കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായ ഡോ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, മഥുര ജയിലിലേക്ക് മാറ്റി

Google Oneindia Malayalam News

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് പ്രകോപനപരമായി സംസാരിച്ചുവെന്ന് ആരോപിച്ച് യുപി പോലീസ് അറസ്റ്റ് ചെയ്ത ഡോ കഫീല്‍ ഖാനെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ കസറ്റഡിയിലാണ് വിട്ടത്. പിന്നീട് ഇദ്ദേഹത്തെ മഥുര ജയിലിലേക്ക് മാറ്റി.

ആദ്യം അലിഗഡ് ജയിലിലേക്കായിരുന്നു ഇദ്ദേഹത്തെ കൊണ്ടുപോയത്. പിന്നീട് മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഡ് മുസ്ലീം യൂനിവേഴ്സിറ്റിയിലെ പ്രതിഷേധ പരിപാടിയില്‍ പ്രകോപനപരമായി സംസാരിച്ചുവെന്നാരോപിച്ചാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കഫീല്‍ ഖാനെ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

yogikafeel-

പൗരത്വ നിയമത്തിനെതിരെ ബീഹാറില്‍ നടന്ന പ്രതിഷേധസമരത്തില്‍ പങ്കെടുത്ത മുംബൈയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തില്‍ വെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 12 അലിഗഡില്‍ നടന്ന പരിപാടിയ്ക്കെതിരെ സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രകോപനപരമായിട്ടായിരുന്നു കഫീല്‍ ഖാന്‍ സംസാരിച്ചതെന്നാരോപിച്ചുള്ളതായാിരുന്നു പരാതി.

ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോ കഫീല്‍ ഖാനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്പിറ്റിലിലെ നോഡല്‍ ഓഫീസറായിരുന്നു കഫീല്‍ ഖാന്‍. ഒന്‍പത് മാസത്തോളം അദ്ദേഹം തടവില്‍ കഴിഞ്ഞിരുന്നു. യോഗി സര്‍ക്കാരിന്‍റേയും ബിജെപിയുടേയും നിരന്തര വിമര്‍ശകനാണ് ഇദ്ദേഹം.

English summary
Kafeel khan sent to judicial custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X