കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുക്കാത്തവര്‍ക്ക് ഭാരത രത്‌ന നല്‍കണം, കോണ്‍ഗ്രസിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: വീര സവര്‍ക്കറിന്റെ പേരില്‍ കോണ്‍ഗ്രസ് ശിവസേന വാക്‌പോര് കനക്കുന്നു. സവര്‍ക്കറെ എതിര്‍ക്കുന്നവരെ രണ്ട് ദിവസം ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ അടയ്ക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. അതേസമയം സവര്‍ക്കറുടെ അനുയായികള്‍ ആദ്യം ആന്‍ഡമാനിലെ ജയില്‍ സന്ദര്‍ശിക്കണം. അതിലൂടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗം മനസ്സിലാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

1

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കാത്തവരാണ് സെല്ലുലാര്‍ ജയിലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സവര്‍ക്കര്‍ അങ്ങനെയല്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം ബിജെപിക്ക് ഭൂരിപക്ഷം കേന്ദ്രത്തില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാതിരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. സവര്‍ക്കര്‍ അംബേദ്ക്കര്‍ മതഭ്രാന്തനെന്നും ബുദ്ധിസ്റ്റുകളെ രാഷ്ട്രദ്രോഹികളെന്നുമാണ് വിളിച്ചത്. അതിനെ ബിജെപി മന:പ്പൂര്‍വം മറക്കുകയാണെന്നും സാവന്ത് പറഞ്ഞു.

1911ന് മുമ്പ് വ്യത്യസ്തനായ വ്യക്തിയായിരുന്നു സവര്‍ക്കര്‍. അദ്ദേഹം രാജ്യസ്‌നേഹിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് 1923ന് ശേഷമുള്ള സവര്‍ക്കറുടെ നിലപാടിനെയാണ് എതിര്‍ക്കുന്നത്. ഛത്രപതി ശിവജിയുടെ നല്ല കാര്യങ്ങളെ സവര്‍ക്കര്‍ വിമര്‍ശിച്ചിരുന്നു. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന് എതിരായിരുന്നു സവര്‍ക്കര്‍. 1909 മുതല്‍ 1921 വരെ 149 തടവുകാരെയാണ് കാലാപാനിയിലേക്ക് അയച്ചിരുന്നു. 1922-31 കാലത്ത് അത് 30 ആയിരുന്നു. 1932-38 കാലത്ത് അത് 386 ആയിരുന്നുവെന്നും സാവന്ത് വ്യക്തമാക്കി.

സ്വാതന്ത്ര്യ സമര സേനാനികളായ യോഗേഷ് ശുക്ല അടക്കമുള്ളവര്‍ അവിടെ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ശുക്ല സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരൊക്കെ അഭിമാനത്തോടെയാണ് ജയില്‍ വാസം അനുഷ്ഠിച്ചത്. ആരും മാപ്പെഴുതി കൊടുത്തിട്ടില്ല. അത്തരം ആളുകള്‍ക്കാണ് ഭാരത രത്‌ന നല്‍കേണ്ടതെന്നും സാവന്ത് പറഞ്ഞു. ഇതിനിടെ വിഷയത്തെ തണുപ്പിക്കാന്‍ ആദിത്യ താക്കറെ രംഗത്തെത്തി. സഞ്ജയ് റാവത്ത് പറഞ്ഞത് വ്യക്തിപരമായ കാര്യങ്ങളാണെന്ന് ആദിത്യ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള തങ്ങളുടെ സഖ്യം ശക്തമാണെന്നും, വ്യത്യസ്ത അഭിപ്രായമുള്ള രണ്ട് പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് ജനാധിപത്യമാണെന്നും ആദിത്യ താക്കറെ പറഞ്ഞു.

യോഗിക്ക് വെല്ലുവിളിയായി ഹിന്ദു യുവവാഹിനി... ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ, പ്രശ്‌നം കൈവിടുന്നുയോഗിക്ക് വെല്ലുവിളിയായി ഹിന്ദു യുവവാഹിനി... ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ, പ്രശ്‌നം കൈവിടുന്നു

English summary
kalapani convicts who never sought british mercy deserve bharat ratna says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X