ദേശീയ കബഡി താരത്തെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു: സംഭവം ഇങ്ങനെ
രോഹ്തക്: ദേശീയ കബഡി താരത്തെ ബൈക്കിലെത്തിയ അഞ്ജാത സംഘം പട്ടാപ്പകല്‍ വെടിവച്ചു കൊന്നു. ഹരിയാനയിലെ രോഹ്തക്കില്‍ ആണ് സംഭവം. ദേശീയ കബഡി താരമായ സുഖ് വീന്ദര്‍ നര്‍വാളാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യം വെടിയേറ്റ സ്ഥലത്തിനടുത്തുള്ള വീടിന്റെ സി സി ടിവിയില്‍ പതിയുകയായിരുന്നു. പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന താരത്തിന് നേരെ രണ്ടുതവണ നിറയൊഴിക്കുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് അരമണിക്കൂറോളം കിടന്ന യുവാവ് പിന്നീട് മരിക്കുകയായിരുന്നു. പ്രതികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഇത് ആദ്യ തവണയല്ല സംഭവിക്കുന്നത്. മൂന്നുമാസം മുന്‍പ് മറ്റൊരു കബഡി താരത്തെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications