സ്വാതന്ത്ര്യദിനത്തിൽ അതിർത്തി രക്ഷാസേനയ്ക്ക് ആദരം അർപ്പിച്ച് കജാരിയ
സ്വാതന്ത്ര്യ ദിനത്തിൽ ശ്രദ്ധേയമായി അട്ടാരി-വാഗ അതിർത്തിയിൽ നടന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് .ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്എഫ്) അച്ചടക്കത്തിന്റെയും കൃത്യതയുടെയും രാജ്യസ്നേഹത്തിന്റെയും മികച്ച പ്രകടനമാണ് അതിർത്തിയിൽ ദൃശ്യമായത്. സൈനികരുടെ ത്യാഗത്തെ ഇന്ത്യയിലെ പ്രമുഖ ടൈൽ ബ്രാൻഡായ കജാരിയ ആദരിച്ചു.
'രാജ്യത്തിന്റെ മണ്ണിൽ നിന്നാണ് രാജ്യത്തെ കെട്ടിപ്പടുക്കുന്നത്' എന്ന സന്ദേശം പങ്കുവെച്ച് കൊണ്ടാണ് സൈനികരുടെ സേവനത്തെ കജാരിയ ആദരിച്ചത്. കജാരിയയെ സംബന്ധിച്ചിടത്തോളം ബിഎസ്എഫിന്റെ ധീരത, ഇന്ത്യയുടെ സ്വപ്നങ്ങളെ പോഷിപ്പിച്ച മണ്ണുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രാൻഡിന്റെ കരകൗശലത്തെയും ധാർമ്മികതയെയും പ്രചോദിപ്പിക്കുന്നതും ഈ മണ്ണുതന്നെയാണെന്ന് കമ്പനി പ്രതികരിച്ചു.

'നമ്മുടെ സായുധ സേന നമ്മുടെ ഭൂമിയുടെയും ജനങ്ങളുടെയും ഐക്യത്തിന്റെയും സംരക്ഷകരാണ്.അവരുടെ ധൈര്യവും അർപ്പണബോധവും നാം വിലമതിക്കുന്ന മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത് - സ്വന്തം മണ്ണിൽ നിന്ന് ശക്തമായൊരു ഇന്ത്യയെ കെട്ടിപ്പടുക്കുക', കജാരിയ വക്താവ് പറഞ്ഞു.
പൊടി നിറഞ്ഞ പാതകളിലൂടെ നഗ്നപാദരായി നടന്ന സ്വാതന്ത്ര്യസമര സേനാനികൾ മുതൽ അതിർത്തി കാക്കുന്ന ആധുനിക കാലത്തെ ധീരന്മാർ വരെ ഓരോരുത്തരുടേയും വിജയത്തിൽ രാഷ്ട്രത്തിന്റെ മണ്ണ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കരുത്തും സൗന്ദര്യവും നവീകരണവും സമന്വയിപ്പിച്ച് ലോകോത്തര ടൈലുകളാണ് കജാരിയ നിർമ്മിക്കുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ഇന്ത്യക്ക് വേണ്ടിയുള്ളതാണ്.

ഈ സ്വാതന്ത്ര്യദിനത്തിൽ, ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർന്നപ്പോഴും അട്ടാരി അതിർത്തിയിൽ അതിന്റെ ശബ്ദം മുഴങ്ങിയപ്പോഴും, ബിഎസ്എഫിനെയും രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന ചെയ്യുന്ന ഓരോ ഇന്ത്യക്കാരനെയും കജാരിയ ആദരിച്ചു. സ്വന്തം മണ്ണിൽ നിന്ന്, വരും തലമുറകൾക്കായി ശക്തവും ഐക്യമുള്ളതും അഭിമാനകരവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത കമ്പനി ആവർത്തിച്ചുറപ്പിച്ചു.

അതേസമയം ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഇന്ത്യ ഗേറ്റ് ത്യാഗത്തിന്റെ പ്രതീകമാണെങ്കിൽ, പഞ്ചാബിലെ അട്ടാരി അതിർത്തിയിൽ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും സമാനമായൊരു ഓർമ്മപ്പെടുത്തലാണ്.












Click it and Unblock the Notifications