Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയെ പരിഹസിച്ച് കമല്‍ഹാസന്‍...അറിവുണ്ടായാല്‍ പോര,മര്യാദ വേണമെന്ന് ആരാധകര്‍...

കമല്‍ഹാസന്‍റെ ട്വീറ്റിനെതിരെ രൂക്ഷമായാണ് ആരാധകര്‍ പ്രതികരിച്ചത്.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് ട്വീറ്റ് ചെയ്ത കമല്‍ഹാസന്‍ വിവാദത്തില്‍. പരിഹാസ രൂപത്തിലാണ് കമല്‍ഹാസന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നതെന്ന് ചിലര്‍ ആരോപിക്കുന്നു. ജയലളിതയുടെ ആശ്രിതരോട് സഹതാപം എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

അനുശോചന സന്ദേശം ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേര്‍ കമല്‍ഹാസനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കമല്‍ഹാസന്റെ ആരാധകര്‍ വരെ അദ്ദേഹത്തിന്റെ വാക്കുകളെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്.

പരിഹസിച്ചെന്ന് വിമര്‍ശനം

പരിഹസിച്ചെന്ന് വിമര്‍ശനം

ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ട്വീറ്റ് ചെയ്ത് പുലിവാല്‍ പിടിച്ച കമല്‍ഹാസന്റെ ട്വീറ്റ് എന്താണെന്ന് അറിയേണ്ടേ, ജയലളിതയുടെ മരണത്തില്‍ അനുശോചനമറിയിച്ച ശേഷം ജയലളിതയുടെ ആശ്രിതരോട് സഹതാപം മാത്രം എന്ന അദ്ദേഹത്തിന്റെ പ്രയോഗമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

ആരാധകരുടെ പ്രതികരണങ്ങള്‍

ആരാധകരുടെ പ്രതികരണങ്ങള്‍

കമല്‍ഹാസന്റെ ആരാധകരും അദ്ദേഹത്തെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കമല്‍ഹാസന് ഒരിക്കലും മറ്റുള്ളവരെ ബഹുമാനിക്കാന്‍ അറിയില്ലെന്നും അദ്ദേഹം സാഡിസ്റ്റ് കോമാളിയാണെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. അറിവുണ്ടായാല്‍ മാത്രം പോര, മര്യാദ ഇല്ലെങ്കില്‍ എന്തുകാര്യമെന്നും കമല്‍ഹാസന്റെ ആരാധകനായതില്‍ നാണക്കേട് തോന്നുകയാണെന്നുമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

നാട് വിടുമെന്ന് പറഞ്ഞു

നാട് വിടുമെന്ന് പറഞ്ഞു

കമല്‍ഹാസന്‍ അഭിനയിച്ച വിശ്വരൂപം എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹവും ജയലളിതയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ചിത്രം സംസ്ഥാനത്ത് നിരോധിച്ചാല്‍ താന്‍ തമിഴ്‌നാട് വിടുമെന്നായിരുന്നു അന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നത്.

ഉറ്റുനോക്കി ആരാധകര്‍

ഉറ്റുനോക്കി ആരാധകര്‍

ജയലളിതയുടെ മരണാനന്തര ചടങ്ങുകളില്‍ കമല്‍ഹാസന്‍ പങ്കെടുക്കുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ചൊവാഴ്ച വൈകീട്ട് ചെന്നൈ മറീനാ ബീച്ചിലാണ് ജയലളിതയുടെ സംസ്‌ക്കാര ചടങ്ങുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+