രജനീകാന്തിന്റെ കബാലി ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ്.. നിര്‍മാതാവ് കോടതിയില്‍!
ചെന്നൈ: സിനിമ നിര്‍മാതാക്കളുടെ പേടിസ്വപ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്. അടുത്തിടെ റിലീസായ സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്‍ റിലീസായ ദിവസം തന്നെ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. ഏത് സിനിമയായാലും ഇറങ്ങി മണിക്കൂറുകള്‍ക്കം ഇന്റര്‍നെറ്റില്‍ വ്യാജ കോപ്പികള്‍ എത്തും എന്നത് അണിയറ പ്രവര്‍ത്തകരെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ കബാലിയുടെ നിര്‍മാതാവും ഈ പേടിയില്‍ നിന്നും മുക്തനല്ല. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങ് തടയണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവായ എസ് തനു കോടതിയെ സമീപിച്ചിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയിലാണ് എസ് തനു ഈ ആവശ്യവുമായി എത്തിയിരിക്കുന്നത്.

കബാലിയുടെ അനധികൃത പ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന വെബ്‌സൈറ്റുകളെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തടയണം എന്നാവശ്യപ്പെട്ടാണ് തനു കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനായി ട്രായി നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്. 180ലധികം വെബ്‌സൈറ്റുകളെ പേരെടുത്തും മറ്റ് ആയിരക്കണക്കിന് സൈറ്റുകളെ അല്ലാതെയും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെപ്പോലും അമ്പരപ്പിച്ച കബാലി ജൂലൈ 22 നാണ് തീയറ്ററുകളില്‍ എത്തുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് രജനീകാന്ത് കബാലിയില്‍ അഭിനയിച്ചത്. റിലീസിന് മുന്നേ ചിത്രം കോടികള്‍ നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശങ്ങളില്‍ അടക്കം ആയിരക്കണക്കിന് തീയറ്ററുകളിലാണ് കബാലി റിലീസ് ആകുന്നത്. ചിത്രത്തിന്റെ ടീസറുകളെല്ലാം വലിയ ഹിറ്റായിരുന്നു.












Click it and Unblock the Notifications