കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ബുര്‍ഗിയെ കൊന്ന സംഘാംഗം അറസ്റ്റില്‍; സനാതന്‍ സന്‍സ്ഥയുടെ ആയുധ പരിശീലനം ലഭിച്ചു

Google Oneindia Malayalam News

ബെംഗളൂരു: പുരോഗമനവാദി എംഎം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായരുന്നയാള്‍ പിടിയില്‍. പത്മാവദ് സിനിമ പ്രദര്‍ശിപ്പിച്ച ബെലഗാവിയിലെ തിയേറ്റര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ വ്യക്തിക്ക് കല്‍ബുര്‍ഗി വധക്കേസിലും ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

5C

കല്‍ബുര്‍ഗിയെ വെടിവച്ചയാള്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന വ്യക്തിയാണ് പ്രവീണ്‍ പ്രകാശ് ചാത്തൂര്‍ എന്ന മസാലവാല. ഇയാളെ കഴിഞ്ഞ ഏപ്രിലിലാണ് അന്വേഷണ സംഘം പിടികൂടിയത്. ബെലഗാവിയിലെ പ്രകാശ് തിയേറ്റര്‍ ആക്രമിച്ച കേസിലായിരുന്നു അറസ്റ്റ്. വിശദമായി ചോദ്യം ചെയ്‌പ്പോഴാണ് കല്‍ബുര്‍ഗി വധത്തില്‍ പ്രവീണിന് പങ്കുണ്ടെന്ന് തെളിഞ്ഞത്.

ഹിന്ദു ഭീകരവാദ സംഘടനകളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഭീകരവാദ സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ ആയുധ പരിശീല ക്യാംപില്‍ പ്രതികള്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച കല്‍ബുര്‍ഗി കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ജൂണ്‍ 7 വരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. കോടതി അംഗീകരിക്കുകയും ചെയ്തു.

ബിജെപിയുടെ ആദ്യനീക്കം പാളി; എന്തുവന്നാലും ലയനം നടക്കില്ലെന്ന് സഖ്യകക്ഷി, ഉടക്കുന്ന രണ്ടാംപാര്‍ട്ടിബിജെപിയുടെ ആദ്യനീക്കം പാളി; എന്തുവന്നാലും ലയനം നടക്കില്ലെന്ന് സഖ്യകക്ഷി, ഉടക്കുന്ന രണ്ടാംപാര്‍ട്ടി

2015ല്‍ ധര്‍വാഡിലെ വീടിന് മുന്നില്‍ വച്ചണ് കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയവരായിരുന്നു വെടിയുതിര്‍ത്തത്. ബൈക്ക് ഓടിച്ചിരുന്നത് പ്രവീണ്‍ ആണെന്ന് അന്വേഷണ സംഘം പറയുന്നു. വെടിയുതിര്‍ത്തത് ഗണേഷ് മിസ്‌കിനും. ഇയാളെ കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷണ സംഘം നേരത്തെ ശേഖരിച്ചുകഴിഞ്ഞു.

ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത് പരശുറാം വാഗ്മോര്‍ ആയിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഓടിച്ചത് മിസ്‌കിന്‍ ആണെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ കര്‍ണാടക എസ്‌ഐടി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. മിസ്‌കിന് കല്‍ബുര്‍ഗി വധത്തിലും പങ്കുണ്ടെന്ന് കഴിഞ്ഞ വര്‍ഷമാണ് സൂചന ലഭിച്ചത്. കഴിഞ്ഞമാസം 28ന് അമോല്‍ കാലെ എന്ന യുവാവിനെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീണ്‍ ചാത്തൂറിന് കല്‍ബുര്‍ഗി വധത്തിലെ പങ്ക് ബോധ്യമായത്.

English summary
Kalburgi Murder Case; Man Who Help Shooter Arrested, Took Arms Training From Sanatan Sanstha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X