കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ അനുമതി? മാർഗ്ഗനിർദേശങ്ങൾ ഇങ്ങനെ.. രജിസ്ട്രേഷൻ

Google Oneindia Malayalam News

ബെംഗളൂരു: കേന്ദ്രസർക്കാർ ഇതര സംസ്ഥാനങ്ങളിലുള്ള അതിഥി തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ അനുമതി നൽകിയതിന് പിന്നാലെ കർണ്ണാടക സർക്കാരും നിർണായക നീക്കത്തിന്. കർണാടകത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിലേക്ക് മടങ്ങി വരേണ്ടവർക്കും ഇതിനൊപ്പം യാത്ര ചെയ്യാനുള്ള സൌകര്യമുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവർക്കുള്ള ഗതാഗത സംവിധാനങ്ങൾ സർക്കാർ ഉറപ്പുനൽകുന്നില്ല. അന്തർ സംസ്ഥാന യാത്രയ്ക്കുള്ള അനുമതി മാത്രമാണ് രജിസ്ട്രഷൻ വഴി ലഭിക്കുക.

കൊറോണയെ പുറത്തുവിട്ടത് ബാറ്റ് വുമണ്‍...ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, വുഹാനില്‍ സംഭവിച്ചത്!!കൊറോണയെ പുറത്തുവിട്ടത് ബാറ്റ് വുമണ്‍...ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, വുഹാനില്‍ സംഭവിച്ചത്!!

നിലവിൽ അതാത് സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് കർണാടകത്തിലുള്ള അതിഥി തൊഴിലാളികളുടെ മടക്കയാത്ര സർക്കാർ സാധ്യമാക്കിയിട്ടുള്ളത്. ഞായറാഴ്ച രണ്ട് ട്രെനിനുകളാണ് ഇത്തരത്തിൽ ബിഹാറിലേക്കും ഒഡിഷയിലേക്കും പുറപ്പെട്ടത്. നിലവിൽ സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ അനുമതയില്ല. കർണാടകത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും സഞ്ചരിക്കുന്നതിന് പ്രത്യേക മാർഗ്ഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

ഓൺലൈനിൽ മറ്റ് കർണാടകത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ നോർക്ക വെബ്സൈറ്റിലാണ് ആദ്യം രജിസ്റ്റർ ചെയ്യേണ്ടത്. www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. റജിസ്ട്രേഷന്‍ പൂര്‍ത്തിയാവുന്നതോടെ ഐഡി നമ്പർ സൂക്ഷിച്ച് വെക്കണ്ടത് തുടർനടപടികൾക്ക് ആവശ്യമാണ്.

ജില്ലാ കളക്ടറുടെ അനുമതി

ജില്ലാ കളക്ടറുടെ അനുമതി

കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്ത , പോകേണ്ട ജില്ലയുടെ കളക്ടറില്‍ നിന്നും യാത്രാ അനുമതി വാങ്ങേണ്ടതുണ്ട്. ഇതിതിനായി യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങള്‍ നോര്‍ക്കാ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച്‌ covid19jagratha.kerala.nic.in എന്ന കൊവിഡ് ജാഗ്രതാ വെബ്സൈറ്റില്‍ മെയ് മൂന്നിന് വൈകിട്ട് അഞ്ചു മണി മുതല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓരോ ദിവസവും സംസ്ഥാനത്തേക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിയിട്ടുള്ള യാത്രാക്കാരുടെ എണ്ണവും തിരക്കും മനസ്സിലാക്കിയാണ് എന്‍ട്രി ചെക്ക് പോസ്റ്റ് യാത്രക്കാരും തിരഞ്ഞെടുക്കേണ്ടത്. നോര്‍ക്കാ വെബ്സൈറ്റ് വഴി കേരളത്തിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും കൊവിഡ് ജാഗ്രാ വെബ്സൈറ്റ് വഴി പുതുതായി രജിസ്റ്റര്‍ ചെയ്യാൻ കഴിയും.

രേഖകൾ എന്തെല്ലാം?

രേഖകൾ എന്തെല്ലാം?

കേരളത്തിലെ ജില്ലാ കളക്ടര്‍ ഓഫീസില്‍ നിന്നും പാസ് ലഭിച്ച ശേഷം, കര്‍ണാടകയില്‍ നിന്നും കേരള അതിർത്തി വരെ യാത്ര ചെയ്യാനുള്ള പാസ്സിന് അപേക്ഷ നൽകണം . കര്‍ണാടക സര്‍ക്കാരിന്റെ " സേവാ സിന്ധു " വെബ്സൈറ്റ് വഴി ഇതു സാധ്യമാകും. ഈ രണ്ട് പാസുകളും ലഭിച്ചെങ്കിൽ മാത്രമേ കേരളത്തിലേക്കുള്ള യാത്ര സാധ്യമാകൂ. കര്‍ണാടകം നിലവിലുള്ള സാഹചര്യത്തില്‍ ഒറ്റത്തവണ മാത്രമാണ് ചെയ്യാൻ അനുവദിക്കൂകയുള്ളൂ എന്ന കാര്യവും ഓർക്കേണ്ടതുണ്ട്.

 രജിസ്ട്രേഷൻ സേവാ സിന്ധുവിൽ

രജിസ്ട്രേഷൻ സേവാ സിന്ധുവിൽ

കര്‍ണാടകത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്കും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാനുള്ള സേവാ സിന്ധു എന്ന വെബ് സൈറ്റ് നിലവില്‍ പ്രവർത്തന സജ്ജമാണ്. പ്രവര്‍ത്തിക്കുന്നുണ്ട്. https://sevasindhu.karnataka.gov.in/Sevasindhu/English - ഈ പാസ് ഉപയോഗിച്ച്‌ കര്‍ണാടകയില്‍ നിര്‍ദിഷ്ട കേരള അതിർത്തി വരെ യാത്ര ചെയ്യാന്‍ സാധിക്കും. ബാംഗ്ലൂര്‍ വണ്‍ സെന്റര്‍, ബിബിഎംപി വാര്‍ഡ് ഓഫീസുകള്‍, ഓരോ ജില്ലയിലും കളക്ടര്‍മാര്‍ നിശ്ചയിക്കുന്ന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നേരിട്ടും യാത്രാ അനുമതി ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സൌകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഈ യാത്രാ പാസുകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ കര്‍ണാടകയില്‍ നിന്നും യാത്ര തുടങ്ങാവൂ.

യാത്രാ സൌകര്യം എങ്ങനെ

യാത്രാ സൌകര്യം എങ്ങനെ


സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ വേർതിരിച്ച ശേഷം പ്രത്യേകം ജില്ലകളിൽ ഉൾപ്പെടുന്നവരുടെ അപേക്ഷകൾ ജില്ലാ കളക്ടർമാർക്ക് കൈമാറും. പോകേണ്ട സംസ്ഥാനങ്ങൾ യാത്രാ അനുമതി നൽകുന്നതോടെ ഇത്തരത്തിൽ അനുമതി ലഭിച്ച ആളുകൾക്ക് കെഎസ്ആർടിസി, എൻഇആർടിസി, എൻഡ്ബ്ല്യൂആർടിസി, റെയിൽവേ എന്നിവ വഴി സഞ്ചരിക്കാനുള്ള അനുമതിയും ലഭിക്കും. എന്നാൽ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോകാൻ അപേക്ഷ നൽകുന്നവർ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് സ്ക്രീനിംഗിന് വിധേയമാകേണ്ടതുണ്ട്. ഇത്തരത്തിൽ പരിശോധന പൂർത്തിയാക്കികയവരുടെ പട്ടിക നോഡൽ ഓഫീസർമാർക്ക് കൈമാറും. കെഎസ്ആർടിസി, എൻഇആർടിസി, എൻഡ്ബ്ല്യൂആർടിസി എന്നിവ നോഡൽ ഓഫീസർമാരുമായി കൂടിയാലോചിച്ച ശേഷം അതിർത്തി വരെ എത്തിച്ച് നൽകുന്നതിനും സംവിധാനമൊരുക്കും. ബസുകൾ അണുനശീകരിക്കുകയും സോഷ്യൽ ഡിസറ്റൻസിംഗ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. എന്നാൽ യാത്രക്കാർ യാത്രാച്ചെലവ് വഹിക്കണം.

ടിക്കറ്റ് ചെലവ് വഹിക്കണം

ടിക്കറ്റ് ചെലവ് വഹിക്കണം

ട്രെയിൻ സർവീസ് ലഭ്യമായവർ ഇന്ത്യൻ റെയിൽവേ നിർദേശിക്കുന്ന തുക ടിക്കറ്റിനായി നൽകേണ്ടിവരും. സംസ്ഥാന സർക്കാർ ഇതുമായി മുന്നോട്ടുപോകുകയാണെങ്കിൽ ടിക്കറ്റ് നിരക്ക് സ്വീകരിച്ച് ടിക്കറ്റുകൾ മുൻകൂട്ടി ലഭ്യമാക്കും. പണമടച്ച് ടിക്കറ്റുകൾ കൈവശപ്പെടുത്തിയവരെ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്നതിന് തദ്ദേശ ഭരണകൂടം ബസുകൾ വിട്ടുനൽകും. എന്നാൽ ബസുകളിൽ കയറുന്നതിന് മുമ്പായി ഇവരെ സ്ക്രീനിംഗിന് വിധേയമാക്കും. എന്നാൽ യാത്ര തുടങ്ങുന്ന സ്ഥലം, തിയ്യതി, സമയം എന്നിവ കെഎസ്ആർടിസിയും റെയിൽവേയുമാണ് തീരുമാനിക്കുക. യാത്ര പുറപ്പെടുന്നത് വിലയിരുത്തുന്ന നോഡൽ ഓഫീസർമാർ ഇക്കാര്യം അതാത് സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസർമാരെ അറിയിക്കും. ഓരോ ജില്ലകളിലും എൻട്രി- എക്സിറ്റ് പോയിന്റുകളും കണ്ടെത്തും. ഇവ രണ്ടും വ്യത്യസ്ത സ്ഥലങ്ങളുമായിരിക്കും. ജില്ലാ കളക്ടമാരാണ് നോഡൽ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറുക.

 അതിർത്തി ചെക്ക് പോസ്റ്റുകളിൽ

അതിർത്തി ചെക്ക് പോസ്റ്റുകളിൽ

കേരളം അനുമതി നൽകിയിട്ടുള്ള അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ക്കൂടി മാത്രമാണ് ആളുകള്‍ക്ക് പ്രവേശിക്കാൻ സാധ്യമാകൂ. അതേസമയം അതിർത്തിയിൽ വെച്ച് ആരോഗ്യപരിശോധനയ്ക്കും ശേഷമാണ് കർണാടകത്തിൽ നിന്നെത്തുന്നവർക്ക് വീടുകളിലേക്ക് മടങ്ങാൻ സാധിക്കൂ. ചെക്ക് പോസ്റ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും അതിര്‍ത്തികളിലൂടെ കടത്തി വിടുകയുള്ള. പ്രതിദിനം 400 പേരെയാണ് അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി കേരളത്തിലേക്ക് കടക്കാൻ അനുവദിക്കുക. "കോവിഡ്-19 ജാഗ്രത' വെബ്സൈറ്റില്‍ നിന്ന് യാത്രാ തിയ്യതി, എന്‍ട്രി ചെക്ക് പോസ്റ്റ് എന്നിവ ഓരോ യാത്രാക്കാര്‍ക്കും തിരഞ്ഞെടുക്കാനുള്ള സൌകര്യവും നിലവിലുണ്ട്.

 വിശ്വാസ്യത ഉറപ്പാക്കും

വിശ്വാസ്യത ഉറപ്പാക്കും



രജിസ്ട്രേഷൻ സമയത്ത് ഓരോ വ്യക്തിയും സമര്‍പ്പിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും ഇ-മെയിലിലേയ്ക്കും ക്യു ആർ കോഡ് സഹിതമുള്ള യാത്രാനുമതി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ നല്‍കും. ഇതുവഴി കളക്ടറിൽ നിന്ന് യാത്രാനുമതി ലഭിച്ചതിനുശേഷം മാത്രമേ നിര്‍ദ്ദിഷ്ടയാത്ര തുടങ്ങുവാന്‍ പാടുള്ളൂ എന്നും ചട്ടമുണ്ട്. യാത്രയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ നോര്‍ക്ക ബാംഗ്ലൂര്‍ ഓഫീസുമായോ ( 080-25585090 ) ഗവ. സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (0471 2781100/2781101) നിര്‍ദ്ദിഷ്ട അതിര്‍ത്തി ചെക്ക്പോസ്റ്റ് മായോ ബന്ധപ്പെടേണ്ടതാണ്.

English summary
K'taka came up with SOP for Entry & Exit of Individuals as Inter-state Movement Begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X