കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലഹാസന്‍ ഡിഎംകെയുമായി കൈകോര്‍ക്കുന്നു..?ആദ്യം സിനിമയിലെ അഴിമതി നിര്‍ത്താന്‍ ഉപദേശം!!

കമലഹാസന്‍ ഡിഎംകെയുമായി കൈ കോര്‍ക്കുന്നുവെന്ന് എഐഎഡിഎംകെ

  • By Anoopa
Google Oneindia Malayalam News

ചെന്നൈ: സ്റ്റൈല്‍ മന്നനു പിന്നാലെ ഉലകനായകന്റെ രാഷ്ട്രീയ പ്രവേശമാണ് തമിഴ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യമാം വിധം ബന്ധപ്പെട്ടു കിടക്കുന്ന തമിഴ് മണ്ണില്‍ പൂര്‍വ്വകാല ചരിത്രവും ധാരാളമുണ്ട്. എംജിആറിനെയും ജയലളിതയേയുമൊക്കെ ഹൃദയത്തില്‍ കുടിയിരുത്തിയവരാണ് തമിഴ് മക്കള്‍. ഏറ്റവുമൊടുവില്‍ രജനികാന്തിന്റെയും കമലഹാസന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

കഴിഞ്ഞ ദിവസം ഉലകനായകന്‍ ട്വിറ്ററില്‍ കുറിച്ച എട്ടുവരി കവിതയാണ് രജനിക്കു പിന്നാലെ കമലഹാസനും രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാനിറങ്ങുകയാണെന്ന സൂചന നല്‍കിയത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ താരം വ്യക്തമാക്കിയിട്ടുമുണ്ട്. ഒപ്പം വിവാദങ്ങളും പിന്നാലെ കൂടിയിട്ടുണ്ട്.

എംഐഡിഎംകെയിലെ മന്ത്രിമാരുടെ അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ താരം തന്റെ ആരാധകരോടും തമിഴ്‌നാട്ടിലെ ജനങ്ങളോടും ആവശ്യപ്പെട്ടതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കമലഹാസന്‍ ഡിഎംകെയുമായി കൈകോര്‍ക്കുകയാണെന്നും തങ്ങളെ താറടക്കാനാണ് ശ്രമമെന്നും എഐഎഡിഎംകെ ആരോപിക്കുന്നു.

കമലിന്റെ ട്വീറ്റ്

കമലിന്റെ ട്വീറ്റ്

മന്ത്രിമാരുടെ അഴിമതി ഓണ്‍ലൈന്‍ ആയി റിപ്പോര്‍ട്ട് ചെയ്യണം. അല്ലാതെ പേപ്പര്‍ എഴുതി നല്‍കിയാല്‍ അത് പോകുന്നത് ചവറ്റുകൊട്ടയിലേക്കാകും എന്ന് പരിഹസിച്ചു കൊണ്ട് ഉലകനായകന്റെ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ഭരണപക്ഷമായ എഐഎഡിഎംകെയെ ചൊടിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ആരോപണം

കോണ്‍ഗ്രസിന്റെ ആരോപണം

ഡിഎംകെയുമായി ചേര്‍ന്ന് കമലഹാസന്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്നാണ് എഐഎഡിഎംകെ വക്താവ് ഡോക്ടര്‍ നമ്മദു എംജിആര്‍ ആരോപിക്കുന്നത്. ആദ്യം താനുള്‍പ്പെടുന്ന സിനിമാ മേഖലയെ വൃത്തിയാക്കൂ എന്ന ഉപദേശവും കമലിന് എഐഎഡിഎംകെ നല്‍കുന്നുണ്ട്.

കമലിന്റേത് രാഷ്ട്രീയ ലക്ഷ്യം

കമലിന്റേത് രാഷ്ട്രീയ ലക്ഷ്യം

എഐഎഡിഎംകെയെ കുറ്റപ്പെടുത്തുന്നതിനു പിന്നില്‍ കമലിന് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് ഭരണപക്ഷം ആരോപിക്കുന്നു. അതിനായി കമലഹാസന്‍ സോഷ്യല്‍ മീഡിയ ആയുധമാക്കുകയാണെന്നും ഇവര്‍ പറയുന്നു. എഐഎഡിഎംകെയെ തകര്‍ക്കുകയാണ് കമലിന്റെ ലക്ഷ്യം. കരുണാനിധിയുടെ സ്വപ്‌നമായിരുന്നു അതെന്നും എഐഎഡിഎംകെ ആരോപിക്കുന്നു.

കമലിന്റെ ആ എട്ടുവരി കവിത

കമലിന്റെ ആ എട്ടുവരി കവിത

'മരിച്ചാല്‍ താനൊരു തീവ്രവാദി, നിനച്ചാല്‍ താനൊരു മുഖ്യമന്ത്രി' എന്നാരംഭിക്കുന്ന എട്ടുവരി കവിതയാണ് കമലഹാസന്‍ ട്വീറ്റ് ചെയ്തത്. 'കുമ്പിടുന്നതുകൊണ്ട് ഞാന്‍ അടിമയാവുമോ? കിരീടം ത്യജിക്കുന്നതുകൊണ്ട് ഞാന്‍ നഷ്ടപ്പെടുന്നവനാവുമോ? അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്' എന്ന് കവിത തുടരുന്നു.നാളെ പത്രങ്ങളില്‍ ഒരു സന്ദേശമുണ്ടാകും എന്ന അടിക്കുറിപ്പും കവിതക്കു താഴെ ഉണ്ടായിരുന്നു.

സ്റ്റാലിന്റെ പിന്തുണ

സ്റ്റാലിന്റെ പിന്തുണ

അതേസമയം കമലഹാസനെ പിന്തുണച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തെത്തിട്ടുണ്ട്. സര്‍ക്കാരിനെ വിലയിരുത്തുന്ന ഏതൊരാളും പറയുന്ന കാര്യങ്ങള്‍ മാത്രമേ കമല്‍ഹാസനും പറഞ്ഞിട്ടുള്ളൂ. അതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടേണ്ട കാര്യമില്ലെന്നാണ് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ വിമര്‍ശനങ്ങളെ പോസിറ്റീവായി സമീപിക്കണമെന്നും സര്‍ക്കാരിന് തെറ്റുകള്‍ മനസ്സിലാക്കാന്‍ ഈ വിമര്‍ശനങ്ങളിലൂടെ സാധിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

 പനീര്‍ശെല്‍വം പറഞ്ഞത്

പനീര്‍ശെല്‍വം പറഞ്ഞത്

ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അഭിപ്രായ പ്രകടന സ്വാതന്ത്ര്യമുണ്ടെന്നാണ് കമലഹാസന്റെ പരാമര്‍ശത്തോട് പ്രതികരിച്ചു കൊണ്ട് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം പറഞ്ഞത്. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയാണ് മന്ത്രിമാര്‍ ചെയ്യേണ്ടതെന്നും അദ്ദേം പറഞ്ഞു.

English summary
AIADMK mouthpiece, Dr Namadhu MGR lashed out at actor Kamal Haasan by accusing him of joining hands with 'Spectrum DMK'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X