കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്ക് സമ്മര്‍ദം.... ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണം... ഇല്ലെങ്കില്‍ നാണംകെടും!! ഭരണം മോശമാണ്!!

യുപിയിലെ തോല്‍വിയില്‍ യോഗി സമ്മര്‍ദത്തില്‍

Google Oneindia Malayalam News

ലഖ്‌നൗ: വമ്പന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരാണ് യോഗി ആദിത്യനാഥിന്റേത്. ബിജെപി ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലാദ്യമായി ഇത്രവലിയ ഭൂരിപക്ഷം നേടിയതും യോഗിയുടെ കീഴിലായിരുന്നു. എന്നാല്‍ അതൊക്കെ കഴിഞ്ഞ ചരിത്രം. ഇപ്പോള്‍ യോഗിയുടെ സര്‍ക്കാര്‍ വെന്റിലേറ്ററിലാണ് എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന തരത്തിലാണ് അതിന്റെ നില്‍പ്പ്. ഗൊരഖ്പൂരിലും ഫൂല്‍പൂരിലും തോറ്റതോടെയാണ് യോഗിയുടെ പ്രതിച്ഛായ മങ്ങി തുടങ്ങിയത്. ഇപ്പോഴിതാ നൂര്‍പൂരിലും കൈരാനയിലും തോറ്റ് തുന്നംപാടിയിരിക്കുന്നു. ഇതോടെ സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുകയാണ്.

1

യോഗി ഭരണം നേടിയ ശേഷം മൂന്നു ലോക്‌സഭാ സീറ്റുകളില്‍ ബിജെപി തോറ്റു. ഒരു നിയമസഭാ സീറ്റ് മാത്രമാണ് ആകെ ജയിച്ചത്. അത് ബിജെപി എംഎല്‍എ മഥുര പാല്‍ സിംഗിന്റെ മരണത്തെ തുടര്‍ന്ന് കാണ്‍പൂര്‍ ദേഹത്ത് മേഖലയില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നിരുന്നു. ഇവിടെ അദ്ദേഹത്തിന്റെ മകന്‍ അജീത്ത് പാല്‍ സിംഗിനെ നിര്‍ത്തിയാണ് യോഗി ജയം നേടിയത്. പിന്നീടിങ്ങോട്ട് ഒറ്റ തിരഞ്ഞെടുപ്പില്‍ പോലും യോഗിയുടെ സര്‍ക്കാര്‍ വിജയം നേടിയിട്ടില്ല. എന്തിനേറെ പറയുന്നു സ്വന്തം മണ്ഡലത്തിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലത്തിലും ബിജെപിക്ക് തിരിച്ചടിയേറ്റു. യോഗിയുടെ സര്‍ക്കാര്‍ ഭരണകാര്യങ്ങളില്‍ തീര്‍ത്തും പരാജയമാണെന്നാണ് വിലയിരുത്തുന്നത്.

ഇതേ അഭിപ്രായം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കുമുണ്ട്. കടുത്ത കര്‍ഷക വിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരെല്ലാം പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. രണ്ടാമത്തേത് ദളിത് വിരുദ്ധതയും കടുത്ത വര്‍ഗീയതയുമാണ്. പിന്നീട് ബലാത്സംഗവും ആരോഗ്യകാര്യങ്ങളിലെ പോരായ്മകളുമാണ്. ഇതൊന്നും ഇതുവരെ പരിഹരിക്കാനോ എന്തിന് തിരിഞ്ഞ് നോക്കാന്‍ പോലും യോഗി തയ്യാറായിട്ടില്ല. ബലാത്സംഗക്കേസുകളില്‍ ആരോപണം നേരിടുന്നവര്‍ക്ക് സീറ്റ് നല്‍കുന്ന പ്രവണതയും യോഗിയുടെ സര്‍ക്കാരിനുണ്ട്. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ നിന്ന് ഒരു സീറ്റ് പോലും ലഭിക്കില്ല എന്ന് പോലും പ്രവചനമുണ്ട്. ആര്‍എസ്എസും യോഗിയുടെ ഭരണത്തില്‍ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
Kairana, Noorpur Losses Worsen Yogi Adityanaths Bypoll Strike Rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X