സൂപ്പര്‍ സിക്‌സ്.. ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് മറികടന്ന് 21കാരന്‍ റബാദ സൂപ്പര്‍സ്റ്റാര്‍!
ജോഹന്നാസ്ബര്‍ഗ്: സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ സൂപ്പര്‍ ഫൈവിനെ മറികടന്ന് ഫാസ്റ്റ് ബൗളര്‍ കഗീസോ റബാദയുടെ സൂപ്പര്‍ സിക്‌സ്. കളിക്കളത്തിലല്ല, കളിക്കളത്തിന് പുറത്താണ് റബാദയുടെ ഈ മിന്നല്‍ പ്രകടനം. കളിക്കളത്തിലെ നേട്ടങ്ങളെ ആദരിക്കുന്ന ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ വാര്‍ഷിക അവാര്‍ഡ് പ്രഖ്യാപനത്തിലാണ് 21കാരനായ റബാദ താരമായത്.
ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതിയാണ് റബാദ സ്വന്തമാക്കിയ അവാര്‍ഡുകളില്‍ ഏറ്റവും ശ്രദ്ധേയം. ടെസ്റ്റ്താരം, ഏകദിന താരം, കളിക്കാരുടെ ചോയിസ്, ഫാന്‍സ് ചോയിസ്, ബെസ്റ്റ് ഡെലിവറി പുരസ്‌കാരങ്ങളും റബാദയെ തേടിയെത്തി. ആകെ കിട്ടിയ അവാര്‍ഡുകള്‍ ആറെണ്ണം. കഴിഞ്ഞ വര്‍ഷം സൂപ്പര്‍മാന്‍ എ ബി ഡിവില്ലിയേഴ്‌സായിരുന്നു താരം. എ ബി ഡിക്ക് കിട്ടിയത് 5 അവാര്‍ഡുകള്‍. അംലയ്ക്കും കിട്ടിയിട്ടുണ്ട് 5 അവാര്‍ഡുകള്‍.

2015 ല്‍ ഇന്ത്യയ്‌ക്കെതിരായ മൊഹാലി ടെസ്റ്റിലായിരുന്നു കഗീസോ റബാദയുടെ അരങ്ങേറ്റം. ഇതേ പര്യടനത്തിലെ ഏകദിന മത്സരത്തില്‍ ധോണിയെ വിറപ്പിച്ച് റബാദ കയ്യടി നേടി. അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന ധോണിക്കെതിരെ വെറും 5 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റബാദ ദക്ഷിണാഫ്രിക്കയെ ജയിപ്പിച്ചത്. 6 ടെസ്റ്റില്‍ 24ഉം 20 ഏകദിനത്തില്‍ 37ഉം 16 ട്വന്റി 20യില്‍ 22ഉം വിക്കറ്റുകള്‍ റബാദയുടെ അക്കൗണ്ടിലുണ്ട്.
ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതി സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനാണ് 21കാരനായ റബാദ. ജാക്വിസ് കാലിസ്, മഖായ എന്റിനി, ഹാഷിം അംല, എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ രണ്ട് തവണ വീതം ഈ അവാര്‍ഡ് നേടിയിട്ടുണ്ട്. ഷോണ്‍ പോളക്ക്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഗ്രെയാം സ്മിത്ത്, ഫിലാന്‍ഡര്‍ എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റ് താരങ്ങള്‍. ഇമ്രാന്‍ താഹിറാണ് ദക്ഷിണാഫ്രിക്കയുടെ പോയവര്‍ഷത്തെ ട്വന്റി 20 താരം.












Click it and Unblock the Notifications