Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയ ഇരട്ടക്കൊലപാതകം; ശരത് ലാലിനെ അധിക്ഷേപിച്ച് സിപിഎം മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്ത് ലാലിനെ അപമാനിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍. പ്രദേശത്ത് കോണ്‍ഗ്രസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആളായിരുന്നു ശരത്ത് ലാലെന്നാണ് കുഞ്ഞിരാമന്‍ ആരോപിക്കുന്നത്.

പീതാംബരന് എതിരെ നടന്ന ആക്രമണത്തിലടക്കം പ്രതിയായ ശരത് ലാല്‍ നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ക്രിമിനല്‍ മനോഭാവമുള്ള കോണ്‍ഗ്രസുകാരാണ് കല്യാട്ടേത്. അവിടെ മറ്റ് സംഘടനാ പ്രവര്‍ത്തനങ്ങല്‍ അനുവദിക്കാറില്ല. സിപിഎമ്മിന്‍റെ ബോര്‍ഡുകള്‍ പരസ്യമായി നശിപ്പിച്ച ആളാണ് ശരത്തെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു.

cpm-

കേസിലെ പ്രധാനപ്രതി പീതാംബരന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്നും കെവി കുഞ്ഞിരാമാന്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. കേസിലെ പ്രതിയായ പീതാംബരനെ സംരക്ഷിക്കാന്‍ താനോ പാര്‍ട്ടിയോ ശ്രമിച്ചിട്ടില്ല. പീതാംബരനാണ് പ്രതി. അദ്ദേഹത്തിന്‍റെ കുടുംബത്തിന് കൊലപാതകത്തില്‍ പങ്കില്ല.

സംഭവത്തിന് ശേഷം പല തവണ പീതാംബരന്‍റെ കുടുംബം കോണ്‍ഗ്രസുകാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. മാനസികമായി തളര്‍ന്നു നില്‍ക്കുന്ന അവരെ ആശ്വസിപ്പിക്കാനാണ് താന്‍ അവരുടെ വീട്ടില്‍ പോയതെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+