ട്രക്ക് അപകടത്തില്‍ 9 കബഡി താരങ്ങള്‍ മരിച്ചു; മരണ നിരക്ക് ഉയരാന്‍ സാധ്യത
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രക്ക മറിഞ്ഞുണ്ടായ അപകടത്തില്‍ 9 കബഡി താരങ്ങള്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ നിരക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മ്മാര്‍ അറിയിച്ചു.
സെന്താപൂരില്‍ നിന്നും ദുഡിഗാവോണിലേക്ക് കബഡി മത്സരത്തിന് പോയവരുടെ ട്രക്കാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ച 4.30 നാണ് അപകടമുണ്ടായത്.

വാഹനം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃസാക്ഷികള്‍ പറയുന്നു. പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് ട്രക്ക മറിഞ്ഞത്.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോട്ടം നടത്തിയതിനു ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യ മന്ത്രി നവീന്‍ പട്ട്‌നായിക് അറിയിച്ചു.












Click it and Unblock the Notifications