കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഫീല്‍ ഖാനെതിരെ യോഗി സര്‍ക്കാരിന്റെ പ്രതികാര നടപടി; ക്രിമിനലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

Google Oneindia Malayalam News

ലഖ്‌നൗ: ഡോക്ടര്‍ കഫീല്‍ ഖാനെതിരെ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതികാര നടപടി. കഫീല്‍ കാനെ സ്ഥിരം ക്രമിനിലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പല വിഷയങ്ങളില്‍ യുപി സര്‍ക്കാരിനോട് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ച വ്യക്തിയാണ് കഫീല്‍ ഖാന്‍. ഇദ്ദേഹത്തിനെതിരായ ദേശ സുരക്ഷാ കുറ്റങ്ങള്‍ പിന്‍വലിച്ച് അലഹാബാദ് ഹൈക്കോടതി അടുത്തിടെ ജാമ്യം നല്‍കിയിരുന്നു. ഗോരഖ്പൂരിലെ ക്രമിനല്‍ പശ്ചാത്തലമുള്ള 80 പേര്‍ക്കൊപ്പമാണ് കഫീല്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

p

2017ല്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തിലാണ് കഫീല്‍ ഖാന്‍ ശ്രദ്ധിക്കപ്പെട്ടത്. ബിആര്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ ആയിരുന്നു കഫീല്‍ ഖാന്‍. കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്ന കമ്പനി ആശുപത്രി അധികൃതര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് സിലിണ്ടര്‍ നല്‍കുന്നത് കമ്പനി നിര്‍ത്തി. തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായതും കുട്ടികള്‍ കൂട്ടത്തോടെ മരിച്ചതും.

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

ഈ സംഭവത്തില്‍ ആദ്യം കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വീര പുരുഷനായിട്ടാണ് കഫീല്‍ ഖാന്‍ അറിയപ്പെട്ടത്. അധികം വൈകാതെ കാര്യങ്ങള്‍ മാറി. കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദിയെന്ന് ആരോപിച്ച് സസ്‌പെന്റ് ചെയ്യപ്പെട്ടു. വകുപ്പുതല അന്വേഷണത്തില്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് തെളിയുകയും ചെയ്തു. എങ്കിലും അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കഫീല്‍ ഖാനെ തിരിച്ചെടുക്കണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ശശികല ആശുപത്രി വിട്ടു; എഐഎഡിഎംകെയുടെ കൊടിവച്ച കാറില്‍ യാത്ര, ആവേശത്തോടെ അണികള്‍ശശികല ആശുപത്രി വിട്ടു; എഐഎഡിഎംകെയുടെ കൊടിവച്ച കാറില്‍ യാത്ര, ആവേശത്തോടെ അണികള്‍

അതിന് ശേഷമാണ് സിഎഎ സമരത്തിന്റെ ഭാഗമായി രാജ്യവിരുദ്ധ പ്രസംഗം നടത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചപ്പോള്‍ കൂടുതല്‍ വകുപ്പ് ചുമത്തി വീണ്ടും ജയിലിലിട്ടു. തുടര്‍ന്നാണ് അലഹാബാദ് ഹൈക്കോടതിയുടെ ഇടപെടലിലൂടെ ജാമ്യം ലഭിച്ചത്. ഇതിനെതിരെ യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ ക്രിമിനലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നാണ് പുതിയ വാര്‍ത്ത. യോഗിയെ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് കഫീല്‍ ഖാന്‍. ക്രിമിനലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ സദാസമയം പോലീസ് നിരീക്ഷണത്തിലായിരിക്കും ഇദ്ദേഹം.

ഗോരഖ്പൂര്‍ ജില്ലയില്‍ 1543 ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണുള്ളത്. ഈ പട്ടികയില്‍ കഴിഞ്ഞ ദിവസം 80 പേരെ ഉള്‍പ്പെടുത്തിയിരുന്നു. അതിലൊന്നാണ് കഫീല്‍ ഖാന്‍. രണ്ടു സുരക്ഷാ ഗാര്‍ഡുകളെ തന്നെ നിരീക്ഷിക്കാന്‍ വേഗം ചുമതലപ്പെടുത്തണമെന്ന് കഫീല്‍ ഖാന്‍ പരിഹസിച്ചു. യുപിയില്‍ യഥാര്‍ഥ ക്രിമിനലുകളെ നിരീക്ഷിക്കുന്നില്ല. അതേസമയം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് ആരോപിച്ച് ഒട്ടേറെ പേരുടെ പട്ടിക തയ്യാറാക്കുകയാണെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

English summary
Kafeel Khan named as history-sheeter in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X