കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ മുഖ്യമന്ത്രിപദം തെറിക്കുമോ? കല്യാണ്‍ സിങ് തിരിച്ചെത്തി, 'അയോധ്യ' സജീവമാക്കാന്‍ ബിജെപി

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന വേളയില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്. രാജ്യം നടുങ്ങിയ ഈ സംഭവത്തില്‍ പ്രതിയുമാണ് ഇദ്ദേഹം. മോദി സര്‍ക്കാര്‍ ആദ്യമായി അധികാരമേറ്റ വേളയില്‍ കല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണറാക്കി. ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കിയ അദ്ദേഹം ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം സജീവമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ബിജെപി ശക്തിപ്പെടുത്തി. ബിജെപിയുടെ തീപ്പൊരി നേതാവ് യോഗി ആദിത്യനാഥിന് അടുത്ത തിരഞ്ഞെടുപ്പോടെ മുഖ്യമന്ത്രി പദം നഷ്ടമാകുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. വിശദാംശങ്ങള്‍ ഇങ്ങനെ.....

 വീണ്ടും ബിജെപി അംഗത്വമെടുത്തു

വീണ്ടും ബിജെപി അംഗത്വമെടുത്തു

1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത്. അന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്. 2014ല്‍ രാജസ്ഥാന്‍ ഗവര്‍ണറായതോടെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറി. തിങ്കളാഴ്ച വീണ്ടും ബിജെപി അംഗത്വമെടുത്തിരിക്കുകയാണ്.

കേസില്‍ പ്രതിയാണ് കല്യാണ്‍

കേസില്‍ പ്രതിയാണ് കല്യാണ്‍

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിയാണ് കല്യാണ്‍ സിങ്. എല്‍കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ ബിജെപി നേതാക്കള്‍ക്കൊപ്പം രാമക്ഷേത്ര നിര്‍മാണത്തിന് പ്രചാരണം നല്‍കിയവില്‍ മുന്നിലുണ്ടായിരുന്നു അദ്ദേഹം. തീവ്ര ഹിന്ദുത്വ നേതാവായ കല്യാണ്‍ സിങിന്റെ തിരിച്ചുവരവോടെ രാമക്ഷേത്ര നിര്‍മാണ വിഷയം ബിജെപി വീണ്ടും സജീവമാക്കുമെന്നാണ് വിവരം.

 സര്‍ക്കാരിനെ പിരിച്ചുവിട്ട നിമിഷം

സര്‍ക്കാരിനെ പിരിച്ചുവിട്ട നിമിഷം

ബാബറി മസ്ജിദ് തകര്‍ത്തതോടെ കല്യാണ്‍ സിങിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ടതായിരുന്നു. ബിജെപി യുപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ലഖ്‌നൗവിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കല്യാണ്‍ സിങിനെ പാര്‍ട്ടിയിലേക്ക് വീണ്ടും സ്വാഗതം ചെയ്തത്.

2022ല്‍ തിരഞ്ഞെടുപ്പ്

2022ല്‍ തിരഞ്ഞെടുപ്പ്

2022ലാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ വേളയില്‍ രാമക്ഷേത്രം പ്രധാന ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ നീക്കം. കല്യാണ്‍ സിങിന്റെ വരവ് ബിജെപിയുടെ തന്ത്രങ്ങള്‍ കരുത്തേകും. ഒരുപക്ഷേ കല്യാണ്‍ സിങിന്റെ നേതൃത്വത്തിലാകും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നും സൂചനകളുണ്ട്.

ബിജെപിക്ക് നേട്ടമാകുന്നത് ഇങ്ങനെ

ബിജെപിക്ക് നേട്ടമാകുന്നത് ഇങ്ങനെ

ഒബിസി വിഭാഗത്തിനിടയില്‍ ബിജെപിയുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ കല്യാണ്‍ സിങിന്റെ തിരിച്ചുവരവ് ബിജെപിയെ സഹായിക്കും. പ്രത്യേകിച്ചും കല്യാണ്‍ സിങ് ഉള്‍പ്പെടുന്ന ലോധി സമുദായത്തിനിടയില്‍. ഉത്തര്‍ പ്രദേശില്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കല്യാണ്‍ സിങിന്റെ രണ്ടാംവരവ് എന്നതും ശ്രദ്ധേയമാണ്.

 ബിജെപിയുടെ യുപിയിലെ മുഖം

ബിജെപിയുടെ യുപിയിലെ മുഖം

ഒരുകാലത്ത് ബിജെപിയുടെ ഉത്തര്‍ പ്രദേശിലെ മുഖമായിരുന്നു കല്യാണ്‍ സിങ്. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തേകുമെന്ന് ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തെ കല്യാണ്‍ സിങിനോളം മനസിലാക്കിയ മറ്റൊരു വ്യക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മല്‍സരിക്കുമോ? മറുപടി ഇങ്ങനെ

മല്‍സരിക്കുമോ? മറുപടി ഇങ്ങനെ

കല്യാണ്‍ സിങിന്റെ രജ്‌വീര്‍ സിങ് ഇറ്റാ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ്. പേരമകന്‍ സന്ദീപ് സിങ് യുപി സര്‍ക്കാരില്‍ ധനകാര്യ സഹമന്ത്രിയാണ്. ഇവരെല്ലാം ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്തെ ചടങ്ങില്‍ സംബന്ധിച്ചു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കല്യാണ്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യ സ്ഥാനത്തേക്കില്ല

മുഖ്യ സ്ഥാനത്തേക്കില്ല

യോഗി ആദ്യത്യനാഥിന്റെ നേതൃത്വത്തിലാണ് യുപിയിലെ ബിജെപി ഇതുവരെ നീങ്ങുന്നത്. എന്നാല്‍ കല്യാണ്‍ സിങിന്റെ വരവോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് വിവരം. പക്ഷേ, അടുത്ത മുഖ്യമന്ത്രിയായി ബിജെപി ഇദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷണം.

തടസങ്ങള്‍ ഇങ്ങനെ

തടസങ്ങള്‍ ഇങ്ങനെ

കല്യാണ്‍ സിങിന് 87 വയസായി. അതുകൊണ്ടുതന്നെ ബിജെപി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയില്ല. കാരണം, 75 വയസ് കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കണം എന്നാണ് ബിജെപിയുടെ നയം. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇങ്ങനെ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു.

കേസിലെ പ്രതിയായതും പ്രശ്‌നം

കേസിലെ പ്രതിയായതും പ്രശ്‌നം

ബാബറി മസ്ജിദ് തകര്‍ത്ത കേസിലും കല്യാണ്‍ സിങ് പ്രതിയാണ്. ഇതും അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് തടസമാകും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും രാമക്ഷേത്ര വിഷയത്തില്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഉദ്ദേശമെന്നും കല്യാണ്‍ സിങ് പറയാന്‍ കാരണം.

 ബാബറി-രാമജന്മഭൂമി കേസ്

ബാബറി-രാമജന്മഭൂമി കേസ്

ബാബറി മസ്ജിദ് നിലനിന്ന 2.67 ഏക്കര്‍ സ്ഥലം മൂന്നാക്കി വീതിച്ച് 2010ല്‍ അലഹാബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കുകയാണ് സുപ്രീംകോടതി. അധികം വൈകാതെ അന്തിമ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് കല്യാണ്‍ സിങിന്റെ തിരിച്ചുവരവ്.

കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ബിഎസ്പിയുമായി ഒന്നിക്കുന്നു, ഞായറാഴ്ച രാത്രി ലഖ്‌നൗവില്‍ ചര്‍ച്ചകോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ബിഎസ്പിയുമായി ഒന്നിക്കുന്നു, ഞായറാഴ്ച രാത്രി ലഖ്‌നൗവില്‍ ചര്‍ച്ച

ഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞുഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞു

English summary
Kalyan Singh Returns to Active Politics, Rejoined BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X