കെ സുരേന്ദ്രന്‍ കുപ്പി തുറന്ന് വിട്ട ഈ വിവാദം ഇവിടെ നില്‍ക്കുമോ. ഇല്ല എന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലെ കമന്റുകള്‍ നല്‍കുന്ന സൂചന. അഥവാ സുരേന്ദ്രന്‍ പറഞ്ഞത് പോലെ ഉള്ള കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞതെങ്കിലും വേണ്ട സമയത്ത് പറയാനുള്ള വകതിരിവ് ഇല്ലാതെ പോയി എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍ ഈ സംഭവത്തോട് പ്രതികരിക്കുന്നത്.

English summary
K Surendran Facebook post on Jayalalithaa irks controversy in Social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X