Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കല്യാൺ ജൂവലേഴ്സ് എംഡി ടിഎസ് കല്യാണരാമനും

തൃശൂർ: രാഷ്ട്രപതി ഭവനിൽ നടന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ ഡി എ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പങ്കെടുത്തു. ബുധനാഴ്ച തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാനുള്ള പ്രത്യേക ക്ഷണം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

kalyan

ടി.എസ്. കല്യാണരാമന് പുറമേ കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡവല പ്പേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ കാർത്തിക് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വന്നപ്പോൾ ടി. എസ്. കല്യാണരാമൻ അദ്ദേഹത്തെ സന്ദർശിച്ച് ആശംസകൾ കൈമാറിയിരുന്നു.

ബിംസ്ടെക് രാഷ്ട്രത്തലവന്മാരടക്കം 6000 പേരാണ് നരേന്ദ്ര മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനെത്തിയത്. ചരിത്രപരമായ ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിൽ എത്തിയത്. 2014ൽ 282 സീറ്റുകളാണ് ബി ജെ പിക്ക് കിട്ടിയതെങ്കിൽ 2019ൽ അത് 303 സീറ്റായി ഉയർന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+