കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ പ്രശ്നത്തില്‍ നടന്‍ കമലഹാസന്‍റെ വിവാദ പ്രസ്താവന.. പ്രതിഷേധം പുകയുന്നു

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കമൽഹാസൻ രാജ്യദ്രോഹി എന്ന് സോഷ്യൽ മീഡിയ | Oneindia Malayalam

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമലഹാസന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. കാശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നായിരുന്നു കമലഹാസന്‍റെ പ്രസ്താവന. ഇക്കാര്യത്തില്‍ എന്തിനാണ് ഇന്ത്യ ഭയക്കുന്നതെന്നും കമലഹാസന്‍ ചോദിച്ചു.താന്‍ മയ്യം മാഗസിനില്‍ മുന്‍പ് കാശ്മീര്‍ വിഷയത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും ഇന്ന് നടക്കുന്ന കാര്യങ്ങള്‍ അന്നേ പ്രവചിച്ചിരുന്നുവെന്നും വ്യക്തമാക്കിയാരുന്നു നടന്‍റെ പ്രസ്താവന.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന് പിറകെ ഇന്ത്യയ്ക്കെതിരെ നടന്‍ സംസാരിച്ചെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

 എന്തിന് ഭയക്കുന്നു

എന്തിന് ഭയക്കുന്നു

മക്കള്‍ നീതി മയ്യം സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയായിരുന്നു കമലഹാസന്‍ കാശ്മീര്‍ വിഷയത്തില്‍ പരാമര്‍ശം നടത്തിയത്. എന്തുകൊണ്ടാണ് കാശ്മീരില്‍ ഇന്ത്യ ജനഹിത പരിശോധന നടത്താത്തതെന്നായിരുന്നു കമലഹാസന്‍റെ ചോദ്യം. ജനഹിത പരിശോധന നടത്താന്‍ എന്തിനാണ് ഇന്ത്യ ഭയക്കുന്നതെന്നും നടന്‍ ചോദിച്ചു.

 തയ്യാറാകാത്തത്

തയ്യാറാകാത്തത്

താന്‍ മയ്യം എന്ന മാസികയില്‍ കാശ്മീര്‍ വിഷയം സംബന്ധിച്ച് ഒരിക്കല്‍ എഴുതിയിരുന്നു. കാശ്മീരില്‍ ജനഹിതം നടത്തണം. അവിടുത്തെ ജനങ്ങള്‍ കാര്യങ്ങള്‍ തുറന്ന് പറയട്ടെ. എന്തുകൊണ്ടാണ് അത് ചെയ്യാന്‍ തയ്യാറാകാത്തത്.

 പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍

എന്തുകൊണ്ടാണ് ജനഹിതം സംബന്ധിച്ച് വീണ്ടും ചര്‍ച്ച ഉയരാത്തത്, പാക്കിസ്ഥാനെക്കാള്‍ മികച്ച രാജ്യമാണ് ഇന്ത്യയെന്ന് തെളിയിക്കണമെങ്കില്‍ വിഷയത്തില്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടല്ല എടുക്കേണ്ടത്.

 നിയന്ത്രണ വിധേയം

നിയന്ത്രണ വിധേയം

അവിടെയാണ് ഒരു പുതിയ രാഷ്ട്രീയ സംസ്കാരം ഉയരുന്നത്. രണ്ടു രാജ്യങ്ങളിലേയും രാഷ്ട്രീയക്കാര്‍ നന്നായി പെരുമാറിയാല്‍ നിയന്ത്രണ രേഖ നിയന്ത്രണ വിധേയമാകുമെന്നാണ് താന്‍ കണക്കാക്കുന്നത്, കമലഹാസന്‍ പറഞ്ഞു.

 ജീവന്‍ പൊലിയില്ല

ജീവന്‍ പൊലിയില്ല

എന്തുകൊണ്ടാണ് സൈനീകര്‍ കൊല്ലപ്പെടുന്നത്. എന്തുകൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിക്കുന്നത്. ഇരുരാജ്യങ്ങളിലേയും സൈനികര്‍ നന്നായി പെരുമാറുന്നെങ്കില്‍ കാശ്മീര്‍ താഴ്വരയില്‍ ഇനി ജീവന്‍ പൊലിയില്ല. കമലഹാസന്‍ പറഞ്ഞു.

 വിവാദ പ്രസ്താവന

വിവാദ പ്രസ്താവന

കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് രാജ്യം ആവര്‍ത്തിക്കുകയും അവിടെ ജനഹിത പരിശോധന നടത്തണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം ഇന്ത്യ തള്ളിക്കളയുകയും ചെയ്ത സാഹചര്യത്തിലാണ് കമലിന്‍റെ പ്രസ്താവന. വിവാദ പ്രസ്താവനയില്‍ കമലിനെതിരെ സോശ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം പുകയുകയാണ്.

 ശബരിമല വിഷയത്തിലും

ശബരിമല വിഷയത്തിലും

അതിനിടെ ശബരിമല വിഷയത്തിലും നടന്‍ തന്‍റെ അഭിപ്രായം പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റെന്താണെന്നായിരുന്നു കമലിന്‍റെ ചോദ്യം.

അംഗീകരിക്കാന്‍ കഴിയില്ല

അംഗീകരിക്കാന്‍ കഴിയില്ല

അയ്യപ്പന്‍റെ ജനിതക ഘടനയില്‍ പോലും സ്ത്രീകള്‍ ഉണ്ടെന്നും നടന്‍ പ്രതികരിച്ചു. അയ്യപ്പന്‍ ബ്രഹ്മാചാരിയാണെന്ന് പറയുന്നത് അംഗീകരിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ അയ്യപ്പനെ കാണരുതെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാകും എന്നായിരുന്നു കമലിന്‍റെ പ്രസ്താവന.

English summary
Kamal Haasan Clarifies Amid Row Over "Plebiscite" Comments On Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X