കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കബാലിയ്ക്ക് വില 'രണ്ടായിരം' കവിഞ്ഞു... ഫാന്‍സിനും രക്ഷയില്ല; പണികൊടുത്തത് വമ്പന്‍ കമ്പനികള്‍

Google Oneindia Malayalam News

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ 'കബാലി' ആദ്യ ദിവസം ആദ്യ ഷോ കാണുക എന്നത് ആരാധകരുടെ ആവേശവും അഭിലാഷവും ആണ്. പക്ഷേ എന്ത് ചെയ്യാന്‍, പലര്‍ക്കും ആ സ്വപ്‌നം നിറവേറ്റാനായില്ല.

Read Also: കബാലി ഡാ... രജനി ഡാ... ഇത് അതുക്കും മേലെ.. രജനി ജോക്‌സ് ഡാ!!!!!!Read Also: കബാലി ഡാ... രജനി ഡാ... ഇത് അതുക്കും മേലെ.. രജനി ജോക്‌സ് ഡാ!!!!!!

ആദ്യ ഷോ മാത്രമല്ല, ആദ്യ ദിവസങ്ങളിലെ ഒട്ടുമിക്ക ഷോകളുടേയും ടിക്കറ്റ് തീര്‍ന്ന അവസ്ഥയാണ്. 120 രൂപ വിലയുള്ള ടിക്കറ്റുകള്‍ ബ്ലാക്കില്‍ വിറ്റഴിയ്ക്കപ്പെട്ടത് രണ്ടായിരം രൂപയ്ക്കും അതിന് മുകളിലും ആണ്.

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ആളുകള്‍ ബ്ലാക്കില്‍ ടിക്കറ്റ് വാങ്ങി സിനിമ കണ്ടിട്ടുണ്ട്. എന്നാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് പോലും ടിക്കറ്റ് കിട്ടാതാക്കിയ അവസ്ഥ എന്താണ്? അതിന് പിന്നില്‍ വമ്പന്‍ കമ്പനികളാണത്രെ!!!

ടിക്കറ്റ് വില

ടിക്കറ്റ് വില

ഒരു ടിക്കറ്റിന്റെ ശരാശരി വില 120 രൂപയാണ്. എന്നാല്‍ ടിക്കറ്റ് കിട്ടാനില്ലാതെ വന്നാല്‍ എന്ത് ചെയ്യും?

കരിഞ്ചന്ത

കരിഞ്ചന്ത

കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ് പോയത് രണ്ടായിരം രൂപയ്ക്കും അതിന് മുകളിലും ഒക്കെയാണ്. അത് വാങ്ങിക്കാന്‍ ആളുകള്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നുതാനും.

ഫാന്‍സിനും കഷ്ടകാലം

ഫാന്‍സിനും കഷ്ടകാലം

സാധാരണ ഗതിയില്‍ ഓരോ പ്രാദേശിക ഫാന്‍സ് അസോസിയേഷനും 200 ടിക്കറ്റുകള്‍ വരെ രജനികാന്ത് സിനിമകള്‍ക്ക് ലഭിയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ പരമാവധി ലഭിച്ചത് 50 ടിക്കറ്റുകള്‍ മാത്രമാണത്രെ.

പണികിട്ടിയതെങ്ങനെ?

പണികിട്ടിയതെങ്ങനെ?

എന്തുകൊണ്ടാണ് ഇത്തവണ ഫാന്‍സ് അസോസിയേഷന്‍കാര്‍ക്ക് ടിക്കറ്റുകള്‍ കിട്ടാതെ പോയത്? അന്വേഷണം എത്തുക വന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളിലേയ്ക്കാണ്.

വാങ്ങിക്കൂട്ടിയ കോര്‍പ്പറേറ്റുകള്‍

വാങ്ങിക്കൂട്ടിയ കോര്‍പ്പറേറ്റുകള്‍

വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഐടി കമ്പനികളും കബാലിയുടെ ആദ്യ ദിവസങ്ങളിലെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരിനൂറ് ടിക്കറ്റുകള്‍ വരെയാണ് ഓരോ കമ്പനികളും വാങ്ങിയത്.

കൂടുതല്‍ പണം

കൂടുതല്‍ പണം

സാധാരണ നിരക്കിന്റെ പല മടങ്ങ് നല്‍കിയാണ് തീയേറ്ററുകളില്‍ നിന്ന് ഇവര്‍ ടിക്കറ്റുകള്‍ വാങ്ങിയത്. 120 രൂപയുടെ ടിക്കറ്റുകള്‍ അഞ്ഞൂറ് രൂപയ്ക്കാണത്രെ പല കമ്പനികളും വാങ്ങിയത്.

കുടുംബക്കാര്‍ക്കും

കുടുംബക്കാര്‍ക്കും

ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല കമ്പനികള്‍ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയത്. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും കൂടി വേണ്ടിയാണ്.

ഡൂപ്ലിക്കേറ്റ്

ഡൂപ്ലിക്കേറ്റ്

കരിഞ്ചന്തയില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ വ്യാജന്‍മാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം വ്യാജ ടിക്കറ്റുകള്‍ പോലും 1200-1500 രൂപയ്ക്കാണ് വിറ്റ് പോയത്.

ആവേശം മൂത്ത്

ആവേശം മൂത്ത്

ആവേശം മൂത്ത് പലരും വ്യാഴാഴ്ച രാത്രി തന്നെ തീയേറ്ററുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

ചരിത്രത്തില്‍ ആദ്യമായി

ചരിത്രത്തില്‍ ആദ്യമായി

ഓരോ തവണയും രജനികാന്ത് സിനിമകള്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് വലിയ ആവേശം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അതുക്കും മേലെയാണ്.

English summary
Rajinikanth's movie Kabali's ticket price raised to Rs 2000- report. Fans allege that bulk booking of Corporates made it difficult to get tickets for them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X