Get Updates
Get notified of breaking news, exclusive insights, and must-see stories!

കാളിത മാഞ്ജിക്ക് ശമ്പളം എണ്ണാന്‍ ആളുവേണം!! ഇതുവരെ മാസം 2500 രൂപ, ഇനി ബംഗാള്‍ എംഎല്‍എ

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വ്യത്യസ്തമായ ഒട്ടേറെ വാര്‍ത്തകളാണ് വരുന്നത്. അതിലൊന്നാണ് കാളിത മാഞ്ജിയുടെ കഥ. വര്‍ഷങ്ങളായി അവര്‍ വീട്ടുജോലി ചെയ്തു വരികയാണ്. മാസത്തില്‍ 2500 രൂപയാണ് ലഭിച്ചിരുന്നത്. വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒട്ടും തികയുമായിരുന്നില്ല. ഭര്‍ത്താവ് സുബ്രത മാഞ്ജി കൂലിപ്പണിക്കാരനാണ്.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കാളിത മാഞ്ജി. 2021ലും ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചിരുന്നു. അന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയോട് 11000 വോട്ടിന് പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ ചിത്രം മാറി. ഓസ്ഗ്രാം മണ്ഡലത്തില്‍ തന്നെയാണ് ഇത്തവണയും മല്‍സരിച്ചത്. വ്യക്തി ബന്ധങ്ങള്‍ വച്ചായിരുന്നു വോട്ടുപിടിത്തം.

bengal mla salary Kalita Majhi bjp

മറ്റു പല മണ്ഡലങ്ങളിലും കോടികള്‍ പൊടിച്ച് ബിജെപിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികള്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ കാളിത മാഞ്ജി വീടുകള്‍ കയറിയും ജനങ്ങളോട് സംസാരിച്ചും വോട്ട് തേടുകയായിരുന്നു. ജീവിത ചെലവ് വര്‍ധിക്കുന്നതും സമാധാന അന്തരീക്ഷം നഷ്ടമാകുന്നതുമെല്ലാമായിരുന്നു കാളിത മാഞ്ജിയുടെ പ്രചാരണ വിഷയം.

ഇത്തവണ കാളിത മാഞ്ജിയെ മണ്ഡലത്തിലെ ജനങ്ങള്‍ കൈവിട്ടില്ല. ഒരു ലക്ഷത്തില്‍ അധികം വോട്ടുകള്‍ അവര്‍ക്ക് ലഭിച്ചു. 12000ത്തില്‍ അധികം ഭൂരിപക്ഷം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ ശ്യാമ പ്രസന്ന ലോഹാറിനെയാണ് കാളിത മാഞ്ജി തോല്‍പ്പിച്ചത്. സാധാരണ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായ വാര്‍ത്തയായിട്ടാണ് കാളിത മാഞ്ജിയുടെ വിജയം ആഘോഷിക്കപ്പെടുന്നത്.

ബംഗാള്‍ എംഎല്‍എമാരുടെ ശമ്പളം

സമീപകാലം വരെ ബംഗാളില്‍ ഒരു എംഎല്‍എക്ക് ലഭിച്ചിരുന്ന ശമ്പളം 10,000 രൂപയായിരുന്നു. അലവന്‍സുകള്‍ വേറെ. ഇതില്‍ മാറ്റം വേണമെന്ന് മറ്റു സംസ്ഥാനങ്ങളിലെ ശമ്പളം ചൂണ്ടിക്കാട്ടി ആവശ്യം ശക്തമായിരുന്നു. തുടര്‍ന്നാണ് 2023ല്‍ ശമ്പള പരിഷ്‌കരണ ബില്ല് മമത ബാനര്‍ജി സര്‍ക്കാര്‍ പാസാക്കിയത്. ഗവര്‍ണര്‍ ആനന്ദ ബോസ് ഏറെ കാലം ഇതില്‍ ഒപ്പുവച്ചില്ല. എങ്കിലും 2024ല്‍ ഒപ്പുവയ്ക്കുകയും ബില്ല് നിയമമാകുകയും ചെയ്തു.

ഇതുപ്രകാരം ബംഗാള്‍ എംഎല്‍എമാരുടെ ശമ്പളം 50,000 രൂപയാണ്. അലവന്‍സുകള്‍ എല്ലാം ചേര്‍ത്ത് പ്രതിമാസം 1.20-1.22 ലക്ഷം രൂപ വരെ കിട്ടും. നേരത്തെ പെന്‍ഷന്‍ 25000 രൂപയായിരുന്നു. ഇപ്പോള്‍ 31000 രൂപയാണ്. വര്‍ഷത്തില്‍ അര ലക്ഷം യൂണിറ്റ് വൈദ്യുതി എംഎല്‍എയ്ക്ക് സൗജന്യമായി ലഭിക്കും. മാത്രമല്ല, നാല് ലക്ഷം ലിറ്റര്‍ വെള്ളവും കിട്ടും. മണ്ഡലത്തിലെ പരിപാടികള്‍ക്ക് ഒരു ദിവസം 2500 രൂപ അലന്‍സ് ലഭിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ കാളിത മാഞ്ജിക്ക് ഇനി പ്രതിമാസം 1.20 ലക്ഷം രൂപ അക്കൗണ്ടിലെത്തും. വാഹനവും സഹായിയുമുണ്ടാകും. ഇതുവരെ 2500 രൂപ കിട്ടിയിരുന്ന വ്യക്തിയാണ് എന്നോര്‍ക്കണം. ഇത്രയും രൂപ കിട്ടുന്ന കാളിതയ്ക്ക് ശമ്പളം എണ്ണാന്‍ ആളു വേണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+