കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലീന്‍ ചിറ്റ് നല്‍കിയ പിന്നാലെ കഫീല്‍ ഖാന് വീണ്ടും സസ്പെന്‍ഷന്‍; വിചിത്ര വാദവുമായി യുപി സര്‍ക്കാര്‍

Google Oneindia Malayalam News

ലഖ്നൗ: ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഡോ കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് മണിക്കൂറകള്‍ക്കകം തന്നെ അദ്ദേഹത്തിന് വീണ്ടും സസ്പെന്‍ഷന്‍. കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റക്കാരനാണെന്നതിന് തെളിവുണ്ടെന്നുമാണ് ഇപ്പോള്‍ യുപി സര്‍ക്കാര്‍ പറയുന്നത്.

yogikafeel

കഫീല്‍ ഖാനെതിരായ ആരോപണത്തില്‍ നടത്തിയ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കോപ്പി കഫീല്‍ ഖാനും നല്‍കിയിരുന്നു. അദ്ദേഹം ഇത് മാധ്യമങ്ങള്‍ക്ക് നല്‍കി തെറ്റിധാരണ പരത്തുകയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. മാത്രമല്ല കഫീല്‍ ഖാനെതിരെ ചുമത്തിയ നാല് കുറ്റങ്ങളില്‍ രണ്ടെണ്ണം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. ഇതുകൂടാതെ, അച്ചടക്ക ലംഘനത്തിന് മറ്റൊരു വകുപ്പുതല അന്വേഷണം അദ്ദേഹത്തിനെതിരെ ശേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

സർക്കാർ ആശുപത്രിയിൽ നിയമിതനായ ശേഷവും ഡോ ​​ഖാൻ മെഡിസ്പ്രിങ്ങ് ആശുപത്രിയിലെ നഴ്സിങ്ങ് ഹോമില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.. കഫീല്‍ ഖാന്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളാണ് പലപ്പോഴും നടത്തിയിട്ടുള്ളതെന്നുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോ കഫീല്‍ ഖാന്‍ നിരപരാധിയാണെന്ന് കാണിച്ച് കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

2017ൽ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കഫീല്‍ ഖാന‍്റെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായിട്ടില്ലെന്നും അവധിയിൽ ആയിരുന്നിട്ടും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം നിലയിൽ അദ്ദേഹം പ്രവർത്തിച്ചുവെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഫീൽ ഖാനെതിരെ അന്വേഷണം നടത്തിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാർ ഏപ്രിലിലാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിട്ടിരുന്നില്ല. 9 മാസത്തോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്ന കഫീൽ ഖാന് 2018 ഏപ്രിലിലാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.

പാലാ 'ചുവന്ന'പ്പോള്‍ കരിഞ്ഞ് ഉണങ്ങി 'താമര'.. ഒളിയമ്പുമായി ശ്രീധരന്‍ പിള്ള!! പൊട്ടിത്തെറിയിലേക്ക്?പാലാ 'ചുവന്ന'പ്പോള്‍ കരിഞ്ഞ് ഉണങ്ങി 'താമര'.. ഒളിയമ്പുമായി ശ്രീധരന്‍ പിള്ള!! പൊട്ടിത്തെറിയിലേക്ക്?

ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വോളിബോള്‍ താരം, സംവിധായകന്‍, നടന്‍; അറിയാം ചില കാപ്പന്‍ ഗാഥകള്‍

ഏഷ്യാനെറ്റ് ന്യൂസിനും വിനുവിനും അടപടലം ട്രോളുകൾ!!! ത്രിപുരയിൽ നിന്നിറക്കി ചാണക്യൻ 6000 കൊണ്ടുപോയി!!

English summary
Kafeel khan case; govt says yet to give clean chit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X