ഷാരൂഖിനെ മന്ദബുദ്ധിയെന്ന് വിളിച്ച് ബിജെപി നേതാവ് വിജയ് വര്‍ഗീയ
ദില്ലി: രാജ്യത്ത് അസഹിഷ്ണുത തനിക്ക് നേരിടേണ്ടിവന്നിട്ടില്ലെന്ന് പറഞ്ഞ നടന്‍ ഷാരൂഖാനെ മന്ദബുദ്ധിയെന്ന് വിളിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗീയ. മന്ദബുദ്ധികളെ മുന്‍ തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതമാക്കിയത് രാജ്യത്തെ ഏകത്വമാണെന്നാണ് വര്‍ഗീയയുടെ ട്വിറ്റര്‍ പോസ്റ്റ്. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിരുന്ന ഷാരൂഖ് ഖാന്‍ തന്റെ അഭിപ്രായം കഴിഞ്ഞദിവസം മയപ്പെടുത്തിയിരുന്നു.
രാജ്യത്തെ അസഹിഷ്ണുത താന്‍ ഇന്നേവരെ നേരിട്ടിട്ടില്ലെന്നും അതേക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഷാരൂഖ് കഴിഞ്ഞദിവസം ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇതേക്കുറിച്ചുള്ള പ്രതികരണമായാണ് വിജയ് വര്‍ഗീയ മന്ദബുദ്ധികളെന്ന വിശേഷണവുമായി രംഗത്തെത്തിയത്.

നവംബര്‍ 2ന് തന്റെ ജന്മദിനത്തില്‍ രാജ്യത്ത് കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന് ഷാരൂഖ് അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത വിമര്‍ശനവും ഷാരൂഖിന് നേരിടേണ്ടതായി വന്നു. ഷാരൂഖ് ജീവിക്കുന്നത് ഇന്ത്യയിലാണെങ്കിലും ആത്മാവ് പാക്കിസ്ഥാനിലാണെന്നാണ് അന്ന് വിജയ് വര്‍ഗീയ അധിക്ഷേപിച്ചത്.
നേരത്തെയുണ്ടായിരുന്ന അഭിപ്രായം ഷാരൂഖ് മയപ്പെടുത്താന്‍ കാരണം പുതിയ സിനിമയുടെ റിലീസ് ആണെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 18നാണ് ഷാരൂഖിന്റെ പുതിയ സിനിമയായ ദില്‍വാലെ റിലീസ് ചെയ്യുന്നത്.












Click it and Unblock the Notifications