Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് നടനും സംവിധായകനുമായ കെ വിശ്വനാഥിന്...

മെയ് 3ന് ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്‌ക്കാരം സമ്മാനിക്കും.

ദില്ലി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌ക്കാരമായ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് നടനും സംവിധായകനുമായ കെ വിശ്വനാഥിന്. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ നായിഡുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പത്ത് ലക്ഷം രൂപയും സുവര്‍ണ്ണ കമലവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

മെയ് 3ന് ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്‌ക്കാരം സമ്മാനിക്കും. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തെ 2016ലെ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയതെന്ന് വാര്‍ത്ത വിതരണ മന്ത്രാലയം അറിയിച്ചു.

kviswanath

ലോക പ്രശസ്ത ക്ലാസിക്ക് സിനിമയായ ശങ്കരാഭരണം, സപ്തദി, സാഗരസംഗമം, ചിലങ്ക തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള കെ വിശ്വനാഥിന് 1992ല്‍ പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. അഞ്ച് ദേശീയ അവാര്‍ഡുകളും, ഇരുപത് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുള്ള അദ്ദേഹം അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+