• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കഫീൽ ഖാൻ കോൺഗ്രസിലേക്കോ? യുപിയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും? കച്ചമുറുക്കി കോൺഗ്രസ്

ദില്ലി; പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ഡോ കഫീൽ ഖാനെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ജയിലിൽ അടിച്ചത്. ദിവസങ്ങൾക്ക് ശേഷം കഫീൽ ഖാന് മേൽ സർക്കാർ ദേശീയ സുരക്ഷാ നിയമം കൂടി ചുമത്തി. ഇതോടെ ജാമ്യം പോലും നിഷേധിക്കപ്പെട്ടു. ഏഴ് മാസങ്ങൾക്ക് ശേഷം സപ്റ്റംബർ ഒന്ന് അലഹബാദ് കോടതി ഇടപെട്ടതോടെയാണ് അദ്ദേഹത്തിന്റെ ജയിൽ മോചനം സാധ്യമായത്.

ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരിലാണ് കഫീൽ ഖാനും കുടുംബവും കഴിയുന്നത്. തന്റെ മോചനത്തിനും ജയ്പൂരിലേക്ക് മാറാനുള്ള തിരുമാനത്തിനും പിന്നിൽ കോൺഗ്രസ് ആണെന്ന് കഫീൽ ഖാൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ താമസിയാതെ അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

കണ്ണിലെ കരടായി

കണ്ണിലെ കരടായി

ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളേജിലെ ഓക്സിജൻ ദുരന്തത്തെത്തുടർന്ന് 2017 ഓഗസ്റ്റിലാണ് ഡോ കഫീൽഖാൻ ആദ്യം അറസ്റ്റിലാവുന്നത്. സംഭവത്തിൽ മൂന്ന് ദിവസങ്ങളിലായി 70 ഓളം കുട്ടികളാണ് മരിച്ചത്. അന്ന് സർക്കാർ വീഴ്ചയ്ക്കെതിരെ കഫീൽ ഖാൻ രംഗത്തെത്തിതോടെയാണ് ഭരണകുടത്തിന്റെ കണ്ണിൽ കരടായി ഖാൻ മാറിയത്.

പൗരത്വ പ്രതിഷേധനത്തിന്റെ പേരിൽ

പൗരത്വ പ്രതിഷേധനത്തിന്റെ പേരിൽ

ഇതോടെ മെഡിക്കൽ വീഴ്ച ആരോപിച്ച് കഫീൽ ഖാനെ സർക്കാർ ജയിലിൽ അടച്ചു. 9 മാസത്തോളമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്. പിന്നീട് വകുപ്പുതല അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കുറ്റവിമുക്തനാക്കി.

പിന്നീട് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ യുപി സർക്കാർ കഫീൽ ഖാനെ വേട്ടയാടുകയായിരുന്നു.

എൻഎസ്എ ചുമത്തി

എൻഎസ്എ ചുമത്തി

ഡിസംബർ 10 ന് അലിഗഡ് സർവ്വകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഖാനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. ജനവരി 29 നായിരുന്നു അറസ്റ്റ്. ഇതിനിടയിൽ കഫീൽ ഖാന് ജാമ്യം ലഭിച്ചിരുന്നിവെങ്കിലും യോഗി ആദിത്യനാഥ് സർക്കാർ എൻഎസ്എ ചുമത്തി വീണ്ടും തടവിലാക്കുകയായിരുന്നു.

യുപിയിലേക്ക് അല്ല ജയ്പൂരിലേക്ക്

യുപിയിലേക്ക് അല്ല ജയ്പൂരിലേക്ക്

അതേസമയം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും തന്റെ ജൻമദേശമായ യുപിയിലെ ഖൊരക്പൂരിലേക്ക് മടങ്ങി പോകാൻ കഫീൽ തയ്യാറായില്ല. പകരം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്കാണ് അദ്ദേഹവും കുടുംബവും ഇപ്പോൾ മാറിയിരിക്കുന്നത്. ജീവിതം ദുഷ്കരമായ സമയത്ത് പ്രിയങ്ക ഗാന്ധിയും കോൺഗ്രസുമാണ് തന്നെ പിന്തുണച്ചതെന്നാണ് കഫീൽ ഖാൻ പറഞ്ഞത്.

cmsvideo
  During The UPA Government, Not Afraid To Criticise Or Comment Said Dr. Nelson Joseph
  കോൺഗ്രസിനോട് അടുത്ത്

  കോൺഗ്രസിനോട് അടുത്ത്

  കോൺഗ്രസ് സർക്കാരിന് കീഴിൽ താൻ സുരക്ഷിതനായിരിക്കുമെന്നും കഫീൽ വ്യക്തമാക്കി. കോൺഗ്രസിനോട് കഫീൽ ഖാൻ കൂടുതൽ അടുക്കുകയാണെന്നതിന്റെ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. നേരത്തേ തന്നെ കഫീൽ ഖാന്റെ മോചനത്തിനായി ശക്തമായ സമര മുറകൾ യുപിയിൽ കോൺഗ്രസ് സ്വീകരിച്ചിരുന്നു.

  കഫീൽ ഖാന് വേണ്ടി കോൺഗ്രസ്

  കഫീൽ ഖാന് വേണ്ടി കോൺഗ്രസ്

  യുപിയിലെ എല്ലാ ജില്ലകളിലും 15 ദിവസത്തെ ക്യാമ്പെയ്ൻ കോൺഗ്രസ് കഫീൽ ഖാന് വേണ്ടി നടത്തിയിരുന്നു. കൂടാതെ രക്തദാനം ,ഒപ്പുശേഖരവും നിരാഹാര സമരവമെല്ലാം ഖാന്റ പേരിൽ കോൺഗ്രസ് നടത്തിയിട്ടുണഅടായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.

  പ്രിയങ്ക ഗാന്ധിയുടെ കത്ത്

  പ്രിയങ്ക ഗാന്ധിയുടെ കത്ത്

  പ്രതിഫലം പോലും ചോദിക്കാതെ ആളുകളെ പരിചരിക്കുന്ന ഡോക്ടറാണ് കഫീൽ ഖാനെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രിയങ്കയുടെ കത്ത്. കഴിഞ്ഞ ദിവസം ജയിൽ മോചിതനായ അദ്ദേഹത്തെ സുരക്ഷിതമായി രാജസ്ഥാനിൽ എത്തിക്കാനും കോൺഗ്രസ് നേതൃത്വവും പ്രിയങ്ക ഗാന്ധിയും ഇടപെട്ടിരുന്നു.

  രാജസ്ഥാനിലെത്തിക്കാൻ

  രാജസ്ഥാനിലെത്തിക്കാൻ

  കഫീൽ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ അദ്ദേഹത്തെ സ്വീകരിക്കാൻ മധുര എംഎൽഎയായ പ്രതീപ് മാതൂരിനെ പ്രിയങ്ക ചുമതലപ്പെടുത്തിയിരുന്നു. മാത്രമല്ല ഖാനെയും കുടുംബത്തെയും ജയ്പൂരിൽ എത്തിക്കുന്നതിന് യുപി കോൺഗ്രസ് ടീം രാജസ്ഥാൻ കോൺഗ്രസുമായി ഏകോപിപ്പിച്ച് പ്രവർത്തിച്ചിരുന്നു.

  കഫീൽ ഖാന്റെ താമസവുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എത്ര കാലം വേണമെങ്കിലും യുപിയിൽ തുടരാം. പ്രിയങ്ക ഗാന്ധിക്ക് കഫീൽ ഖാന്റെ കുടുംബവുമായി നേരിട്ട് ബന്ധമുണ്ട്. അദ്ദേഹവും കുടുംബവും രാജസ്ഥാനിൽ സുരക്ഷിതരായിരിക്കുമെന്നും നേതാക്കൾ പറയുന്നു.

  നന്ദി അറിയിച്ച് കഫീൽ

  നന്ദി അറിയിച്ച് കഫീൽ

  വ്യാഴാഴ്ച കുടുംബത്തോടൊപ്പം ജയ്പൂരില്‍ എത്തിയതിന് ശേഷം കഫീല്‍ ഖാന്‍ പ്രിയങ്കാഗാന്ധിക്ക് നന്ദി അറിയിച്ചിരുന്നു. രാജസ്ഥാനില്‍ താന്‍ സുരക്ഷിതനാണെന്ന് കരുതുന്നുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. അതേസമയം ഇക്കാര്യങ്ങളെല്ലാം കഫീൽ ഖാന്റെ കോൺഗ്രസിലേക്കുള്ള വരവിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

  മുസ്ലീം മുഖമാകും

  മുസ്ലീം മുഖമാകും

  2022 ൽ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുസ്ലീം മുഖമാകാൻ കഫീലിന് കഴിയും എന്നാണ് യുപിയിലെ കോൺഗ്രസ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന്റെ വജ്രായുധമായി കഫീൽ എത്തുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.

  English summary
  Kafeel Khan may join Congress? Will he be the Muslim face of the party in the elections?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X