കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉലകനായകന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്: സംസ്ഥാന പര്യടനവും നിര്‍ണായക പ്രഖ്യാപനവും

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ മാറ്റത്തിന് വഴിവെക്കുന്ന പ്രഖ്യാപനവുമായി ഉലകനായകന്‍ കമല്‍ഹാസന്‍. ഫെബ്രുവരി 21 ന് പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുള്ളത്. തമിഴ്നാട്ടിലെ രാമനാഥപുരത്തുവച്ച് ഔദ്യോഗികമായി പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും അതേ ദിവസം തന്നെ സംസ്ഥാനത്ത് പര്യടനം ആരംഭിക്കുമെന്നുമാണ് താരം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജന്മദേശമായ രാമനാഥപുരത്തുനിന്ന് പര്യടനം ആരംഭിക്കുമെന്നും ശേഷം മധുരൈ, ഡിണ്ടിഗല്‍, ശിവഗംഗൈ എന്നീ ജിലകളിലെ ജനങ്ങളെ സന്ദര്‍ശിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ഉലകനായകന്റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം നടക്കുക.

തമിഴ്നാട് പര്യടനത്തിനൊപ്പം പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പിന്‍തുടരേണ്ട തത്വങ്ങളും നയങ്ങളും സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും കമല്‍ഹാസന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തില്‍ കുറച്ച് കാലങ്ങളായി നിലനില്‍ക്കുന്ന മാറ്റമില്ലാത്ത അവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടാണ് രാഷ്ട്രീയ പ്രവേശമെന്നും താരം പറയുന്നു. ജനങ്ങള്‍ക്ക് വേണ്ടതെന്നാണെന്ന് മനസിലാക്കണമെന്നും അവരുടെ പ്രശ്നങ്ങള്‍ കണ്ടറിയണമെന്നും കമല്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ഔദ്യോഗിക പ്രഖ്യാപനവും പര്യടനവും

ഔദ്യോഗിക പ്രഖ്യാപനവും പര്യടനവും

തമിഴ്നാട്ടിലെ രാമനാഥപുരത്തുവച്ച് ഔദ്യോഗികമായി പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും അതേ ദിവസം തന്നെ സംസ്ഥാനത്ത് പര്യടനം ആരംഭിക്കുമെന്നുമാണ് കമല്‍ഹാസന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജന്മദേശമായ രാമനാഥപുരത്തുനിന്ന് പര്യടനം ആരംഭിക്കുമെന്നും ശേഷം മധുരൈ, ഡിണ്ടിഗല്‍, ശിവഗംഗൈ എന്നീ ജിലകളിലെ ജനങ്ങളെ സന്ദര്‍ശിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ഉലകനായകന്റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം നടക്കുക. തമിഴ്നാട് പര്യടനത്തിനൊപ്പം പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പിന്‍തുടരേണ്ട തത്വങ്ങളും നയങ്ങളും സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും കമല്‍ഹാസന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

താരപരിവേഷമൊഴിഞ്ഞ്

താരപരിവേഷമൊഴിഞ്ഞ്

ഗ്ലാമര്‍ പരിവേഷത്തിലോ വിപ്ലവമുണ്ടാക്കാനോ അല്ല പര്യടനം നടത്തുന്നതെന്നും ജനങ്ങളെ കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടിയാണെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ തമിഴ്ജനത തയ്യാറാവണമെന്നും സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങളും ഭരണനിര്‍വ്വഹണവും ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പര്യടനമെന്നും കമല്‍ഹാസന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 പര്യടനമെന്ന് പ്രഖ്യാപനം

പര്യടനമെന്ന് പ്രഖ്യാപനം


കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് തമിഴ്നാട് കാത്തിരിക്കെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് അന്ന് കമല്‍ ചൂണ്ടിക്കാണിച്ചത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഇപ്പോള്‍ തമിഴ്‌നാട് പര്യടനം പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. ജനുവരി 26 മുതല്‍ തമിഴ്‌നാട്ടില്‍ പര്യടനം നടത്തുമെന്ന് ഒരു അവാര്‍ഡ്ദാന ചടങ്ങിലാണ് കമല്‍ യാത്രാ പ്രഖ്യാപനം നടത്തിയത്.

ആനന്ദ വികടനിൽ പറഞ്ഞത്

ആനന്ദ വികടനിൽ പറഞ്ഞത്

തമിഴ്നാട് യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തമിഴ് വാരികയായ ആനന്ദ വികടന്റെ അടുത്ത ലക്കത്തിൽ അറിയിക്കുമെന്നായിരുന്നു കമല്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. കൃത്യമായ തിയ്യതിയും സ്ഥലങ്ങളും ജനുവരി 18ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ മാസം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആരാധക സംഗമത്തില്‍ വെച്ച് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിരുന്നു. രജനികാന്തിന്റെ നീക്കത്തിന് പിന്തുണയുമായി കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. നേരത്തെ ആനന്ദവികടനിലെഴുതിയ ലേഖനത്തില്‍ കഴിഞ്ഞ ലേഖനത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജിനി കാന്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
Kamal Haasan will announce his political party's name on February 21 at Tamil Nadu's Ramanathapuram and begin a state-wide tour the same day. The tour will be held in phases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X