കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോബൽ സമ്മാനം കിടന്നത് കാട്ടിൽ !!! കള്ളന്മാർക്ക് എന്താണെന്ന് അറിയില്ലായിരുന്നത്രേ...

ഒരു മാസം മുമ്പാണ് നോബേല്‍ സമ്മാനം മോഷണം പോയത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് കാണാതായ നോബേല്‍ സമ്മാനം കണ്ടെടുത്തു. ഒരു മാസം മുമ്പാണ് നോബേല്‍ സമ്മാനം മോഷണം പോയത്. ദില്ലിയുടെ പ്രാന്തപ്രദേശത്തുള്ള കാട്ടില്‍ നിന്നാണ് മെഡല്‍ കണ്ടെടുത്തത്.

മോഷണവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോഷണം

ജനുവരി അവസാന വാരത്തിലാണ് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ദില്ലിയിലെ വീട്ടില്‍ നിന്ന് നോബേല്‍ സമ്മാനം മോഷണം പോയത്. ദില്ലി പോലീസിന് വലിയ നാണക്കേടായ ഒരു സംഭവം ആയിരുന്നു ഇത്.

അന്വേഷണം

കേസ് അന്വേഷിച്ച ദില്ലി പോലീസ് 3 യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടില്‍ തെരച്ചില്‍ നടത്തിയത്.

ഒറിജിനല്‍ അല്ല

നോബേല്‍ സമ്മാനത്തിന്റെ ഒറിജിനല്‍ അല്ലായിരുന്നു നഷ്ടപ്പെട്ടത്. ഒറിജിനല്‍ രാഷ്ട്രപതി ഭവനില്‍ ആണ് ഉള്ളത്. നോബേല്‍ സമ്മാനത്തിന്റെ മാതൃകയാണെങ്കിലും ഇവയ്ക്കും നല്ല വില ഉണ്ട്.

അറിയില്ലായിരുന്നു

മോഷ്ടാക്കള്‍ക്ക് എന്താണെന്ന് എന്ന് തിരിച്ചറിയാനാവാത്തത് കൊണ്ടാണ് അവര്‍ നോബേല്‍ സമ്മാനത്തിന്റെ മാതൃക കാട്ടിലേക്ക് എറിഞ്ഞതെന്ന് പോലീസ് പറയുന്നു.

English summary
Satyarthi had presented his Nobel medal to President Pranab Mukherjee in January, 2015. The original medal has been preserved and is now on display at the Rashtrapati Bhavan Museum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X