കബാലിയ്ക്ക് വില 'രണ്ടായിരം' കവിഞ്ഞു... ഫാന്‍സിനും രക്ഷയില്ല; പണികൊടുത്തത് വമ്പന്‍ കമ്പനികള്‍
ചെന്നൈ: സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ 'കബാലി' ആദ്യ ദിവസം ആദ്യ ഷോ കാണുക എന്നത് ആരാധകരുടെ ആവേശവും അഭിലാഷവും ആണ്. പക്ഷേ എന്ത് ചെയ്യാന്‍, പലര്‍ക്കും ആ സ്വപ്നം നിറവേറ്റാനായില്ല.
ആദ്യ ഷോ മാത്രമല്ല, ആദ്യ ദിവസങ്ങളിലെ ഒട്ടുമിക്ക ഷോകളുടേയും ടിക്കറ്റ് തീര്‍ന്ന അവസ്ഥയാണ്. 120 രൂപ വിലയുള്ള ടിക്കറ്റുകള്‍ ബ്ലാക്കില്‍ വിറ്റഴിയ്ക്കപ്പെട്ടത് രണ്ടായിരം രൂപയ്ക്കും അതിന് മുകളിലും ആണ്.
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ആളുകള്‍ ബ്ലാക്കില്‍ ടിക്കറ്റ് വാങ്ങി സിനിമ കണ്ടിട്ടുണ്ട്. എന്നാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് പോലും ടിക്കറ്റ് കിട്ടാതാക്കിയ അവസ്ഥ എന്താണ്? അതിന് പിന്നില്‍ വമ്പന്‍ കമ്പനികളാണത്രെ!!!

ടിക്കറ്റ് വില
ഒരു ടിക്കറ്റിന്റെ ശരാശരി വില 120 രൂപയാണ്. എന്നാല്‍ ടിക്കറ്റ് കിട്ടാനില്ലാതെ വന്നാല്‍ എന്ത് ചെയ്യും?

കരിഞ്ചന്ത
കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ് പോയത് രണ്ടായിരം രൂപയ്ക്കും അതിന് മുകളിലും ഒക്കെയാണ്. അത് വാങ്ങിക്കാന്‍ ആളുകള്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നുതാനും.

ഫാന്‍സിനും കഷ്ടകാലം
സാധാരണ ഗതിയില്‍ ഓരോ പ്രാദേശിക ഫാന്‍സ് അസോസിയേഷനും 200 ടിക്കറ്റുകള്‍ വരെ രജനികാന്ത് സിനിമകള്‍ക്ക് ലഭിയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ പരമാവധി ലഭിച്ചത് 50 ടിക്കറ്റുകള്‍ മാത്രമാണത്രെ.

പണികിട്ടിയതെങ്ങനെ?
എന്തുകൊണ്ടാണ് ഇത്തവണ ഫാന്‍സ് അസോസിയേഷന്‍കാര്‍ക്ക് ടിക്കറ്റുകള്‍ കിട്ടാതെ പോയത്? അന്വേഷണം എത്തുക വന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളിലേയ്ക്കാണ്.

വാങ്ങിക്കൂട്ടിയ കോര്‍പ്പറേറ്റുകള്‍
വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഐടി കമ്പനികളും കബാലിയുടെ ആദ്യ ദിവസങ്ങളിലെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരിനൂറ് ടിക്കറ്റുകള്‍ വരെയാണ് ഓരോ കമ്പനികളും വാങ്ങിയത്.

കൂടുതല്‍ പണം
സാധാരണ നിരക്കിന്റെ പല മടങ്ങ് നല്‍കിയാണ് തീയേറ്ററുകളില്‍ നിന്ന് ഇവര്‍ ടിക്കറ്റുകള്‍ വാങ്ങിയത്. 120 രൂപയുടെ ടിക്കറ്റുകള്‍ അഞ്ഞൂറ് രൂപയ്ക്കാണത്രെ പല കമ്പനികളും വാങ്ങിയത്.

കുടുംബക്കാര്‍ക്കും
ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല കമ്പനികള്‍ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയത്. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും കൂടി വേണ്ടിയാണ്.

ഡൂപ്ലിക്കേറ്റ്
കരിഞ്ചന്തയില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ വ്യാജന്മാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം വ്യാജ ടിക്കറ്റുകള്‍ പോലും 1200-1500 രൂപയ്ക്കാണ് വിറ്റ് പോയത്.

ആവേശം മൂത്ത്
ആവേശം മൂത്ത് പലരും വ്യാഴാഴ്ച രാത്രി തന്നെ തീയേറ്ററുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

ചരിത്രത്തില്‍ ആദ്യമായി
ഓരോ തവണയും രജനികാന്ത് സിനിമകള്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് വലിയ ആവേശം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അതുക്കും മേലെയാണ്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications