Get Updates
Get notified of breaking news, exclusive insights, and must-see stories!

കാളിയമ്മാള്‍ ഇനി നടന്‍ വിജയ്‌ക്കൊപ്പം? തീപ്പൊരി നേതാവ് മാമല്ലാപുരത്ത് എത്തിയേക്കും, പ്രശാന്ത് കിഷോറും

ചെന്നൈ: നാം തമിഴര്‍ കക്ഷി (എന്‍ടികെ) യില്‍ നിന്ന് രാജിവച്ച വനിതാ നേതാവ് ബി കാളിയമ്മാള്‍ പ്രകാശന്റെ അടുത്ത നീക്കം എന്ത്. നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴ് വെട്രി കഴക (ടിവികെ) ത്തില്‍ അംഗത്വമെടുക്കുമോ. നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കി വരുന്ന ടിവികെയ്ക്ക് കാളിയമ്മാളിന്റെ സാന്നിധ്യം നേട്ടമാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

എന്‍ടികെയുടെ വനിതാ വിഭാഗം കോഓഡിനേറ്ററായിരുന്നു കാളിയമ്മാള്‍. പാര്‍ട്ടി അധ്യക്ഷന്‍ സീമാനുമായുള്ള അഭിപ്രായ വ്യത്യാസമാണ് കാളിയമ്മാളിന്റെ രാജിയിലേക്ക് എത്തിയത്. ഏത് പാര്‍ട്ടിയിലാണ് ഇനി കാളിയമ്മാള്‍ ചേരുക എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാണ്. ഒരു വിഭാഗം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് കാളിയമ്മാള്‍ വിജയുടെ പാര്‍ട്ടിയില്‍ ചേരുമെന്നാണ്.

vijay party tvk news

ഫെബ്രുവരി 26ന് ടിവികെ രണ്ടാം വാര്‍ഷിക ആഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാമല്ലാപുരത്തെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി പദ്ധതിയിട്ടിരിക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച പല നേതാക്കളും പ്രവര്‍ത്തകരും മാമല്ലാപുരത്തെ പരിപാടിക്കെത്തി വിജയില്‍ നിന്ന് ടിവികെയുടെ അംഗത്വമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കൂട്ടത്തില്‍ കാളിയമ്മാള്‍ പ്രകാശുമുണ്ടാകുമെന്നാണ് വിവരം. എന്നാല്‍ കാളിയമ്മാളുമായി അടുപ്പമുള്ളവര്‍ മറ്റു ചില സാധ്യതകളും ചൂണ്ടിക്കാട്ടുന്നുണ്ട്. സീമാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അടുത്തിടെ ഒട്ടേറെ നേതാക്കള്‍ എന്‍ടികെയില്‍ നിന്ന് രാജിവച്ചിരുന്നു. പലരും ഡിഎംകെയില്‍ അംഗത്വമെടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കാളിയമ്മാള്‍ ഡിഎംകെയിലോ അണ്ണാഡിഎംകെയിലേ അംഗത്വമെടുക്കാനുള്ള സാധ്യത തള്ളാനാകില്ല.

കഴിഞ്ഞ നവംബറിന് ശേഷം സീമാനുമായി നല്ല രസത്തില്‍ അല്ല കാളിയമ്മാള്‍. അവരെ കുറിച്ച് മോശമായി പറയുന്ന സീമാന്റെ ഫോണ്‍ സന്ദേശം പ്രചരിച്ചതാണ് ഭിന്നതയ്ക്ക് കാരണമായത്. കുറേകാലമായി ഭാവി പരിപാടികള്‍ ആലോചിക്കുന്നുവെന്നും എന്നാല്‍ കടുത്ത തീരുമാനം ഇപ്പോള്‍ എടുത്തിരിക്കുകയാണെന്നും തിങ്കളാഴ്ച രാജി പ്രഖ്യാപിച്ച് കാളിയമ്മാള്‍ പുറത്തുവിട്ട കത്തില്‍ പാര്‍ട്ടി കേഡര്‍മാരോടായി പറഞ്ഞിരുന്നു.

വിജയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കാളിയമ്മാള്‍ ഫോളോ ചെയ്യുന്നുണ്ട്. അവര്‍ ടിവികെയില്‍ അംഗത്വമെടുക്കാന്‍ സാധ്യതയുണ്ട് എന്ന പ്രചാരണത്തിന് ഒരു കാരണം ഇതാണ്. മാര്‍ച്ച് രണ്ടിന് ഒരു പൊതു പരിപാടിയില്‍ കാളിയമ്മാള്‍ പങ്കെടുക്കുന്ന പോസ്റ്ററും സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തക എന്നാണ് ഇതില്‍ അവരെ വിശേഷിപ്പിച്ചിട്ടുള്ളത്.

നേരത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മല്‍സരിച്ച പരിചയമുള്ള നേതാവാണ് കാളിയമ്മാള്‍. തീപൊരി നേതാവായിട്ടാണ് അവര്‍ അറിയപ്പെടുന്നത്. വിജയുടെ പാര്‍ട്ടിയില്‍ ശക്തയായ വനിതാ നേതാവന്റെ അഭാവമുള്ളതിനാല്‍ കാളിയമ്മാളിന് കൂടുതല്‍ തിളങ്ങാന്‍ സാധിക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്.

കൂടുതല്‍ ജനകീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ടിവികെയുടെ തീരുമാനം എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പ്രതികരിച്ചു. നാളെ മാമല്ലാപുരത്ത് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും വിജയ്‌ക്കൊപ്പം പങ്കെടുക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+