കമല്ഹാസന് മുഖ്യമന്ത്രിയാകാം; രൂക്ഷ പരിഹാസവുമായി തമിഴ്നാട് സഹകരണ മന്ത്രി
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസനെതിരെ രൂക്ഷ പരിഹാസവുമായി എഐഎഡിഎംകെ നേതാവും തമിഴ്നാട് സഹകരണ മന്ത്രിയുമായ സെല്ലൂര്‍ കെ രാജു. കമല്ഹാസന് മുഖ്യമന്ത്രിയാകാന്‍ സാധിക്കും. പക്ഷേ സിനിമയിലാണെന്ന് മാത്രം. യഥാര്‍ഥ ജീവിതത്തില്‍ അത് ഒരിക്കലും നടക്കില്ലെന്നും സെല്ലൂര്‍ കെ രാജു പറഞ്ഞു.

കമല്ഹാസന് തന്റെ പാര്‍ട്ടിയെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളിലുള്ള പ്രതികരണം ചോദിച്ചപ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. തമിഴ്നാട്ടിലെ ജനങ്ങള്‍ കമല്‍ഹാസനെ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കമല്ഹാസന് നല്ല നടനാണ്. പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് അദ്ദേഹത്തെ തമിഴ് ജനത സ്വീകരിച്ചിട്ടില്ല എന്നതാണെന്നും മന്ത്രി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ എംഎന്‍എമ്മിന് മാത്രമല്ല എഐഎഡിഎംകെയ്ക്കും ഒരു സീറ്റില്‍ പോലും ജയിക്കാനായിരുന്നില്ല. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യമാണ് തമിഴ്നാട്ടില്‍ തൂത്തുവാരിയത്.
തമിഴ്നാട്ടിലെ ജനങ്ങള്‍ സ്വീകരിച്ച ഒരു നേതാവ് എംജിആര്‍ മാത്രമാണെന്ന് സെല്ലൂര്‍ കെ രാജു പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപനം നടത്തുമ്പോള്‍ കമല്ഹാസന് പറഞ്ഞത് ഇനി സിനിമയില്‍ അഭിനയിക്കില്ല എന്നാണ്. എന്നാല്‍ ഈ വാഗ്ദാനം അദ്ദേഹം ലംഘിച്ചു. ഇപ്പോള്‍ കമല്ഹാസന് സിനിമയില്‍ മാത്രമല്ല, ടിവി ഷോകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. കമല്ഹാസന് തമിഴ്ജനതയുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ ആയിട്ടില്ല. സിനിമയില്‍ മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാന്‍ സാധിക്കൂവെന്നും സെല്ലൂര്‍ കെ രാജു പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications