കൊറോണ കാലത്തെ പട്ടിണി, വികാര നിർഭരമായ കുറിപ്പുമായി നടി കാജൽ അഗർവാൾ
ചെന്നൈ; ലോകം കൊറോണ ഭീതിയിലാണ്. ഏകദേശം ഏഴായിരത്തിന് മുകളിൽ ആളുകളാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. രണ്ട് ലക്ഷത്തോളം പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയിൽ ജനജീവിതം സ്തംഭിക്കുന്നതിനിടെ അന്നന്ന് കിട്ടുന്ന തുക കൊണ്ട് കുടുംബം പുലർത്തേണ്ടി വരുന്നവരുടെ കഷ്ടപാടുകളെ കുറിച്ച് പറയുകയാണ് നടി കാജൽ അഗർവാൾ. ഒരു ടാക്സി ഡ്രൈവറുടെ അനുഭവമാണ് നടി വികാരനിർഭരമായി സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.

ഒരു ടാക്സി ഡ്രൈവർ പറഞ്ഞ കാര്യങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. കാബ് ഡ്രൈവര്‍ എന്റെ മുന്നില്‍ കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറില്‍ അയാള്‍ക്ക് കിട്ടിയ ആദ്യത്തെ ഓട്ടമാണ് തന്റേത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്യ കൊറോണ നമ്മുടെ ജീവിതത്തെ പലതരത്തിലും ദുരിതപൂർണമാർക്കുന്നുണ്ട്. എന്നാൽ അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഞാൻ അയാൾ 500 രൂപ അധികം നൽകി.
എനിക്ക് അറിയാം ഇത് വലിയ കാര്യമല്ലെന്ന്, പക്ഷേ ഇതുപോലെ നമ്മളെല്ലാവരും നമ്മളാൽ കഴിയുന്നത് പോലെ അവരെ സഹായിക്കണം. അവസാന കസ്റ്റമറ് ഡ്രോപ് ചെയ്ത ശേഷം താൻ 70 കിമിയോളം യാത്ര ചെയ്തതായി അദ്ദേഹം എനിക്ക് കാണിച്ച് തന്നു. ടാക്‌സി ഡ്രൈവര്‍മാര്‍. വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് കുറച്ച് പണം കൂടുതല്‍ കൊടുക്കാന്‍ തയ്യാറാവണം. ഒരുപക്ഷേ നിങ്ങളായിരിക്കും അയാളുടെ അവസാന കസ്റ്റമർ, കാജൽ കുറിച്ചു. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
Recommended Video
കഴിഞ്ഞ ദിവസം സിനിമ, സീരിയൽ, വെബ് സീരീസ് രംഗത്തെ ദുരിതത്തിലായ ദിവസവേതനക്കാർക്ക് സഹായവുമായി താരങ്ങൾ രംഗത്തെത്തിയിരന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ സിനിമാ ചിത്രീകരണം നിർത്തിവെയ്ക്കുകയാണെന്ന് നിര്‍ത്തിവെക്കുന്നതായി അറിയിച്ചുകൊണ്ട് ഇന്ത്യന്‍ മോഷന്‍ പിക്‌ചേര്‍സ് പ്രൊഡക്ഷന്‍ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സിനിമാ മേഖലയിലെ ലൈറ്റ് അസിസ്റ്റന്റ്‌സ്, ടെകിനീഷ്യന്‍സ്, സ്‌പോട്ട് ബോയ്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാരെ സഹായിക്കണം എന്നാവശ്യപ്പെട്ട് സുധിർ മിശ്ര അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അനുരാഗ് കശ്യപ്, അനുഭവ് സിന്‍ഹ, ഹന്‍സാല്‍ മെഹ്ത, വിക്രമാദിത്യ മോട്‌വാനി തുടങ്ങിയവര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications