ഏറ്റവും പുതിയ കളക്ഷനുകളും വലിയ വിലക്കിഴിവുമായ് കല്യാണ്‍ സില്‍ക്സ് ആടി സെയില്‍ ജൂണ്‍ 29 മുതൽ
തൃശ്ശൂർ; ആടിമാസ സെയില്‍ മലയാളിക്ക് പരിചയപ്പെടുത്തിയ കല്യാണ്‍ സില്‍ക്സ് വീണ്ടുമൊരു ആടി സെയിലിന് തുടക്കമിടുന്നു. സമ്പത്ത് വ്യവസ്ഥയ്ക്കും സാമൂഹിക ജീവിതത്തിനും കോവിഡ്-19 വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും പിന്തുണയും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് കല്യാണ്‍ സില്‍ക്സ് ഈ വര്‍ഷത്തെ ആടി സെയിലിന് രൂപം നല്‍കിയിരിക്കുന്നത്. മഹാമാരി ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച സാഹചര്യത്തില്‍ കല്യാണ്‍ സില്‍ക്സ് ഇന്ത്യയിലെ പ്രമുഖ മില്ലുകളോട് മുന്‍പത്തെക്കാളും കുറഞ്ഞ വിലയില്‍ വസ്ത്രശ്രേണികള്‍ ലഭ്യമാക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും, ആ അഭ്യര്‍ത്ഥന അവര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ചെയ്തിരിക്കുന്നു.

ഇത്തരമൊരു നീക്കത്തിലൂടെ ലഭിച്ച വലിയ വിലക്കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് കല്യാണ്‍ സില്‍ക്സ് അതേപടി കൈമാറുകയാണ്. ഇതോടൊപ്പം കല്യാണ്‍ സില്‍ക്സിന്റ സ്വന്തം നെയ്ത്ത്ശാലകളില്‍ നിന്നും പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നുമുള്ള ആടി കളക്ഷനുകള്‍ ലാഭേച്ച കൂടാതെയാണ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കളക്ഷനുകള്‍ 10 മുതല്‍ 50% വരെ വിലക്കുറവിലാണ് ഈ സെയിലിലൂടെ ലഭ്യമാക്കുന്നത്.
"ഈ ആടി സെയിലിന് പിന്നിലെ ചാലകശക്തി ഉപഭോക്താക്കളാണ്. കോവിഡ് മൂലം ഉണ്ടായിരിക്കുന്ന വിഷമകരമായ സാഹചര്യത്തില്‍ ഇത്തരമൊരു സെയിലിന് മുതിരണമോയെന്ന് ഞങ്ങള്‍ ചിന്തിച്ചിരുന്നു. പക്ഷേ ഗുണമേന്മയുള്ള വസ്ത്രശ്രേണികള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന ആടി സെയില്‍ ഇത്തവണയും ഉണ്ടാകണമെന്ന ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥനയാണ് ആടി സെയിലുമായ് മുന്നോട്ട് പോകുവാന്‍ ഞങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. ഷോപ്പിങ്ങ് തികച്ചും സുരക്ഷിതമാക്കുവാന്‍ പഴുതുകളില്ലാത്ത ക്രമീകരണങ്ങളാണ് കല്യാണ്‍ സില്‍ക്സ് ഒരുക്കിയിരിക്കുന്നത്,'' കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.
കല്യാണ്‍ സില്‍ക്സ് ഒരുക്കിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളില്‍ ഏറ്റവും സവിശേഷമായത് കല്യാണ്‍ സില്‍ക്സ് ഷോപ്പിങ്ങ് ആപ്പാണ്. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ നിന്ന് സൗജന്യമായ് ഡൗണ്‍ലോഡ് ചെയ്യാം. മുന്‍കൂട്ടി ഷോപ്പിങ്ങ് തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താള്‍ക്ക് ബുക്ക് ചെയ്യുവാന്‍ സാധിക്കും. ഒരേ സമയം ഓരോ ഫ്ളോറിലും കോവിഡ് പ്രോട്ടോകോള്‍ നിഷ്കര്‍ഷിക്കുന്ന തരത്തില്‍ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ തിരക്ക് പൂര്‍ണ്ണമായ് ഒഴിവാക്കി വസ്ത്രശ്രേണികള്‍ തിരഞ്ഞെടുക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഇതിന് പുറമെ പ്രവേശന കവാടത്തില്‍ ടെംപറേച്ചര്‍ ചെക്ക്, സാനിറ്റൈസര്‍ സംവിധാനങ്ങള്‍, ജീവനക്കാര്‍ക്ക് ഫേസ് ഷീല്‍ഡ്, ഷോറൂം തുടര്‍ച്ചയായ് അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങള്‍, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ്ങ് നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാണ്‍ സില്‍ക്സ് ഒരുക്കിയിട്ടുണ്ട്.
സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, ഹോം ഫര്‍ണിഷിങ്ങ്, എത്തനിക് വെയര്‍, പാര്‍ട്ടി വെയര്‍, വെസ്റ്റേണ്‍ വെയര്‍, റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, സാല്‍വാര്‍സ് എന്നിവയുടെ വലിയ കളക്ഷനുകളാണ് 10 മുതല്‍ 50% വരെ വിലക്കുറവില്‍ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലൂടെ കല്യാണ്‍ സില്‍ക്സ് ലഭ്യമാക്കുന്നത്. "കോവിഡ് മൂലം സംജാതമായിരിക്കുന്ന ഇത്തരമൊരു സാഹചര്യത്തില്‍ ആടി സെയില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്,'' ശ്രീ പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications