കല്‍ബുര്‍ഗിയെ കൊന്ന സംഘാംഗം അറസ്റ്റില്‍; സനാതന്‍ സന്‍സ്ഥയുടെ ആയുധ പരിശീലനം ലഭിച്ചു
ബെംഗളൂരു: പുരോഗമനവാദി എംഎം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായരുന്നയാള് പിടിയില്‍. പത്മാവദ് സിനിമ പ്രദര്‍ശിപ്പിച്ച ബെലഗാവിയിലെ തിയേറ്റര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ വ്യക്തിക്ക് കല്‍ബുര്‍ഗി വധക്കേസിലും ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

കല്‍ബുര്‍ഗിയെ വെടിവച്ചയാള്ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന വ്യക്തിയാണ് പ്രവീണ്‍ പ്രകാശ് ചാത്തൂര്‍ എന്ന മസാലവാല. ഇയാളെ കഴിഞ്ഞ ഏപ്രിലിലാണ് അന്വേഷണ സംഘം പിടികൂടിയത്. ബെലഗാവിയിലെ പ്രകാശ് തിയേറ്റര്‍ ആക്രമിച്ച കേസിലായിരുന്നു അറസ്റ്റ്. വിശദമായി ചോദ്യം ചെയ്പ്പോഴാണ് കല്‍ബുര്‍ഗി വധത്തില്‍ പ്രവീണിന് പങ്കുണ്ടെന്ന് തെളിഞ്ഞത്.
ഹിന്ദു ഭീകരവാദ സംഘടനകളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഭീകരവാദ സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ ആയുധ പരിശീല ക്യാംപില്‍ പ്രതികള്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച കല്‍ബുര്‍ഗി കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ജൂണ്‍ 7 വരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. കോടതി അംഗീകരിക്കുകയും ചെയ്തു.
2015ല്‍ ധര്‍വാഡിലെ വീടിന് മുന്നില്‍ വച്ചണ് കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയവരായിരുന്നു വെടിയുതിര്‍ത്തത്. ബൈക്ക് ഓടിച്ചിരുന്നത് പ്രവീണ്‍ ആണെന്ന് അന്വേഷണ സംഘം പറയുന്നു. വെടിയുതിര്‍ത്തത് ഗണേഷ് മിസ്കിനും. ഇയാളെ കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷണ സംഘം നേരത്തെ ശേഖരിച്ചുകഴിഞ്ഞു.
ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത് പരശുറാം വാഗ്മോര് ആയിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഓടിച്ചത് മിസ്കിന് ആണെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ കര്‍ണാടക എസ്ഐടി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. മിസ്കിന് കല്‍ബുര്‍ഗി വധത്തിലും പങ്കുണ്ടെന്ന് കഴിഞ്ഞ വര്‍ഷമാണ് സൂചന ലഭിച്ചത്. കഴിഞ്ഞമാസം 28ന് അമോല്‍ കാലെ എന്ന യുവാവിനെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീണ്‍ ചാത്തൂറിന് കല്‍ബുര്‍ഗി വധത്തിലെ പങ്ക് ബോധ്യമായത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications