കജോള്‍ പ്രസാര്‍ ഭാരതിയിലേക്ക്
ദില്ലി :ദൂരദര്‍ശനെ ജനകീയമാക്കാനുമുള്ള ശ്രമത്തിലാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇതിന്റെ ഭാഗമായി പ്രശസ്തരായ സിനിമാതാരങ്ങളെയും കലാകാരന്മാരെയും പ്രസാര്‍ ഭാരതിയുടെ താത്കാലിക ബോര്‍ഡ് അംഗങ്ങളാക്കാന്‍ തീരുമാനം.
ബോളിവുഡ് നടി കജോള്‍ ബോര്‍ഡില്‍ അംഗമായേക്കും എന്നാണ് റിപ്പോര്‍ട്ട്. കജോള്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ഏഴു പേരുകളാണ് മന്ത്രാലയം വൈസ് പ്രസിഡന്റിനു കൈമാറിയിട്ടുള്ളത്. ഇതില്‍ നിന്നും നാല് പേരെയാകും തെരഞ്ഞെടുക്കുക

പ്രശസ്ത ഭജന്‍ ഗായകന്‍ അനൂപ് ജലോട്ട, മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ഠണ്ടന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മിന്‍ഹാസ് മര്‍ച്ചന്റ് എന്നിവരും പട്ടികയിലുണ്ട്.
മന്ത്രാലയ സെക്രട്ടറിയുമായും ചെയര്‍മാനുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും വൈസ് പ്രസിഡന്റ് നാലു പേരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.












Click it and Unblock the Notifications