മകളുടെ കല്യാണത്തിന് എല്‍സിഡി ക്ഷണക്കത്തുമായി മുന്‍ കോഴക്കേസില്‍ പ്രതിയായ മന്ത്രി: വീഡിയോ കാണൂ
റെഡ്ഡിയുടെ കുടുംബം മുഴുവന്‍ അണിനിരക്കുന്ന വീഡിയോ പാട്ടും ഡാന്‍സുമായി അതിഥികളെ ക്ഷണിക്കുന്നു.
ബെംഗളൂരു: മന്ത്രിമാരുടെ മക്കളുടെ ആഢംബര വിവാഹങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് സ്വര്‍ണവും ആഢംബര കാറുകളും ചടങ്ങുകളും സൃഷ്ടിക്കുന്ന വിവാഹ വാര്‍ത്തകളില്‍ നിന്നും അല്പം വ്യത്യസ്തമായി വിവാഹ ക്ഷണക്കത്ത് സിനിമാ ഗാനം പോലെ ചിത്രീകരിച്ചിരിക്കുകയാണ് കര്‍ണാടക മുന്‍ ബിജെപി മന്ത്രി ഗലി ജനാര്‍ദനന്‍ റെഡ്ഡി.
റെഡ്ഡിയുടെ കുടുംബം മുഴുവന്‍ അണിനിരക്കുന്ന വീഡിയോ പാട്ടും ഡാന്‍സുമായി അതിഥികളെ ക്ഷണിക്കുന്നു. എല്‍സിഡി രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ക്ഷണക്കത്ത് എല്ലാവര്‍ക്കും അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

നവംബര്‍ മാസത്തിലാണ് റെഡ്ഡിയുടെ മകള്‍ ബ്രഹ്മണിയുടെ വിവാഹം. ക്ഷണക്കത്തിന് മാത്രമായി ലക്ഷങ്ങളാണ് റെഡ്ഡി ചിലവഴിച്ചിരിക്കുന്നത്. അനധികൃത ഖനനത്തിലൂടെ കോടികള്‍ സമ്പാദിച്ച കുറ്റത്തിന് മൂന്ന് വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച റെഡ്ഡി കഴിഞ്ഞ ജനുവരിയിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
വിവാഹ ക്ഷണക്കത്ത് വീഡിയോ കാണൂ..












Click it and Unblock the Notifications