കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഫീല്‍ ഖാനെ മോചിപ്പിക്കുമോ ഇല്ലയോ? 15 ദിവസത്തിനകം തീരുമാനിക്കണമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ ശിശു രോഗ വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ കഫീല്‍ ഖാന്റെ ജയില്‍വാസം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി. അദ്ദേഹത്തിന്റെ ജാമ്യ ഹര്‍ജിയില്‍ 15 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സുപ്രീംകോടതി അലഹാബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.

ജാമ്യ ഹര്‍ജിയിലെ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. എന്തിനാണ് അറസ്റ്റ്, ജാമ്യം ഇതുവരെ ലഭിക്കാതിരിക്കാന്‍ കാരണം എന്നീ കാര്യങ്ങളിലെ വിശദാംശങ്ങള്‍ ഇങ്ങനെ....

ജനുവരിയില്‍ രണ്ടാമത്തെ അറസ്റ്റ്

ജനുവരിയില്‍ രണ്ടാമത്തെ അറസ്റ്റ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ കഴിഞ്ഞ ജനുവരിയിലാണ് കഫീല്‍ ഖാനെ ഉത്തര്‍ പ്രദേശ് പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തിനെതിരെ ദേശ സരുക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി. ഇതോടെയാണ് ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായത്.

കോണ്‍ഗ്രസ് ഏറ്റെടുത്തു

കോണ്‍ഗ്രസ് ഏറ്റെടുത്തു

അനന്തമായി നീട്ടി കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോചിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

ആദ്യ അറസ്റ്റ് ഇങ്ങനെ

ആദ്യ അറസ്റ്റ് ഇങ്ങനെ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിദഗ്ധനായിരുന്നു കഫീല്‍ ഖാന്‍. ജോലിയില്‍ കൃത്യ വിലോപം നടത്തിയെന്ന് ആരോപിച്ച യുപി സര്‍ക്കാര്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ശേഷം അറസ്റ്റ് ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നടപടി തെറ്റാമെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞതോെടയാണ് ജയില്‍ മോചിതനായത്.

രണ്ടാമത്തെ അറസ്റ്റ്

രണ്ടാമത്തെ അറസ്റ്റ്

യോഗി സര്‍ക്കാരിന്റെ പല നടപടികളെയും അദ്ദഹം നിശിതമായി വിമര്‍ശിച്ചിരുന്നു. സിഎഎ വിരുദ്ധ സമരത്തിലും പങ്കാളിയായി. ഈ സാഹചര്യത്തിലായിരുന്നു ജനുവരിയിലെ അറസ്റ്റ്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തില്‍ കഫീല്‍ ഖാന്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. ഈ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതാണെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

അടുത്ത വാദം

അടുത്ത വാദം

കഴിഞ്ഞാഴ്ച ജാമ്യ ഹര്‍ജി പരിഗണിച്ച അലഹാബാദ് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടിയിരുന്നു. കഫീല്‍ ഖാന്റെ മാതാവ് നുസ്‌റത്ത് പര്‍വീണ്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത വാദം കേള്‍ക്കല്‍ ഈ മാസം 19നാണ്.

മോചനം തടയപ്പെട്ടു

മോചനം തടയപ്പെട്ടു

നേരത്തെ കഫീല്‍ ഖാന് ജില്ലാ കോടതി ജാമ്യം നല്‍കിയിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് ദേശ സുരക്ഷാ നിയമം ചുമത്തി കേസെടുത്തത്. ഇതോടെ മോചനം തടയപ്പെട്ടു. ഇതിനെതിരെയാണ് മാതാവിന്റെ ഹര്‍ജി.

English summary
Kafeel Khan case: SC set a 15-day deadline for Allahabad High Court to decide on the release of him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X