കാലാ റിലീസ് തടസ്സപ്പെടുത്തി കര്‍ണ്ണാടകയില്‍ പ്രതിഷേധം
ബെംഗളുരു: കാവേരി വിഷയത്തില്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ റിലീസ് ചെയ്ത രജനീ ചിത്രം കാലയുടെ പ്രദര്‍ശനം കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ തടസ്സപ്പെട്ടു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് മുന്നില്‍ കന്നട സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് പ്രദര്‍ശനം തടസ്സപ്പെട്ടത്. ബെംഗളൂരുവില്‍ സിനിമ റിലീസ് ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളുടേയും മുന്നില്‍ കനത്ത പ്രതിഷേധം ഉണ്ടായി. പലയിടത്തും ആദ്യം ഷോ വളരെ വൈകിയാണ് ആരംഭിച്ചത്. പ്രതിഷേധങ്ങളുടെ തുടര്‍ന്ന് പ്രദര്‍ശനം വൈകിയത് സിനിമ കാണാനെത്തിയവരെ നിരാശരാക്കി.
കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകത്തിന് എതിരായി സംസാരിച്ച താരത്തിന്റെ സിനിമയെ നിരാകരിച്ച് കന്നടികരുടെ ആത്മാഭിമാനം ഉയര്‍ത്തണമെന്ന് രജനീ ആരാധകരോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് മൈസൂര്‍ ഭാഗത്തെ തിയേറ്ററുകളിലും പ്രദര്‍ശനം വൈകി. പ്രതിഷേധങ്ങളുണ്ടെങ്കിലും ബെല്ലാരിയിലേയും റായ്ച്ചുരിലേയും തിയേറ്ററുകള്‍ ഷോ നടത്താന്‍ തയ്യാറായി. സിനിമയേക്കാള്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പ്രധാനപ്പെട്ടത് കാവേരി ജലമാണ്. അതിനാലാണ് തിയേറ്റുകള്‍ക്ക് മുന്നില്‍ പോയി രജനിയുടെ സിനിമ കാണരുതെന്ന് ആവശ്യപ്പെടുന്നതെന്ന് കര്‍ണാടകാ രക്ഷാനാ വേദികെ നേതാവ് പ്രവീണ്‍ ഷെട്ടി പറഞ്ഞു.

Recommended Video

കര്‍ണാടകത്തില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും സുപ്രിംകോടതി വിധിപ്രകാരമുള്ള ജലം തമിഴ്‌നാട്ടിന് വിട്ടുകൊടുക്കണമെന്ന രജിനിയുടെ പ്രസ്താവനയാണ് കന്നട സംഘടനകളെ ചൊടിപ്പിച്ചത്. സിനിമ റിലീസ് ചെയ്യുന്നത് വിലക്കണമെന്ന ആവശ്യവുമായി കന്നടസംഘടനകള്‍ കോടതിയില്‍ പോയെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. കാലാ റിലീസ് ചെയ്യുന്ന തീയേറ്ററുകള്‍ക്ക് സംരക്ഷണം കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതേ സമയം ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം ലഭിക്കുന്നത്. രജനി കാന്ത്-പാരഞ്ജിത്ത് കൂട്ട്‌കെട്ടില്‍ എത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. തമിഴ് നാട്ടിലെ മിക്ക റിലീസ് കേന്ദ്രങ്ങളിലും മോണിങ്ങ് ഷോ ഉണ്ടായി. ടിക്കറ്റിന് തിയേറ്റര്‍ അധികൃതര്‍ ഇരട്ടിയിലേറെ പണം ഈടാക്കുന്നതായി പരാതിയുണ്ട്. രാഷ്ട്രീയ പ്രഖ്യാപന തീരുമാനം പുറത്തിറങ്ങുന്ന രജനീകാന്തിന്റെ ആദ്യ ചിത്രമായ കാലയുടെ വിജയുടെ അദ്ദേഹത്തിന് ഏറെ നിര്‍ണ്ണായകമാണ്.












Click it and Unblock the Notifications