Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ മറ്റൊരാള്‍ക്ക് വിട്ടു കൊടുക്കാന്‍ കഴിഞ്ഞില്ല; മുന്‍ കാമുകന്‍ ചെയ്തത് ഞെട്ടിപ്പിക്കുന്നത്!

എന്‍ജിനീയറിംഗ് പഠനകാലത്ത് യുവതിയും സഹപാഠികളായിരുന്നു. 2014ല്‍ ഇരുവരും കൂടിക്കാഴ്ച നടത്തുകയും പ്രവീണ്‍ യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യപ്പെടുകയും ചെയ്തിരുന്നു.

ബെംഗളൂരു: കാമുകി മറ്റൊരാളുടെ ഭാര്യയാകുന്നത് തകര്‍ക്കാന്‍ വ്യാജ പ്രൊഫൈലിലൂടെ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. പ്രവീണ്‍ ടി എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ബെംഗളുരുവിലാണ് സംഭവം. നേഹ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ പ്രവീണ്‍ യുവതിക്കും വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.

എന്‍ജിനീയറിംഗ് പഠനകാലത്ത് യുവതിയും സഹപാഠികളായിരുന്നു. 2014ല്‍ ഇരുവരും കൂടിക്കാഴ്ച നടത്തുകയും പ്രവീണ്‍ യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ യുവാവുമായുള്ള ബന്ധം യുവതി വിച്ഛേദിക്കുകയായരുന്നു.

 വിവാഹ നിശ്ചയം

വിവാഹ നിശ്ചയം

യുഎസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിക്കുകയായിരുന്നു. ഫേസ്ബുക്കില്‍ ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കണ്ടതോടെ പ്രവീണിന് വൈരാഗ്യം മൂര്‍ച്ചിക്കുകയായിരുന്നു.

 ഭാവി വരന്‍

ഭാവി വരന്‍

വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ പ്രവീണ്‍ യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് ഭാവി വരന് സന്ദേശമയക്കുകയായരുന്നു.

 ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

തുടക്കം മുതല്‍ തന്നെ പ്രവീണിനെ സംശമുണ്ടായിരുന്ന യുവതി ഇക്കാര്യം പോലീസിനോട് വ്യക്തമാക്കിയരുന്നു. പിന്നീട് പോലീസ് ചേദ്യം ചെയ്യുമ്പോള്‍ പ്രവീണ്‍ കാര്യങ്ങള്‍ സമ്മതിച്ചു.

 സൈബര്‍ പോലീസ്

സൈബര്‍ പോലീസ്

യുവതി സൈബര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രവീണിനെ പോലീസ് പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+