സിനിമാക്കഥ മോഷണം!!! കോടതിയിൽ വിശദീകരണം നൽകാൻ സ്റ്റൈയിൽ മന്നന് ഒരാഴ്ച സമയം!!!
ചെന്നൈ സിറ്റി സിവിൽ കോടതിയാണ് സമയം അനുവദിച്ചത്
ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ കലായുടെ പേരും കഥയും മേഷണമാണെന്ന ഹർജിയിൽ വിശദീകരണം നൽകാൻ സ്റ്റൈയിൽ മന്നൻ രജനീകാത്തിന് കോടതി ഒരാഴ്ച സമയം അനുവദിച്ചു.
സഹസംവിധായകനായ രാജശേഖർ നൽകിയ ഹർജിയിലാണ് മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചത്. സമയം ആവശ്യപ്പെട്ട് രജനീകാന്തും, മരുമകനം ചിത്രത്തിന്റെ നിർമ്മാതാവുമായ ധനുഷ്, സമവിധായകൻ പാ. രഞ്ജിത്ത് എന്നിവരാണ് ചെന്നൈ സിറ്റി സിവിൽ കോടതിയിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ഇരുപത് വർഷങ്ങൾക്കു മുൻപ് രജനിയെ നായികനാക്കി താൻ ഒരുക്കാൻ പദ്ധതിയിട്ടിരുന്ന കഥയുടെ അടിസ്ഥാനമാക്കിയാണ് പാ. രഞ്ജിത്ത് ഇപ്പോൾ കാല തയ്യാറാക്കിയിരിക്കുന്നതെന്നാണ് രാജശേഖറിന്റെ ആരോപണം. സാമ്പത്തിക പ്രശ്നത്ത തുടർന്ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ കളിഞ്ഞില്ല. എന്നാൽ ചിത്രത്തിന്റെ പേര് സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമഴ്സിൽ രജിസ്റ്ററ്‍ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ മാസം കേസ് പരിഗണിച്ച കോടതി വിശദീകരണം തേടിക്കൊണ്ട് രജനീകാന്ത് അടക്കം മൂന്നുപേര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നു. ചികിത്സക്കായി അമേരിക്കയിൽ പോയ രജനീകാന്ത് കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്. എന്നാൽ സിനിമ ചിത്രീകരണത്തിനായി വീണ്ടും മുംബൈയിലേക്ക് പോയി. കേസ് വീണ്ടും ഈ മാസം 20-ന് കേസ് വീണ്ടും പരിഗണിക്കും.ധനുഷിന്റെ അച്ഛൻ കസ്തൂരിരാജക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് രാജശേഖരൻ.












Click it and Unblock the Notifications