ഒബാമക്ക് കഴിക്കാന്‍ കല്ലുമ്മക്കായ... അതും കേരളത്തില്‍ നിന്ന്
ദില്ലി: കല്ലുമ്മക്കായ എന്ന് കേള്‍ക്കുമ്പോള്‍ തനി കോഴിക്കോടന്‍ രുചിയാണ് ഓര്മ വരിക. അങ്ങ് ന്യൂയോര്‍ക്കില്‍ നിന്ന് ഇങ്ങ് ദില്ലിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്കും ഭാര്യ മിഷേലിനും ഇത്തിരി കല്ലുമ്മക്കായ കൊടുത്താലോ...?
സംഗതി സത്യമാണ്. ഒബാമക്കും മിഷേലിനും ഒരുക്കുന്ന സത്കാരത്തില്‍ പ്രധാന വിഭവങ്ങളില്‍ ഒന്ന് കല്ലുമ്മക്കായ ആണ്. കേരളത്തില്‍ നിന്ന് തന്നെയാണ് ഈ കല്ലുമ്മക്കായ എത്തുന്നത്.

ഓയിസ്റ്റേഴ്സ് എന്നാണ് കല്ലുമ്മക്കായ വിഭാഗത്തില്പെട്ടവക്ക് ഇംഗ്ലീഷില്‍ പറയുക. കല്ലുമ്മക്കായക്ക് കോമണ്‍ മുസ്സെല് എന്ന് പറയും.ആഗോള തലത്തില്‍ തന്നെ രുചിയേറിയ വിഭവമായിട്ടാണ് ഓയിസ്റ്റേഴ്സിനെ കണക്കാക്കുന്നത്. സ്റ്റാര്‍ ഹോട്ടലുകളിലൊക്കെ കഴുത്തറപ്പന്‍ വിലവാങ്ങിയാണ് ഈ വിഭവം വിളമ്പാറുള്ളത്.

ദില്ലിയിലെ താജ് പാലസ് ഹോട്ടലില്‍ ഒരുങ്ങുന്ന സത്കാരത്തിലാണ് കല്ലുമ്മക്കായ ഒരു വിഭവമാകുന്നത്. കേരളത്തില്‍ നിന്ന് മാത്രമാണ് ഇത്തരത്തില്‍ പ്രേത്യക വിഭവം എത്തിക്കുന്നത് എന്ന് കരുതരുത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം വിഭവങ്ങള്‍ എത്തുന്നുണ്ട്.
ഒബാമ താമസിക്കുന്നത് താജ് പാലസില്‍ അല്ല. പക്ഷേ ഒബാമ പങ്കെടുക്കുന്ന രണ്ട് സുപ്രധാന സമ്മേളനങ്ങള്‍ക്ക് ആതിഥ്യം അരുളുന്നത് താജ് പാലസ് ആണ്. അതിന്റെ ഭാഗമായി ഒരുക്കുന്ന ഭക്ഷണത്തിലാണ് കല്ലുമ്മക്കായയും ഇടം നേടിയത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications