ബീഫ് പാചകം ചെയ്യുന്നതായി കജോളിന്റെ വീഡിയോ..! പിന്നെ നടന്നത് ഒന്നും ഓര്‍മ്മയില്ല..!! ചറപറാ തെറി..!!
മുംബൈ: ബീഫിന്റെ പേരിലുള്ള സംഘപരിവാറിന്റെ അക്രമങ്ങള്‍ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകത്തോടെ രാജ്യത്ത് തുടങ്ങിയതാണ്. ഇപ്പോള്‍ പശുവിന്റെ പേരില്‍ കൊലപാതകവും വെട്ടും കുത്തും പതിവായിരിക്കുന്നു. ബീഫിന്റെ പേരില്‍ ഏറ്റവും പുതിയതായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് ബോളിവുഡിന്റെ പ്രിയപ്പെട്ട നായിക കജോള്‍ ആണ്. സുഹൃത്തിനൊപ്പം ബീഫ് പാചകം ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിലിട്ടാണ് കജോള്‍ പുലിവാല്‍ പിടിച്ചത്.
Read Also: മകളേയും കാമുകനേയും മുറിയിലിട്ട് പൂട്ടി..!! ഒപ്പം അച്ഛനും..!!പിന്നെ നടന്നത് സങ്കല്‍പ്പിക്കാനാവില്ല..!
Read Also: കൊച്ചിയില്‍ നടിക്ക് സംഭവിച്ചത് വീണ്ടും..!! നടിയെ കാർ ഡ്രൈവർമാർ ചേർന്ന് ചെയ്തത്..!! ഷോക്കിംഗ്..!!

ഒരു പാര്‍ട്ടിക്കിടെയുള്ള വീഡിയോ ആണ് കജോളിനെ സംഘികളുടെ കണ്ണിലെ കരടാക്കി മാറ്റിയത്. കജോളും സുഹൃത്തുമാണ് വീഡിയോയില്‍ ഉള്ളത്. തങ്ങള്‍ ബീഫ് പാചകം ചെയ്യുകയാണെന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് എന്ന വിഭവവും ഡ്രൈ ബീഫുമാണ് തങ്ങളുണ്ടാക്കുന്നതെന്നാണ് കജോളിന്റെ സുഹൃത്ത് പറയുന്നത്. ബീഫ് വിഭവം തയ്യാറായതിന് ശേഷം സുഹൃത്തിന്റെ കാല്‍ വെട്ടുമെന്ന് തമാശയായി നടി പറയുന്നുമുണ്ട്.

ബീഫിന്റെ പേരില്‍ അക്രമം കാണിക്കുന്ന സംഘികളെ നൈസായിട്ടൊന്ന് ട്രോളിയതായിരുന്നു നടി. വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റിയത് മാത്രമേ നടിക്ക് ഓര്‍മ്മയുണ്ടാവാന്‍ സാധ്യതയുള്ളൂ. വീഡിയോ വൈറലായതോടെ നാലുപാടു നിന്നും സംഘികളുടെ കൂട്ടായ ആക്രമണമായിരുന്നു.

സോഷ്യല്‍ മീഡിയ ആക്രമണം രൂക്ഷമായതോടെ താരം വീഡിയോ പിന്‍വലിച്ചു. മാത്രമല്ല ട്വിറ്ററില്‍ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു. തങ്ങള്‍ കഴിച്ചത് ബീഫല്ലെന്നായിരുന്നു കക്ഷിയുടെ മലക്കം മറിച്ചില്‍.

പാചകം ചെയ്തത് പോത്തിന്റെ ഇറച്ചിയാണെന്നും അത് നിയമപ്രകാരം അനുവദനീയമായ ഇറച്ചിയാണെന്നുമായിരുന്നു കജോളിന്റെ വിശദീകരണം. വീഡിയോ പലരേയും വേദനിപ്പിച്ചുവെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും നടി വിശദീകരിക്കുന്നു.

മാത്രമല്ല മതവികാരം വ്രണപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും എന്നതിനാലാണ് ഇത്തരത്തില്‍ വിശദീകരണം നല്‍കുന്നതെന്നും താരം പറയുന്നു. ഈ മലക്കം മറിച്ചിലിനെതിരെയും വിമര്‍ശനങ്ങള്‍ രൂക്ഷമാണ്.
കജോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാദ വീഡിയോ ഇതാണ്.












Click it and Unblock the Notifications