കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർവ്വതിക്ക് മാത്രമല്ല.. സൂപ്പർസ്റ്റാർ രജനീകാന്തിനും ഡിസ് ലൈക്ക് പ്രളയം! ഫാൻസ് അല്ല, ജാതിക്കോമരങ്ങൾ!

Google Oneindia Malayalam News

കറുത്തവനും ദളിതനും ആദിവാസിക്കും നേര്‍ക്ക് അവജ്ഞയോടെ മാത്രം നോക്കുന്ന മനോഭാവക്കാരാണ് നമുക്ക് ചുറ്റമുള്ളവരില്‍ ഭൂരിപക്ഷവും. വടയമ്പാടിയിലെ ജാതി മതിലും അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമെല്ലാം നമുക്ക് മുന്നിലുണ്ട്. പൊതുവേ മലയാളികളെ പോലെയല്ല തമിഴ്‌നാട്ടുകാര്‍. കറുപ്പില്‍ അഭിമാനിക്കുന്നവരാണ്. ദ്രാവിഡ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ്.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കാല പറയുന്നത് കറുപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ്. ഇന്ത്യയില്‍ ജാതി പ്രഭാവം ഉണ്ടോ എന്നതിനുള്ള ഉത്തരമറിയാന്‍ യൂട്യൂബില്‍ കാലയുടെ ടീസര്‍ കണ്ടാല്‍ മതിയാകും. വെളുത്തവന്റെ ഡിസ്ലൈക്കുകള്‍ നിറയെ കാണാം.

കാല കുതിക്കുന്നു

കാല കുതിക്കുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത്-പാ രഞ്ജിത്ത് ചിത്രമാണ് കാല. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ പുറത്തിറങ്ങിയ കാല ടീസര്‍ തരംഗമായിട്ടുണ്ട്. യൂട്യൂബിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നും ഒന്നാമതുണ്ട് കാല.

 പഠിക്കുക, പോരാടുക

പഠിക്കുക, പോരാടുക

പഠിക്കുക, പോരാടുക എന്ന ടീസറിലെ വാചകത്തില്‍ തന്നെയുണ്ട് സിനിമയുടെ രാഷ്ട്രീയം. കാല എന്ന പേര് തന്നെ കറുപ്പാണ്. യമനാണ്. കൃത്യമായ ദ്രാവിഡ രാഷ്ട്രീയമാണ് കാല മുന്നോട്ട് വെയ്ക്കുന്നത് എന്ന് വ്യക്തം. എന്നാല്‍ കറുത്ത മദ്രാസിയെ അവജ്ഞയോടെ മാത്രം കാണുന്ന സവര്‍ണര്‍ ടീസറിനെതിരെ വിദ്വേഷവുമായി രംഗത്ത് വന്നു കഴിഞ്ഞു.

തരംഗമായി ടീസർ

തരംഗമായി ടീസർ

ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 4 മില്യണില്‍ അധികം വ്യൂസ് ടീസറിന് ലഭിച്ചിരിക്കുന്നു. ടീസറിന് ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ 2 ലക്ഷത്തിലധികമാണ്. ഒപ്പം മുപ്പതിനായിരം ഡിസ് ലൈക്കുകളും. ഈ ഡിസ്ലൈക്കുകള്‍ ടീസര്‍ മോശമായത് കൊണ്ടല്ലെന്നുറപ്പാണ്.

ജാതിക്കോമരങ്ങളുടെ ഡിസ് ലൈക്ക്

ജാതിക്കോമരങ്ങളുടെ ഡിസ് ലൈക്ക്

കാരണം ടീസര്‍ അതിഗംഭീരമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. കാല, എന്ത് പേരാണത് എന്ന നാനാപടേക്കറുടെ കഥാപാത്രത്തിന്റെ ഡയലോഗോടെ തുടങ്ങുന്ന ടീസറില്‍ ഗംഭീര ഇന്‍ട്രോ സീനാണ് രജനീകാന്തിന്റെത്. രജനീകാന്തിന്റെ സൂപ്പര്‍ ലുക്കിനും കയ്യടി കിട്ടുന്നുണ്ട്.

കറുത്തവന്റെ രാഷ്ട്രീയം

കറുത്തവന്റെ രാഷ്ട്രീയം

ടീസറിന്റെ ക്വാളിറ്റി അല്ല, സിനിമ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിനാണ് ഡിസ് ലൈക്ക് എന്നുറപ്പിക്കാം. അംബേദ്കറെ ആരാധിക്കുന്ന താഴ്ന്ന ജാതിക്കാരനായ സംവിധായകന്‍ പറയുന്ന കറുത്തവന്റെ രാഷ്ട്രീയത്തോടുള്ള വെറുപ്പാണ് ഡിസ്ലൈക്കുകളെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

ഈ അനുഭവം ആദ്യം

ഈ അനുഭവം ആദ്യം

സൂപ്പര്‍സ്റ്റാര്‍ രജനിയുടെ ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുകളും വന്‍ ആഘോഷത്തോടെയാണ് ആരാധകര്‍ വരവേല്‍ക്കാറ്. ഇത്തരമൊരു ഡിസ്ലൈക്ക് പ്രവാഹം ഒരു പക്ഷേ ആദ്യമായിട്ടാവും രജനീകാന്ത് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്. നേരത്തെ ഇത്തരമൊരു ഡിസ്ലൈക്ക് പ്രചാരണം നടന്നിട്ടുള്ളത് പാര്‍വ്വതിക്ക് നേരെയാണ്.

പാർവ്വതിക്ക് സംഭവിച്ചത്

പാർവ്വതിക്ക് സംഭവിച്ചത്

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരിലായിരുന്നു പാര്‍വ്വതി ആക്രമിക്കപ്പെട്ടത്. പുറത്തിറങ്ങാനിരിക്കുന്ന റോഷ്‌നി ദിനകര്‍ ചിത്രം മൈ സ്‌റ്റോറിയിലെ ഗാനങ്ങള്‍ക്ക് നേരെയായിരുന്നു സൂപ്പര്‍സ്റ്റാര്‍ ഫാന്‍സിന്റെ ഡിസ് ലൈക്ക് ആക്രമണം. ലൈക്കിന്റെ ഇരട്ടി ഡിസ് ലൈക്കുകളാണ് പാട്ടിന് കിട്ടിയത്.

കൊലയാളിക്ക് സിപിഎമ്മിലെ ശമ്പളം 4000 വരെ! ആർഎസ്എസ് 12,000 വരെ! വീട്ടുകാർക്ക് ചെല്ലും ചെലവുംകൊലയാളിക്ക് സിപിഎമ്മിലെ ശമ്പളം 4000 വരെ! ആർഎസ്എസ് 12,000 വരെ! വീട്ടുകാർക്ക് ചെല്ലും ചെലവും

ശ്രീദേവിയുടെ മൃതദേഹം തൂക്കിനോക്കിയിരുന്നോ? പ്രവാസിയുടെ ശവം തൂക്കി ഫീസ് വാങ്ങുന്ന ക്രൂരത!ശ്രീദേവിയുടെ മൃതദേഹം തൂക്കിനോക്കിയിരുന്നോ? പ്രവാസിയുടെ ശവം തൂക്കി ഫീസ് വാങ്ങുന്ന ക്രൂരത!

English summary
Dislikes for Rajanikanth's Kaala is the reflection of caste in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X