കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ ജയിലില്‍ ചാവേര്‍ ആക്രമണം നടത്തിയത് മലയാളി? കാസര്‍കോട് സ്വദേശി ഡോ ഇജാസ് കൊല്ലപ്പെട്ടു?

Google Oneindia Malayalam News

കാസര്‍കോട്/ദില്ലി/കാബൂള്‍: കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ ജയിലിന് നേര്‍ക്ക് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ മലയാളിയും പങ്കെടുത്തു എന്ന് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് സ്വദേശി കല്ലുകെട്ടിയ പുരയില്‍ ഡോക്ടര്‍ ഇജാസ് (ഡോ കെപി ഇജാസ്) ആണ് ഇത് എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നുള്ള വിവരം.

ഇജാസിന്റെ ഭാര്യയും കുഞ്ഞും നിലവില്‍ അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ ഏജന്‍സികളുടെ കസ്റ്റഡിയില്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റാഹില എന്നാണ് ഇവരുടെ പേര്.

Ijas ISIS

Recommended Video

cmsvideo
All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam

കഴിഞ്ഞ ദിവസം ആയിരുന്നു ജലാലാബാദിലെ ജയിലിന് നേര്‍ക്ക് ചാവേര്‍ ആക്രമണം നടന്നത്. ജയിലിന് പുറത്ത് ഒരു കാര്‍ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് സുരക്ഷാ സേനയും ഐസിസ് ചാവേറുകളും തമ്മില്‍ മണിക്കൂറുകളോളം നീണ്ട വെടിവപ്പ് നടന്നു. മൊത്തം 29 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 50 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തില്‍ 10 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഡോ ഇജാസ് ആണ് എന്നാണ് പുറത്ത് വരുന്ന വിവരം. കൊല്ലപ്പെട്ട ബാക്കിയുള്ളവർ ജയിലിലെ അന്തേവാസികളും ആണ്. ജയിലിലെ തങ്ങളുടെ പ്രവർത്തകരെ രക്ഷിക്കാൻ വേണ്ടിയാണ് ഐസിസ് ഭീകരർ ആക്രമണം നടത്തിയത് എന്നാണ് സൂചന.

കാസര്‍കോട് നിന്ന് ഐസിസില്‍ ചേര്‍ന്നവരുടെ സംഘത്തിലുള്ള ആളാണ് ഡോ ഇജാസ്. കാസര്‍കോട് നിന്ന് ഐസിസില്‍ ചേരാന്‍ രാജ്യം വിട്ടുപോയവരില്‍ വലിയൊരു വിഭാഗവും അഫ്ഗാനിസ്ഥാനിലാണ് ഉള്ളത്. ഇവരില്‍ പലരും ഇതിനകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2016 ല്‍ ആണ് ഇജാസ് അഫ്ഗാനിസ്ഥാനില്‍ എത്തുന്നത്. മസ്‌കററ് വഴിയായിരുന്നു ഇയാള്‍ കുടുംബത്തോടൊപ്പം അഫ്ഗാനിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Kallukettiya Purayil Ijas: Malayali among the ISIS suicide attackers of Afghan Jail- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X