കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്... ലോക്ഡൗണ്‍ നീട്ടൂ, പളനിസാമിക്കെതിരെ തുറന്നടിച്ച് കമല്‍ഹാസന്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നീട്ടാന്‍ ഇതുവരെ തീരുമാനിക്കാത്തതില്‍ എതിര്‍പ്പുമായി കമല്‍ഹാസന്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെയാണ് അദ്ദേഹം തിരിഞ്ഞിരിക്കുന്നത്. മറ്റ് സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാര്‍ സ്വതന്ത്രമായി ലോക്ഡൗണ്‍ നീട്ടണമെന്ന് തീരുമാനമെടുത്തു. നിങ്ങള്‍ എന്തിന് വേണ്ടിയാണ്, ആര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിങ്ങളുടെ യജമാനന്‍ പറയുന്നതിന് വേണ്ടി കാത്തിരിക്കുകയാണോ? എന്റെ ശബ്ദം ജനങ്ങളുടേതാണ്. അവരില്‍ നിന്നാണ് വരുന്നത്. ദയവായി പ്രവര്‍ത്തിക്കൂ. നിങ്ങളിപ്പോഴും ആ കസേരയില്‍ തന്നെയാണ് ഇരിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

1

അതേസമയം തമിഴ്‌നാട്ടിലെ സഖ്യകക്ഷിയായ ബിജെപി പറയുന്നത് പോലെയാണ് പളനിസ്വാമി പ്രവര്‍ത്തിക്കുന്നതെന്നാണ് കമല്‍ഹാസന്റെ ആരോപണത്തിലുള്ളത്. സ്വതന്ത്ര്യമായി ഒരു തീരുമാനം പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ കേന്ദ്ര സര്‍ക്കാര്‍ എന്താണ് നിര്‍ദേശിക്കുന്നത്, അതുപോലെ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നു. എല്ലാ മുഖ്യമന്ത്രിമാരും ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇക്കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. വിദഗ്ദ കമ്മിറ്റി തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശമാണ് നല്‍കിയത്.

തമിഴ്‌നാട്ടില്‍ കോവിഡ് ബാധ രൂക്ഷമായി തന്നെ തുടരുകയാണ്. ഇതുവരെ 1023 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് മരണങ്ങളും രേഖപ്പെടുത്തി. അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇതുവരെ 273 പേരാണ് രാജ്യത്ത് മരിച്ചത്. പോസിറ്റീവ് കേസുകളുടെ എണ്ണം 8447 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 918 കേസുകളാണ് വര്‍ധിച്ചത്. ഇതുവരെ 764 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. എന്നാല്‍ ഇന്ത്യയില്‍ സമൂഹവ്യാപനം വര്‍ധിക്കുകയാണെന്ന് ഐസിഎംആര്‍ പറയുന്നു. നാല് ദിവസത്തിനുള്ളില്‍ 80ലധികം ജില്ലകളിലേക്കാണ് രോഗം പടര്‍ന്നത്. ഇന്ത്യയിലെ 736 ജില്ലകളില്‍ 364 എണ്ണത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം | Oneindia Malayalam

രാജ്യത്തിന്റെ 49 ശതമാനം ജില്ലകളിലും കോവിഡ് ബാധയുടെ പിടിയിലാണ്. ഇന്ത്യയുടെ ഗ്രാമീണ മേഖല കൊറോണയെ നേരിടാന്‍ സജ്ജമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ച വൈകീട്ട് മുതല്‍ 31 മരണങ്ങളാണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശില്‍ മൂന്ന് മരണങ്ങളാണ് രേഖപ്പെടുത്തിയത. മഹാരാഷ്ട്ര ഇക്കാര്യത്തില്‍ മുന്നിലാണ്. 17 മരണങ്ങള്‍ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തി. ഇതുവരെ 127 മരണങ്ങളാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചത്. രണ്ടാം സ്ഥാനം മധ്യപ്രദേശിനാണ്. 36 പേര്‍ ഇവിടെ മരിച്ചു. കേരളം വളരെ പിന്നിലാണ്. രണ്ട് പേരാണ് മരിച്ചത്. ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ ഓരോ മരണമാണ് രേഖപ്പെടുത്തിയത്. കര്‍ണാടകത്തിലും കശ്മീരിലും ബീഹാറിലുമെല്ലാം പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.

English summary
kamal haasan against tamil nadu cm palaniswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X