കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെയെത്തിക്കാൻ ബസ് ഏർപ്പെടുത്തണം; സർക്കാരിനെതിരെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ എത്തിക്കാൻ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേരള മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കർണ്ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ അടുത്തുള്ള സംസ്ഥാനങ്ങളിലാണ് കൂടുതൽ മലയാളികളുള്ളത്. ഇവരെ നാട്ടിലെത്തിക്കാൻ ബസ്സുകൾ ഏർപ്പെടുത്താവുന്നതാണ്. ഇതിനുള്ള ഒരു ശ്രമവും കേരളം നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.പോസ്റ്റ് വായിക്കാം

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാരിന് ഇപ്പോഴും താല്പര്യമില്ലെന്ന് വ്യക്തം. മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സൗകര്യങ്ങളും സാഹചര്യവുമൊരുക്കാൻ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേരള മുഖ്യമന്ത്രി ചർച്ച നടത്തുകയാണ് വേണ്ടത്. ബസ് അടക്കമുള്ള സൗകര്യങ്ങരുക്കി അവരെയെല്ലാം നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണം.

pinsurendran-1

മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ സ്വന്തം നിലയ്ക്ക് അതിർത്തിയിലെത്തിയാൽ ഞങ്ങൾ അതിർത്തി കടത്തി വിട്ടുകൊള്ളാം എന്ന നിലപാട് സർക്കാറിന്റെ ആത്മാർത്ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. അതിർത്തിയിലെത്തുന്നവർ പരിശോധനകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായത് ഇന്ന് കാണാനായി. കർണ്ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ അടുത്തുള്ള സംസ്ഥാനങ്ങളിലാണ് കൂടുതൽ മലയാളികളുള്ളത്. ഇവരെ നാട്ടിലെത്തിക്കാൻ ബസ്സുകൾ ഏർപ്പെടുത്താവുന്നതാണ്. ഇതിനുള്ള ഒരു ശ്രമവും കേരളം നടത്തിയിട്ടില്ല.

മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ കേരളത്തിലേക്കുള്ള മടക്കം സംബന്ധിച്ച കേരളത്തിന്റെ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ നാടുകളിൽ എത്തിക്കാൻ ട്രയിനുകൾ ഇതിനകം പുറപ്പെട്ടു കഴിഞ്ഞു. കാലിയായി തിരികെ വരുന്ന ട്രെയിനുകളിൽ അവിടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാം. എന്നാൽ കൃത്യസമയത്ത് അത്തരം സാധ്യതകളും കേരളം ഉപയോഗിച്ചില്ല. ശ്രമിക് തീവണ്ടികൾ ഏർപ്പെടുത്തുന്നതിന് റെയിൽവേയുമായി ചർച്ച നടത്തണം.

തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി ബസ്സുകളും കേരളം ഏർപ്പെടുത്തണം. സംസ്ഥാന സർക്കാരിന് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ശരിയായ ഇടപെടൽ നടത്തണം.

രാഹുലിന്റെ രണ്ടാം വരവ്; പിന്നിലെ ബുദ്ധി കേന്ദ്രം 'കെ'!! ആരാണ് കോൺഗ്രസിലെ കനിഷ്ക സിംഗ് ,അറിയാംരാഹുലിന്റെ രണ്ടാം വരവ്; പിന്നിലെ ബുദ്ധി കേന്ദ്രം 'കെ'!! ആരാണ് കോൺഗ്രസിലെ കനിഷ്ക സിംഗ് ,അറിയാം

ഇടപെട്ട് കോൺഗ്രസ്;വൻ പ്രഖ്യാപനവുമായി സോണിയ ഗാന്ധി!അതിഥി തൊഴിലാളികളുടെ ട്രെയിൻ യാത്രാചെലവ് വഹിക്കുംഇടപെട്ട് കോൺഗ്രസ്;വൻ പ്രഖ്യാപനവുമായി സോണിയ ഗാന്ധി!അതിഥി തൊഴിലാളികളുടെ ട്രെയിൻ യാത്രാചെലവ് വഹിക്കും

പ്രവാസികളുടെ നാടണയൽ എളുപ്പമാകില്ല,കർശന ഉപാധികളുമായി കേന്ദ്രം!! മലയാളികൾക്കും നിരാശപ്രവാസികളുടെ നാടണയൽ എളുപ്പമാകില്ല,കർശന ഉപാധികളുമായി കേന്ദ്രം!! മലയാളികൾക്കും നിരാശ

English summary
K surendran slams pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X