കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാം മരിച്ചു; ഇതാ അടിയും തുടങ്ങി... സോഷ്യല്‍ മീഡിയയുടെ പേരില്‍

Google Oneindia Malayalam News

ദില്ലി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം അന്തരിച്ചിട്ട് ദിവസങ്ങളാകുന്നതേ ഉള്ളൂ. അതിനിടയില്‍ അദ്ദേഹത്തിന്റെ പേരില്‍ 'അടിയും' തുടങ്ങി.

കലാമിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ചൊല്ലിയാണ് ഇപ്പോള്‍ പ്രശ്‌നം. അത് ആര് ഉപയോഗിയ്ക്കണം, ആര് ഉപയോഗിയ്ക്കരുത്...? മറുപടി പറയാന്‍ എന്തായാലും അബ്ദുള്‍ കലാം ഇന്ന് ജീനോടെ ഇല്ല.

ശ്രീജന്‍പാല്‍ സിങ്

ശ്രീജന്‍പാല്‍ സിങ്

അബ്ദുള്‍ കലാമിന്റെ പ്രിയ ശിഷ്യനാണ് ശ്രീജന്‍പാല്‍ സിങ്. കലാം അവസാനം പങ്കെടുത്ത പരിപാടിയ്ക്ക് പോലും ശ്രീജന്‍ പാലിനൊപ്പമാണ് പോയത്.

കലാം മരിച്ചപ്പോള്‍

കലാം മരിച്ചപ്പോള്‍

അബ്ദുള്‍ കലാം അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരുന്നത് ശ്രീജന്‍പാല്‍ സിങ് ആയിരുന്നു. കലാമിന്റെ ചിന്തകള്‍ ഇനിയും ഈ അക്കൗണ്ടുകളിലൂടെ സംവദിയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.

അത് പറ്റില്ല

അത് പറ്റില്ല

ശ്രീജന്‍പാല്‍ സിങിന് കലാമിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിയ്ക്കാനുള്ള അധികാരമില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് ഇപ്പോള്‍ പ്രസ്താവനയിറക്കിയത്.

 കലാമിന്റെ ഓഫീസ്

കലാമിന്റെ ഓഫീസ്

രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിന് ശേഷവും കലാമിന് സര്‍ക്കാര്‍ സ്വന്തമായി ഒരു ഓഫീസ് അനുവദിച്ചിരുന്നു. അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നു. സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ ഉത്തരവാദിത്തം ഓഫീസിനാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

കലാമിന്റെ അന്ത്യനിമിഷങ്ങള്‍

കലാമിന്റെ അന്ത്യനിമിഷങ്ങള്‍

'കലാമിനൊപ്പം അവസാന എട്ട് മണിക്കൂറുകള്‍' ന്നെ പേരില്‍ ശ്രീജന്‍പാല്‍ സിങ് എഴുതിയത് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. കലാമിന്റെ അക്കൗണ്ടുകളിലൂടെ ആയിരുന്നു ഇത് പുറത്ത് വിട്ടത്.

വ്യക്തിപരമായ പ്രശസ്തി

വ്യക്തിപരമായ പ്രശസ്തി

ശ്രീജന്‍പാല്‍ സിങിന് കലാമിനെ കുറിച്ച് എഴുതാം. എന്നാല്‍ അതിന് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടുകള്‍ ഉപയോഗിയ്ക്കണം. കലാമിന്റേത് ഉപയോഗിയ്ക്കരുതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നത്.

രണ്ട് പുസ്തകങ്ങള്‍

രണ്ട് പുസ്തകങ്ങള്‍

കലാമിനൊപ്പം രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ശ്രീജന്‍പാല്‍ സിങ്. മൂന്നാമതൊരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു.

ശ്രീജന്‍പാല്‍ നല്ല ശിഷ്യന്‍

ശ്രീജന്‍പാല്‍ നല്ല ശിഷ്യന്‍

ശ്രീജന്‍പാല്‍ സിങ് മിടുക്കനാണെന്നും കലാമിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനാണെന്നും തന്നെയാണ് കലാമിന്റെ ഓഫീസിന്റെ അഭിപ്രായം. എന്നാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിയ്ക്കുന്നതിലാണ് പ്രശ്‌നം

അങ്ങനെയെങ്കില്‍ വേണ്ട

അങ്ങനെയെങ്കില്‍ വേണ്ട

കലാം ജീവിച്ചിരിയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താനായിരുന്നു നോക്കിയിരുന്നത് എന്നാണ് ശ്രീജന്‍പാല്‍ സിങ് പറയുന്നത്. അദ്ദേഹത്തിന്റെ ഓഫീസിന് എതിരഭിപ്രായമുണ്ടെങ്കില്‍ താന്‍ അതില്‍ നിന്ന് പിന്‍മാറാമെന്നും വ്യക്തമാക്കി.

തടയാനാവില്ല

തടയാനാവില്ല

കലാമിനെ കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കരുതെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നും ശ്രീജന്‍പാല്‍ സിങ് വ്യക്തമാക്കി.

English summary
Just a week after former President APJ Abdul Kalam's death, a tussle has broken out between his aides and a long-time associate who has co-authored books with him, primarily on handling his official accounts on social networking sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X